പതിനേഴുകാരിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര് അഞ്ച് വര്ഷം കഠിനതടവ്; പതിനയ്യായിരം രൂപ പിഴയും
Thiruvanathapuram, 06 ജൂലൈ (H.S.) തിരുവനന്തപുരം : പതിനേഴുകാരിയെ പീഡിപ്പിച്ച കേസില് ബസ്സ് കണ്ടക്ടര്ക്ക് ശിക്ഷ. അഞ്ച് വര്ഷം കഠിനതടവ് ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. ചാണിച്ചാല്ക്കടവ് സ്വദേശി അരുണ്കുമാര് (46) നെയാണ് അഞ്ച് വര്ഷം കഠിനതടവും പതിനയ്യായിരം
court oder


Thiruvanathapuram, 06 ജൂലൈ (H.S.)

തിരുവനന്തപുരം : പതിനേഴുകാരിയെ പീഡിപ്പിച്ച കേസില് ബസ്സ് കണ്ടക്ടര്ക്ക് ശിക്ഷ. അഞ്ച് വര്ഷം കഠിനതടവ് ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്.

ചാണിച്ചാല്ക്കടവ് സ്വദേശി അരുണ്കുമാര് (46) നെയാണ് അഞ്ച് വര്ഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ ലഭിച്ചത്. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്ള ശിക്ഷ വിധിച്ചത്.

പതിനായിരും രൂപ പിഴ ഒടുക്കാത്ത പക്ഷം ആറു മാസം കൂടുതല് ആയി ശിക്ഷ അനുഭവിക്കണം.പിഴത്തുകയും ലീഗല് സര്വീസ്സ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്ക് നല്കണം എന്നും കോടതി വിധിന്യായത്തില് പറയുന്നു. 2024ല് നടന്ന പീഡനത്തിലാണ് ശിക്ഷാ വിധി വന്നിരിക്കുന്നത്.

23/09/24 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വെള്ളനാട് നിന്നും കിഴക്കേക്കോട്ട പോകുന്ന ബസില് വച്ചാണ് പീഡനം നടന്നത്. അതിജീവിതയായ കുട്ടി രാവിലെ സ്ഥിരമായി സ്കൂളില് പോകുന്ന ബസിലെ കണ്ടക്ടറാണ് പ്രതി. സംഭവ ദിവസം ബസ് മരുതുംകുഴി ഭാഗത്ത് എത്തിയ സമയത്താണ് പീഡനം നടന്നത്. നല്ല രീതിയില് തിരക്ക് ഉണ്ടായിരുന്ന ബസില് നില്ക്കുകയായിരുന്ന അതിജീവിതയിടെ സ്വകാര്യ ഭാഗത്ത് പിടിച്ച് ലൈംഗീകമായി ഉപദ്രവിക്കുകയായിരുന്നു.

സംഭവത്തില് ഭയന്ന കുട്ടി സംഭവം വിവരം പുറത്ത് പറഞ്ഞില്ല. സംഭവശേഷം സ്കൂളിലേക്കുള്ള യാത്രയ്ക്കായി മറ്റു ബസ് ഇല്ലാത്തതിനാല് ഇതേ ബസിനെ തന്നെ കുട്ടിക്ക് ആശ്രയിക്കേണ്ടി വന്നു. ഈ റൂട്ടില് തന്നെ സ്ഥിരമായി വന്നിരുന്ന കണ്ടക്ടറായ പ്രതിയെ കുട്ടി വീണ്ടും കണ്ടു. പ്രതി കണ്ടതോടെ കുട്ടി വീണ്ടും ഭയന്നു പോയി. പിന്നാലെ ഡിപ്രെഷനില് ആകുകയും ചെയ്തു. കുട്ടിയെ ചികിത്സയ്ക്കായി സൈക്കോലിജിസ്റ്റിനെ കാണിച്ചപ്പോഴാണ്പീഡന വിവരം പുറത്ത് അറിയുന്നത്.

പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യല് പബ്ലിക് പ്രൊസീക്യൂട്ടര് അഡ്വ .ആര്.എസ് വിജയ് മോഹന്, അഭിഭാഷകര് ആയ അഡ്വ. സുരഭി. പി, അഡ്വ. രവിശങ്കര് തമ്പി എച്ച് എന്നിവര് ഹാജരായി. അരുവിക്കര പോലീസ് സ്റ്റേഷന് സബ് ഇന്സ്പെക്ടര് ആയ സുനില്കുമാര്. എന്, മ്യൂസിയം പോലീസ് സ്റ്റേഷന് സബ് ഇന്സ്പെക്ടര് ഷിജു. വി. എല് എന്നിവര് ആണ് കേസ് അന്വേഷിച്ചത് പ്രോസീക്യൂഷന് 17 സാക്ഷികളെ വിസ്തരിച്ചു 25 രേഖകളും ഹാജരാക്കി

---------------

Hindusthan Samachar / Sreejith S


Latest News