പ്രിയദര്ശിനി സൗജന്യയാത്ര: സ്വകാര്യ ബസുകള് മറ്റന്നാള് സംസ്ഥാന വ്യാപക പണിമുടക്കും
Kochi, 06 ജൂലൈ (H.S.) തിരുവനന്തപുരം: പ്രിയദര്ശിനി സൗജന്യയാത്ര പദ്ധതി മൂലം സ്വകാര്യ ബസ് മേഖല വന് പ്രതിസന്ധിയിലായില് ആയി എന്ന് ആരോപിച്ച് സംസ്ഥാനത്ത് മറ്റന്നാള് പണിമുടക്ക്. കെഎസ്ആര്ടിസിയില് സ്ത്രീകള്ക്ക് ഏര്പ്പെടുത്തിയ സൗജന്യയാത്ര കാരണം സ്വകാര്യ ബസു
Private buses


Kochi, 06 ജൂലൈ (H.S.)

തിരുവനന്തപുരം: പ്രിയദര്ശിനി സൗജന്യയാത്ര പദ്ധതി മൂലം സ്വകാര്യ ബസ് മേഖല വന് പ്രതിസന്ധിയിലായില് ആയി എന്ന് ആരോപിച്ച് സംസ്ഥാനത്ത് മറ്റന്നാള് പണിമുടക്ക്. കെഎസ്ആര്ടിസിയില് സ്ത്രീകള്ക്ക് ഏര്പ്പെടുത്തിയ സൗജന്യയാത്ര കാരണം സ്വകാര്യ ബസുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞതില് പ്രതിഷേധിച്ചാണ് ബസ് ഉടമകള് സമരത്തിനൊരുങ്ങുന്നത്.

ഡീസല് അടിക്കാനുള്ള വരുമാനം പോലും ലഭിക്കുന്നില്ലെന്നാണ് ഉടമകളുടെ പ്രധാന പരാതി. അതേസമയം, സമരത്തിന്റെ ഭാഗമായി ഇന്ന് കാസര്കോട് ജില്ലയില് നടത്തിയ സൂചനാ പണിമുടക്ക് പൂര്ണ്ണമായിരുന്നു. ജില്ലയിലെ 450-ലധികം സ്വകാര്യ ബസുകള് സര്വീസ് നിര്ത്തിവെച്ചു. ബസുകള് ഓടാത്ത റൂട്ടുകളില് യാത്രക്കാര് വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്.

പണിമുടക്കിനോട് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് വിവിധ തൊഴിലാളി സംഘടനകളും രംഗത്തെത്തി. അണങ്കൂരില് നിന്ന് കളക്ടറേറ്റിലേക്ക് ബസ് ഉടമകളും ജീവനക്കാരും ചേര്ന്ന് ഒഴിഞ്ഞ ബസുകളുമായി മാര്ച്ച് നടത്തി. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധികള്ക്ക് അടിയന്തര പരിഹാരം കാണാന് സര്ക്കാര് ഇടപെടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

പ്രിയദര്ശിനി സര്വീസ് മൂലം സ്വകാര്യ ബസുകള്ക്കുണ്ടാകുന്ന നഷ്ടം പഠിക്കാന് സര്ക്കാര് ആലോചന തുടങ്ങിയിട്ടുണ്ട്. ഇതിനായി പ്രത്യേക കമ്മിറ്റിയെ ഉടന് നിയോഗിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ് പറഞ്ഞു. വിദ്യാര്ത്ഥികളുടെ കണ്സഷന് ഉള്പ്പെടെയുള്ള വിഷയങ്ങള് പരിശോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്സഷന് നിരക്ക് കൂട്ടുന്നതിനെ കുറിച്ച് വിദ്യാര്ത്ഥി സംഘടനകളുമായി ചര്ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടില് സ്വകാര്യ ബസുകള് സ്വന്തം നിലയ്ക്ക് കണ്സെന്ഷന് കൂടുതലായി പിരിക്കുന്നത് അംഗീകരിക്കാന് ആവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.പത്തുവര്ഷം സ്വകാര്യ ബസ് ഉടമകളുടെ പരാതി പരിഹരിക്കാന് എല്ഡിഎഫ് സര്ക്കാര് ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നികുതി ഇളവ് യുഡിഎഫ് സര്ക്കാര് ആണ് പ്രഖ്യാപിച്ചതെന്നും ഗതാഗത മന്ത്രി പറഞ്ഞു.

പ്രിയദര്ശിനി പദ്ധതി വന്നതോടെ കടുത്ത പ്രതിസന്ധിയാണ് സ്വകാര്യ ബസ് മേഖല നേരിടുന്നത്. കെഎസ്ആര്ടിസി ബസുകളില് പ്രിയദര്ശിനി പദ്ധതി നടപ്പിലാക്കിയതോടെ അന്തര് സംസ്ഥാന റൂട്ടുകളിലടക്കം യാത്രക്കാര് വന്തോതില് കുറഞ്ഞെന്നാണ് ബസ് ഉടമകളുടെ പരാതി. പ്രതിസന്ധിയെ തുടര്ന്ന് ചില ബസുകള് നേരത്തെ തന്നെ സര്വീസ് അവസാനിപ്പിച്ചിരുന്നു. ഇനിയും ഇങ്ങനെ മുന്നോട്ട് പോകാന് കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യക്ഷ സമരത്തിന് ബസ് ഉടമകള് രംഗത്തിറങ്ങിയിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News