അമ്മയില് നിയമപോരാട്ടത്തിന് അന്സിബ; ശ്വേത നല്കി അഡ്ഹോക് കമ്മിറ്റിക്ക് എതിരായ ഹര്ജിയില് കക്ഷി ചേരും
Kochi, 08 ജൂലൈ (H.S.) താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങളില് നിയമപോരാട്ടം നടത്താന് നടി അന്സിബ. അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്ത്തനം തടയാന് കാരണമായ ശ്വേതാ മേനോന്റെ ഹര്ജിയില് കക്ഷി ചേരാന് അന്സിബ ഹസന് അപേക്ഷ നല്കി. എറണാകുളം മുന്സിഫ് കോടതിയിലാണ് അപേക്ഷ നല്കി
ansiba


Kochi, 08 ജൂലൈ (H.S.)

താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങളില് നിയമപോരാട്ടം നടത്താന് നടി അന്സിബ. അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്ത്തനം തടയാന് കാരണമായ ശ്വേതാ മേനോന്റെ ഹര്ജിയില് കക്ഷി ചേരാന് അന്സിബ ഹസന് അപേക്ഷ നല്കി. എറണാകുളം മുന്സിഫ് കോടതിയിലാണ് അപേക്ഷ നല്കിയത്.

നേരത്തേ ശ്വേതയുടെ ഹര്ജി പരിഗണിച്ച എറണാകുളം മുന്സിഫ് കോടതി അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്ത്തനങ്ങള്ക്ക് താത്കാലിക വിലക്ക് ഏര്പ്പെടുത്തിയിരുന്നു. നിലവില് ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവര്ത്തനം തുടരാനും അനുമതി നല്കിയിരുന്നു.കോടതിയുടെ മുന് തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. തന്റെ ഭാഗം കൂടി കേള്ക്കണമെന്നാണ് അന്സിബയുടെ ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്സിഫ് കോടതി ഉത്തരവിന്റെ പിന്ബലത്തില് രാജിവെച്ച എക്സിക്യുട്ടീവ് കമ്മിറ്റി പുനരുജ്ജീവിപ്പിക്കാന് ഒരു വിഭാഗം നീക്കം ആരംഭിച്ചതായി സൂചനയുണ്ട്. ശ്വേതാ മേനോന് പ്രസിഡന്റായ ഭരണസമിതി ഉടന് യോഗം ചേരുമെന്നാണ് സൂചന. രാജിക്കാര്യം ശ്വേത മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നുവെങ്കിലും ഔദ്യോഗികമായി രാജിക്കത്ത് സമര്പ്പിച്ചിരുന്നില്ല. രാജിക്കത്ത് ഔദ്യോഗികമായി നല്കിയ നാലുപേര് ഒഴികെയുള്ളവരെ വിളിച്ചുചേര്ത്ത് കമ്മിറ്റി ചേരാനാണ് തീരുമാനമെന്നറിയുന്നു. ജനറല് ബോഡി വിളിച്ച് കണക്ക് അവതരിപ്പിക്കാനും തിരഞ്ഞെടുപ്പ് നടത്താനുമാണ് ശ്വേത മേനോന് പക്ഷത്തിന്റെ നീക്കമെന്നാണ് സൂചന.

സാമ്പത്തികമായി ഒരു തിരിമറിയും നടത്തിയിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്നുമുള്ള നിലപാടിലാണ് ശ്വേത മേനോന്. . അമ്മയെ അട്ടിമറിക്കാന് അനുവദിക്കില്ല. ആരെയും വഞ്ചിച്ചിട്ടില്ല. സംഘടനയെ അനാഥമാക്കിയിട്ടുമില്ല.കൈനീട്ടം ഞങ്ങള് അംഗങ്ങള്ക്ക് കൃത്യമായി എത്തിച്ചിട്ടുണ്ട്.തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ശ്വേതാ മേനോന് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് കോടതിയില് പോയി അനുകൂല ഉത്തരവ് നേടിയത്.

ജൂണ് 21-ന് നടന്ന ജനറല് ബോഡി യോഗത്തിലുണ്ടായ രൂക്ഷമായ തര്ക്കങ്ങള്ക്കൊടുവിലാണ് ശ്വേത മേനോന് താന് പദവി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. ഭരണസമിതിയിലെ 17 പേരും രാജിവെയ്ക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് രമേശ് പിഷാരടിയുടെ നേതൃത്വത്തില് അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചിരുന്നു.തര്ക്കങ്ങള്ക്കിടെ രമേഷ് പിഷാരിയുമായുളള ഫോണ് സംഭാഷണം ശ്വേതാ മേനോന് പുറത്തുവിട്ടിരുന്നു. ശ്വേത കോടതിയില് നിന്നും അനുകൂല ഉത്തരവ് നേടുകയും ഫോണ് സംഭാഷണം പുറത്തു വരികയും ചെയ്തതോടെ പിഷാരടി രാജിവയ്ക്കുകയും ചെയ്തിരുന്നു. ഫോണ് സംഭാഷണം പുറത്തു വിട്ടതില് ശ്വേതയ്ക്കെതിരെ വലിയ വിമര്ശനമാണ് മര്റ് താരങ്ങള് ഉയര്ത്തുന്നത്. പല പ്രമുഖ താരങ്ങളും അമ്മയില് നിന്ന് രാജി പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. പത്മപ്രീയ, രേവതി അടക്കമുള്ളവരാണ് അമ്മയില് നിന്നും രാജിവയ്ക്കുകയാണ് എന്ന് പ്രഖ്യാപിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News