Enter your Email Address to subscribe to our newsletters

Kolkkatha, 08 ജൂലൈ (H.S.)
ബംഗാളിലെ ബറൂയിപ്പുരില്‍ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെ വെടിവെച്ചിട്ട് പോലീസ്. പ്രധാന പ്രതി പ്രഭാസ് മൊണ്ടാലാണ് പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നാണ് പോലീസ് വിശദീകരണം.
അര്‍ദ്ധരാത്രിയോടെയാണ് കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി പ്രഭാസ് മൊണ്ടാലിനെ എത്തിച്ചത്. 12:45 ഓടെയാണ് പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങിയത്. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സൂര്യപുരില്‍ വെച്ച് കുറ്റകൃത്യം നടന്ന രീതി പുനരാവിഷ്‌കരിക്കുന്നതിനായാണ് ഇയാളെ കൊണ്ടുപോയത്. തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ പ്രതി ശ്രമിക്കുക ആയിരുന്നു.
അപ്രതീക്ഷിതമായി പോലീസിന്റെ പക്കല്‍ നിന്ന് തോക്ക് തട്ടിയെടുക്കുകയായിരുന്നു. തോക്ക് കൈക്കലാക്കിയ പ്രതി പോലീസിന് നേരെ ഒരു റൗണ്ട് വെടിയുതിര്‍ക്കുകയും അവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സ്വയം പ്രതിരോധത്തിനായി തിരിച്ചു വെടിവെക്കുകയായിരുന്നു. പോലീസിന്റെ വെടിയേറ്റ പ്രഭാസ് മൊണ്ടാലിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പ്രതിയെ ഉടന്‍ തന്നെ ബറൂയിപ്പുര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
പീഡനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിന് എതിരെ ആയുധമാക്കി ഈ കേസിനെ മാറ്റുന്നതിനിടയിലാണ് പ്രതി കൊല്ലപ്പെടുന്നത്. പതിനൊന്നു വയസുകാരിയുടെ മാതാപിതാക്കളെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി സന്ദര്‍ശിച്ചിരുന്നു. ച സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബരുയിപൂരിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ടത്. ബരുയിപൂര്‍ പൊലീസ് ജില്ലയിലെ എസ്പി യുടെ ഓഫീസില്‍ വച്ച് സുവേന്ദു അധികാരി പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കാണുകയും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. കുറ്റവാളികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച കൂട്ടുകാരിക്ക് ജന്മദിന സമ്മാനം വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. അടുത്ത ദിവസം 11കാരിയുടെ മൃതദേഹം സുര്‍ജ്യാപൂര്‍ ഹാത്ത് പ്രദേശത്ത്കണ്ടെത്തുകയായിരുന്നു. ചാക്കില്‍ കെട്ടി കുളത്തില്‍ തള്ളിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം തലക്കേറ്റ ഗുരുതര പരിക്കും വെള്ളത്തില്‍ വീണുള്ള ശ്വാസം മുട്ടലുമാണെന്നാണ് പ്രാഥമിക പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S