അന്സിബക്കെതിരായ ജിഹാദി പരാമര്ശം : മുന്കൂര് ജാമ്യം തേടി ടിനി ടോം
Kochi, 08 ജൂലൈ (H.S.) ജിഹാദി എന്ന് വിളിച്ച് അപമാനിച്ചു എന്ന അന്‍സിബ ഹസനന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ടിനി ടോം. എറണാകുളം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. അന്‍സിബയുടെ പരാതിയില്‍ കടവന്ത്ര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
tini tom


Kochi, 08 ജൂലൈ (H.S.)

ജിഹാദി എന്ന് വിളിച്ച് അപമാനിച്ചു എന്ന അന്‍സിബ ഹസനന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ടിനി ടോം. എറണാകുളം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. അന്‍സിബയുടെ പരാതിയില്‍ കടവന്ത്ര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെയുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിട്ടുള്ളത്.

ടിനി ടോമിന് എതിരെ അന്‍സിബ ആദ്യം പരാതി നല്‍കിയെങ്കിലും കഴമ്പില്ലെന്ന് പറഞ്ഞ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. പോലീസ് നടപടിക്ക് എതിരെ അന്‍സിബ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ടിനി ടോമിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

താരസംഘടനയായ അമ്മയില്‍ പരാതികള്‍ ഉന്നയിച്ചിരുന്നുവെങ്കിലും തുടര്‍ നടപടികളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് അന്‍സിബ നിയമ നടപടികളുമായി മുന്നോട്ട് പോയത്. പിന്നാലെ അന്‍സിബ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ കടവന്ത്ര പൊലീസ്, ആരോപണങ്ങള്‍ക്ക് കൃത്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നടി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി പൊലീസിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു.

കേസില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് നിരീക്ഷിച്ച മജിസ്ട്രേറ്റ് കോടതി, പ്രഥമദൃഷ്ട്യാ ടിനി ടോം കുറ്റം ചെയ്തിട്ടുണ്ടെന്ന് വിലയിരുത്തുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കൃത്യമായ അന്വേഷണം നടത്താന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കുകയുമായിരുന്നു.

ഭാരതീയ ന്യായ സംഹിതയിലെ 74, 75, 75(1)(4) ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിട്ടുള്ളത്. അന്‍സിബയെ പൊതുവേദിയില്‍ വച്ച് പരസ്യമായി അധിക്ഷേപിച്ചുവെന്നും ലൈംഗിക ചുവയുള്ളതും അശ്ലീലകരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനുപുറമെ 'അമ്മ'യിലെ മറ്റ് അംഗങ്ങള്‍ക്കിടയില്‍ പരാതിക്കാരിയെ ഒരു മതതീവ്രവാദിയായി ചിത്രീകരിക്കാനും അപകീര്‍ത്തിപ്പെടുത്താനും ടിനി ടോം ശ്രമിച്ചതായും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത പൊലീസ് നടപടികളിലേക്ക് നീങ്ങാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ടിനി ടോം ഇപ്പോള്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News