തിരുവനന്തപുരത്തെ മാലിന്യപ്രശ്നത്തിന് കാരണം സിപിഎം; മേയര് വിവി രാജേഷ്
Thiruvanathapuram, 08 ജൂലൈ (H.S.) തലസ്ഥാനത്തെ നിലവിലുള്ള മാലിന്യസംസ്കരണ പദ്ധതി പര്യാപ്തമല്ലെന്നും മെച്ചപ്പെട്ടതാക്കാന് ശ്രമിക്കുകയാണെന്നും മേയര് വി വി രാജേഷ്. ആറു മാസം കഴിഞ്ഞിട്ടും കോര്പറേഷന് ഭരണത്തിനെതിരെ കാതലായ ഒരു വിമര്ശനവും ഉന്നയിക്കാന് പ്രതിപ
vv rajesh


Thiruvanathapuram, 08 ജൂലൈ (H.S.)

തലസ്ഥാനത്തെ നിലവിലുള്ള മാലിന്യസംസ്കരണ പദ്ധതി പര്യാപ്തമല്ലെന്നും മെച്ചപ്പെട്ടതാക്കാന് ശ്രമിക്കുകയാണെന്നും മേയര് വി വി രാജേഷ്. ആറു മാസം കഴിഞ്ഞിട്ടും കോര്പറേഷന് ഭരണത്തിനെതിരെ കാതലായ ഒരു വിമര്ശനവും ഉന്നയിക്കാന് പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. ഇപ്പോള് സിപിഎം തന്നെ മനപ്പൂര്വം പ്രശ്നം ഉണ്ടാക്കാന് ശ്രമിക്കുകയാണ്. സിപിഎം പ്രവര്ത്തകരെ നിയോഗിച്ച് പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു. കഴിഞ്ഞ ദിവസം ആമയിഴഞ്ചാന് തോട്ടില് മാലിന്യം തള്ളാന് ശ്രമിച്ചത് സിപിഎം പ്രവര്ത്തകന് ഷമീര് ആണെന്നും ഇത് തടയാന് ശ്രമിച്ച നഗരസഭാ ജീവനക്കാരെ ആക്രമിച്ചുവെന്നും വി വി രാജേഷ് ആരോപിച്ചു.

ഷമീറിനെ ഇപ്പോള് പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നത സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് ഷമീര്. ഭരണം നഷ്ടപെട്ടതിന്റെ വിഷമത്തില് നഗരത്തിലെ ജനങ്ങളെ സിപിഎം ദ്രോഹിക്കരുതെന്നും വി വി രാജേഷ് പറഞ്ഞു. കൗണ്സിലര് സുഗതന്റെ കാര്യത്തില് കോടതി നിര്ദേശ പ്രകാരം നടപടി എടുക്കും. ദിവസവും ശരാശരി 20 നായ്ക്കളെ പിടികൂടുന്നുണ്ടെന്നും വി വി രാജേഷ് അവകാശപ്പെട്ടു.

സുഗതന്റെ 6 മാസത്തെ കാപ്പാതടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു. നടപടിക്കെതിരെ സുഗതന് ഇനി ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതിയും തള്ളിയാല് സുഗതന് ജയിലില് തുടരണം. കോര്പ്പറേഷനിലെ കൗണ്സിലര് സ്ഥാനം നഷ്ടമാകും. വട്ടിയൂര്ക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റില് ഉള്പ്പെട്ടയാളാണ് ആര് സുഗതന്. 2019 ഓഗസ്റ്റ് 25 ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂര്വ്വമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20 ന് മറ്റൊരാളുടെ വീട്ടില് അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകര്ത്തു, 2023 ജൂലൈ 17 ന് ഭര്ത്താവിന് എതിരെയുള്ള പകതീര്ക്കാന് ഭാര്യയെ വീട്ടില് കയറി ആക്രമിച്ചു, 2025 മാര്ച്ച് 14 ന് ബിസിനസ് തര്ക്കത്തെ തുടര്ന്ന് യുവാവിനെ ആക്രമിച്ച കേസില് മനപൂര്വ്വമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നല്കാത്തതിന് ജുഡീഷ്യല് ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2-ന് അന്ന് എംഎല്എ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയില് ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ് സുഗതന്. ഈ കേസുകള് എല്ലാം നിലനില്ക്കുകയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില് സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാര്ത്ഥിയാക്കിയത്.

---------------

Hindusthan Samachar / Sreejith S


Latest News