വിഴിഞ്ഞം ഓഹരി കൈമാറ്റം : ദേശാഭിമാനിയില് വാര്ത്ത തള്ളി എംവി ഗോവിന്ദന്
Thiruvanathapuram, 08 ജൂലൈ (H.S.) വിഴിഞ്ഞം തുറമുഖത്തെ ഓഹരി കൈമാറ്റം സംബന്ധിച്ച പാര്‍ട്ടി മുഖപത്രത്തിലെ വാര്‍ത്ത തഅളളി സിപിഎം സംസ്ഥആന സെക്രട്ടറി എംവി ഗോവിന്ദന്‍. രണ്ടുപത്രങ്ങളില്‍ വന്നതിന് ശേഷമാണ് പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ ഈ വാര്‍ത്ത വന്നത്
വിഴിഞ്ഞം ഓഹരി കൈമാറ്റം : ദേശാഭിമാനിയില് വാര്ത്ത തള്ളി എംവി ഗോവിന്ദന്


Thiruvanathapuram, 08 ജൂലൈ (H.S.)

വിഴിഞ്ഞം തുറമുഖത്തെ ഓഹരി കൈമാറ്റം സംബന്ധിച്ച പാര്‍ട്ടി മുഖപത്രത്തിലെ വാര്‍ത്ത തഅളളി സിപിഎം സംസ്ഥആന സെക്രട്ടറി എംവി ഗോവിന്ദന്‍. രണ്ടുപത്രങ്ങളില്‍ വന്നതിന് ശേഷമാണ് പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ ഈ വാര്‍ത്ത വന്നത്. പാര്‍ട്ടി പത്രത്തില്‍ വരാന്‍ പാടില്ലായിരുന്ന തരത്തിലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. നിരവധി വാര്‍ത്തകള്‍ വരാറുണ്ട്. ചിലപ്പോള്‍ തെറ്റു പറ്റും. അതിനെ ഗൗരവമായി കാണേണ്ടതായിരുന്നു എന്നും ഗോവിന്ദന്‍ പറഞ്ഞു. രാവിലെ വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി വിഡി സതീശന്‍ ദേശാഭിമാനി വാര്‍ത്തയെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് മറുപടിയുമായി ഗോവിന്ദന്‍ രംഗത്ത് എത്തിയത്.

ബിജെപിക്കും അദാനിക്കും വേണ്ടിയാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ കേരളം ഭരിക്കുന്നത്.സതീശന്റെ അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും അഭിപ്രായം പറയണം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി വില്‍പ്പനയില്‍ ജനങ്ങളോട് വിശദീകരിക്കുന്നതിന് പകരം മറ്റുകാര്യങ്ങള്‍ പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഇതുനേരത്തെ അറിയാമായിരുന്നു. വി ഡി സതീശന്റെ മംഗലാപുരം യാത്രയും ചര്‍ച്ചകളും ഈ നീക്കത്തിന്റെ ഭാഗമായിരുന്നു. വിവരങ്ങളെല്ലാം സര്‍ക്കാര്‍ മനഃപ്പൂര്‍വ്വം മറച്ചുവച്ചു. ഓഹരി കൈമാറ്റത്തില്‍ സര്‍ക്കാര്‍ എന്തു നിയമനടപടിയാണ് കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ നിലപാട് വ്യക്തമാക്കണം. അതിന് മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ സ്വകാര്യ കമ്പനിക്ക് അടിയറവ് വക്കുന്നതിനെയാണ് എല്‍ഡിഎഫ് എതിര്‍ത്തത്. മദ്യക്കമ്പനികളുമായുള്ള ഒളിച്ചുകളി മുഖ്യമന്ത്രി തുടരുകയാണ്. നികുതി കുറച്ചു കൊണ്ടുള്ള ബില്‍ പാസാക്കി. നികുതി 12 ശതമാനമായി കുറച്ചത് എന്തിനാണെന്ന് കൃത്യമായ ഉത്തരം പറയാന്‍ മുഖ്യമന്ത്രി കൂട്ടാക്കുന്നില്ല. അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വംശീയമായ പരാമര്‍ശം നടത്തിയത് ശരിയായില്ല. സ്വന്തം നാട്ടിലേക്ക് പണം അയക്കുന്നതുമായി ചൂണ്ടിക്കാണിച്ചുള്ള പരാമര്‍ശം പാടില്ലായിരുന്നു. കോറോഹെല്‍ത്ത് ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിക്കുന്നു. ഇത്തരം വെല്ലുവിളികളെ നേരിടണം. കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകള്‍ അടച്ചുപൂട്ടുന്ന കമ്പനികളെ സഹായിക്കുന്നതാണ്. ഇത്തരം ദുരനുഭവങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് എല്‍ഡിഎഫ് പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നത്. അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News