പാലാ നഗരസഭയിൽ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ഭരണപ്രതിസന്ധി രൂക്ഷമാകുന്നു
Kottayam , 09 ജൂലൈ (H.S.) പാലാ നഗരസഭയിൽ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ഭരണപ്രതിസന്ധി രൂക്ഷമാകുന്നു. നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടത്തിന് എതിരെ പ്രതിപക്ഷമായ ഇടതുപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടിസ് നൽകി. കേരള കോൺഗ്രസ് (എം) നയിക്കുന്ന എൽഡിഎഫ്
DIYA BINU PULIKAKANDAM


Kottayam , 09 ജൂലൈ (H.S.)

പാലാ നഗരസഭയിൽ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ഭരണപ്രതിസന്ധി രൂക്ഷമാകുന്നു. നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടത്തിന് എതിരെ പ്രതിപക്ഷമായ ഇടതുപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടിസ് നൽകി. കേരള കോൺഗ്രസ് (എം) നയിക്കുന്ന എൽഡിഎഫ് മുന്നണിയാണ് നോട്ടിസിന് പിന്നിൽ. കോൺഗ്രസ് കൗൺസിലർമാർ സ്വതന്ത്ര കൂട്ടായ്മയ്ക്ക് പിന്തുണ പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെയാണ് ഇടത് പക്ഷം ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടത്തിന് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയത്.

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർക്ക് മുമ്പാകെയാണ് അവിശ്വാസപ്രമേയ നോട്ടിസ് സമർപ്പിച്ചത്. ഇതോടെ പാലാ നഗരസഭയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ കൂടുതൽ ശ്രദ്ധേയമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ കോൺഗ്രസ് നേതൃത്വം എടുക്കുന്ന തീരുമാനം സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു.

പാലായിൽ കടുത്ത ഭരണ പ്രതിസന്ധി

എൽഡിഎഫിൽ നിന്നുള്ള 12 പേരും ഒപ്പിട്ടാണ് അവിശ്വാസ പ്രമേയം സമർപ്പിച്ചിരിക്കുന്നത്. പ്രവർത്തകർ ഒറ്റെക്കെട്ടായി നിന്നാണ് തീരുമാനം എടുത്തത്. കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 12 സീറ്റുകൾ ഉണ്ടായിരുന്നു. കോൺഗ്രസിനെ സംബന്ധിച്ച് ആറ് സീറ്റുകളേ ഉള്ളൂ. എന്നാൽ ഇവർ കുടുംബകൂട്ടായ്മയെക്കൂട്ടി അന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മറ്റ് എംഎൽഎമാർക്ക് ജയിക്കേണ്ടത് ആവശ്യമായിരുന്നതുകൊണ്ട് തട്ടിക്കൂട്ടിയൊരു സംവിധാനം ഉണ്ടാക്കി. ഈ കുടുംബക്കൂട്ടായ്മയെ വച്ച് ഞങ്ങൾക്ക് വേണമെങ്കിൽ അന്ന് ഭരണം പിടിക്കാമായിരുന്നു. പക്ഷേ ഞങ്ങൾക്കറിയാമായിരുന്നു ഒരു കാരണവശാലും ഇവരുമായി യോജിച്ച് പോകാൻ പറ്റാത്ത ഒരു സാഹചര്യം വരുമെന്ന്. പിന്നെ ഒരു പെൺകുട്ടി അവിടെക്കേറിയതുകൊണ്ട് ഞങ്ങൾ ഈ കഴിഞ്ഞ ആറുമാസക്കാലവും ഒരു തടസപ്പെടുത്തലും അവർക്കെതിരെ നടത്തിയിട്ടില്ല. ഒരു പെൺകുട്ടിക്കെതിരെ പ്രതിപക്ഷം എതിർക്കുന്നത് ശരിയല്ലെന്ന് പാലാ മുനിസിപ്പാലിറ്റി കൗൺസിലറും കേരള കോൺഗ്രസ് (എം) പ്രവർത്തകനുമായ ബിജു പാലൂപ്പടവിൽ പറഞ്ഞു.

എന്നാൽ പാലായിലെ കോൺഗ്രസ് പാർട്ടിയിലെ ആറ് പേർ അല്ലെങ്കിൽ പാർട്ടി ഒറ്റക്കെട്ടായിട്ടാണ് പരസ്യമായി അവിശ്വാസം രേഖപ്പെടുത്തിയത്. പക്ഷേ ആറു പേർക്ക് അവിശ്വാസപ്രമേയം നൽകാൻ സാധിക്കില്ലെന്ന് അവർക്കറിയാം. അപ്പോൾ അങ്ങനെയുള്ള സാഹചര്യത്തിൽ ഞങ്ങളെ സംബന്ധിച്ച് മുന്നിൽ നിൽക്കുന്നത് പെൺകുട്ടിയെ തഴഞ്ഞ് ഭരണം പിടിക്കാനല്ല. മറിച്ച് പാലായിലെ പൊതുസമൂഹം ചോദിക്കാൻ തുടങ്ങി. പാലായിൽ ഒരു ഭരണ പ്രതിസന്ധി വന്നിരിക്കുന്നു, നിങ്ങൾക്കൊരു ധാർമ്മിക ഉത്തരവാദിത്തമില്ലേ എന്ന് ചോദിച്ചതുകൊണ്ടും അവർ ആറു പേർ പരസ്യമായി അവിശ്വാസം പറഞ്ഞതുകൊണ്ടുമാണ് അവിശ്വാസ പ്രമേയത്തിന് മുതിർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നെ ഞങ്ങൾ ഒരു കാരണവശാലും സ്വതന്ത്ര മുന്നണിയുടെ പരോക്ഷമായ പിന്തുണ മേടിച്ചുകൊണ്ട് ഭരണത്തിൽ വരില്ല. ഇപ്പോൾ പാലയിൽ ആറുമാസമായിട്ട് ഭരണ സമരമാണ്. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഇവിടെ നടന്നിട്ടില്ല. മുനിസിപ്പാലിറ്റിയിലെ പ്രധാന ഫയലുകൾ നഷ്ടപ്പെടുന്നുണ്ട്. ഇങ്ങനെ നിരവധിയായ പ്രശ്നങ്ങളാണുള്ളത്. ഇതുമൂലമാണ് അവിശ്വാസ പ്രമേയം നൽകുന്നതിന് മുൻകൈയെടുത്തത്. ഭരണം പിടിക്കാൻ വേണ്ടിയല്ല ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്. പാലായിലെ സ്തംഭനാവസ്ഥ നീങ്ങണം എന്നതാണ് പ്രധാന ആവശ്യം എന്നും ബിജു പാലൂപ്പടവിൽ വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News