സെഷന്സ് കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടര്മാരുടെ നിയമനത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി.
Ernakulam , 09 ജൂലൈ (H.S.) സെഷന്സ് കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടര്മാരുടെ നിയമനത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി. നിയമനങ്ങൾ രാഷ്ട്രീയ സ്വാധീനമില്ലാതെ മെറിറ്റ് അടിസ്ഥാനത്തിലാക്കാനും, ജില്ലാ കളക്ടറുടെയും പൊലീസ് മേധാവികളുടെയും പങ്കാളിത്തം പരിമി
High Court of Kerala


Ernakulam , 09 ജൂലൈ (H.S.)

സെഷന്സ് കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടര്മാരുടെ നിയമനത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി. നിയമനങ്ങൾ രാഷ്ട്രീയ സ്വാധീനമില്ലാതെ മെറിറ്റ് അടിസ്ഥാനത്തിലാക്കാനും, ജില്ലാ കളക്ടറുടെയും പൊലീസ് മേധാവികളുടെയും പങ്കാളിത്തം പരിമിതപ്പെടുത്താനും കോടതി നിർദ്ദേശിച്ചു.സെഷൻസ് കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിൽ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പബ്ലിക് പ്രോസിക്യൂട്ടർ ,ഗവ പ്ലീഡർ അഡീഷണൽ ഗവ പ്ലീഡർ നിയമനങ്ങളിൽ ബന്ധപ്പെട്ട ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് പ്രാധാന്യം നല്കണമെന്നും ഹൈക്കോടതി ഉത്തരവിറക്കി.

പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനത്തിൽ സർക്കാർ ഇറക്കിയ കരട് സർക്കുലറിൽ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മാത്രമാണ് പരിഗണന ഉണ്ടായിരുന്നത്. നിയമനം സംബന്ധിച്ച സർക്കാരിൻ്റെ സർക്കുലർ ഹൈക്കോടതി തിരുത്തി. നിയമനത്തിൽ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് പരിഗണന നൽകണമെന്ന സർക്കുലറിലെ ഭാഗം പ്രാമുഖ്യം നൽകണമെന്ന് ഹൈക്കോടതിപറഞ്ഞു.

ജില്ലാ കളക്ടർമാരുടെ അഭിപ്രായത്തിനായിരുന്നു സർക്കാർ സർക്കുലർ പ്രകാരം മുൻഗണന. എന്നാൽ ജില്ലാ കളക്ടറുടെ അഭിപ്രായത്തിന് ഇനി മുൻഗണന ലഭിക്കില്ല. അപേക്ഷകരുടെ പശ്ചാത്തലം പരിഗണിക്കുക മാത്രമാകും ജില്ലാ കളക്ടറുടെ ചുമതല. ജില്ലാ പൊലീസ് മേധാവിമാർ പശ്ചാത്തലം പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.

ഇനി മുതൽ പബ്ലിക് പ്രോസിക്യൂട്ടര് നിയമനം മെറിറ്റ് അടിസ്ഥാനമാക്കിക്കൊണ്ടാകും നടപ്പലാക്കുക. അല്ലാതെ സ്വാധീനം കൊണ്ടോ, രാഷ്ട്രീയ ഇടപെടലുകൾ കൊണ്ടോ നിയമനങ്ങൾ നടപ്പിലാക്കാൻ സാധിക്കില്ല.

നിയമനത്തിൽ ജില്ലാ കളക്ടർമാരുടെ അഭിപ്രായത്തിന് ഇനി മുന്ഗണന ലഭിക്കില്ലെന്നു മാത്രമല്ലാ ,അപേക്ഷകരുടെ പശ്ചാത്തലം പരിഗണിക്കുക മാത്രമാകും ജില്ലാ കളക്ടറുടെ ചുമതലയെന്നും ഹൈകോടതി ഓർമ്മിപ്പിച്ചു.

ജില്ലാ പൊലീസ് മേധാവിമാര് പശ്ചാത്തലം പരിശോധിച്ച് റിപ്പോര്ട്ട് നല്കണം. നിയമന പ്രക്രിയയില് ജില്ലാ പൊലീസ് മേധാവിമാർ ഉൾപ്പെടില്ല. പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിൽ സർക്കാറിൻ്റെ രാഷ്ട്രീയ താൽപ്പര്യങ്ങളൊക്കെ പരിഗണിച്ചിരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്. രാഷ്ട്രീയ നിയമനത്തിനുള്ള സർക്കാർ നീക്കമാണ് ഹൈക്കോടതി ഈ ഉത്തരവിലൂടെ തടഞ്ഞത്.

സെഷൻസ് കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനം സംസ്ഥാന സർക്കാരിൻ്റെ കൺസൾട്ടേഷൻ & ഗൈഡ്ലൈനുകൾ അടിസ്ഥാനത്തിലാണ് നടക്കുന്നത്.

യോഗ്യത

അഭിഭാഷകനായി കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.ലോ ഓഫീസറുടെ പാനലിൽ ഉൾപ്പെടുത്താൻ യോഗ്യതയുള്ള അഭിഭാഷകരുടെ അപേക്ഷകൾ അല്ലെങ്കിൽ ശുപാർശകൾ ജില്ലാ കളക്ടർ വഴിയാണ് സ്വീകരിക്കുക.നിയമന പ്രക്രിയ

ജില്ലാ ജഡ്ജിയുടെ പങ്ക്:പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിന് ജില്ലാ ജഡ്ജിയുടെഅഭിപ്രായത്തിന് ഹൈക്കോടതി നിർദ്ദേശപ്രകാരം മുൻഗണനപാനൽ തയ്യാറാക്കൽ:ജില്ലാ കളക്ടർ അപേക്ഷകരുടെ പശ്ചാത്തലം പരിശോധിക്കുകയും, ജില്ലാ ജഡ്ജിയുമായി കൂടിയാലോചിച്ച ശേഷം യോഗ്യരായവരുടെ പാനൽ സർക്കാരിന് സമർപ്പിക്കുകയും ചെയ്യുന്നു.നിയമനം:ഈ പാനലിൽ നിന്ന് സംസ്ഥാന സർക്കാരാണ് സെഷൻസ് കോടതികളിലേക്കുള്ള പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News