Enter your Email Address to subscribe to our newsletters

Wayanad , 09 ജൂലൈ (H.S.)
കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും വയനാട് സന്ദർശിച്ചു. തുരങ്ക പാതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വളച്ചൊടിക്കാൻ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും പിണറായി വിജയൻ സന്ദർശിച്ചു. ഇന്ന് രാവിലെ 9.30 ഓടെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമാണ് കള്ളാടിയിലെ മണ്ണിടിച്ചിൽ പ്രദേശത്തെത്തിയത്.
കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് രണ്ടാഴ്ച മുൻപ് മനസിലാക്കിയിട്ടും സർക്കാർ തലത്തിൽ നടപടി സ്വീകരിക്കാത്തത് ഗുരുതര വീഴ്ചയും കുറ്റകരമായ അനാസ്ഥയുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. പ്രാപ്തരായവരെ ഉൾപ്പെടുത്തി ഇക്കാര്യം അന്വേഷിക്കണം. പദ്ധതിയുടെ ഭാഗമായി നീക്കിയ മണ്ണ് കൂനയായിട്ടുണ്ട്. മണ്ണിടിഞ്ഞപ്പോൾ ഇൗ മൺകൂനയുടെ ഭാഗവും വെള്ളവും ഒരുമിച്ച് ഒലിച്ചെത്തിയതാണ് ദുരന്തത്തിന് കാരണമായതെന്നും അപകട മേഖല സന്ദർശിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞു.
ദുരന്തത്തിന് പിന്നിൽ സർക്കാരിൻ്റെ അനാസ്ഥ
ശക്തമായ മഴയുണ്ടായിട്ടും അതനുസരിച്ചുള്ള മുന്നൊരുക്കങ്ങൾ ഉണ്ടായില്ല. ഇത് ഗൗരവപൂർവം കാണണം. മുന്നൊരുക്കങ്ങൾ ഇല്ലാതിരുന്നത് പരിശോധിക്കണം. അതീതീവ്ര മഴ ഉണ്ടായിട്ടും അപകട മുന്നറിയിപ്പ് നൽകിയില്ല. മഴ മുന്നറിയിപ്പിലും വീഴ്ചയുണ്ടായി. പദ്ധതി പ്രദേശത്ത് തൊഴിലാളികളും നാട്ടുകാരും യാത്രക്കാരുമുണ്ട്. സഞ്ചാരികൾ വരുന്ന സ്ഥലവുമാണ്. അങ്ങനെയുള്ള സ്ഥലത്താണ് സുരക്ഷാ മുൻകരുതൽ ഇല്ലാതിരുന്നത്. മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. പക്ഷേ സർക്കാർ യഥാസമയം നടപടികൾ സ്വീകരിച്ചില്ല. കലക്ടർ അധ്യക്ഷയായ ദുരന്തനിവാരണ അതോറിറ്റി ജൂൺ 20 ന് യോഗം ചേർന്ന് മണ്ണിടിയാനുള്ള സാധ്യത ചർച്ച ചെയ്തു. സമീപ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും വിലയിരുത്തി. മണ്ണ് സുരക്ഷിതമായ സ്ഥലത്തേക്ക് അടിയന്തരമായി നീക്കാനും തീരുമാനിച്ചു. തുരങ്കപത നിർമാണ അധികൃതർക്ക് നിർദേശവും നൽകി. ഇത് നടപ്പാക്കാൻ സർക്കാർ ഒരുനടപടിയും സ്വീകരിച്ചില്ല.
വകുപ്പുകളും മന്ത്രിമാരും തമ്മിൽ ഏകോപനമില്ല
പദ്ധതിയുടെ നേമൽനോട്ടമുള്ള പൊതുമരാമത്ത് വകുപ്പിൻ്റെ സ്പെഷ്യൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ജൂൺ 25 ന് സ്ഥലം സന്ദർശിച്ച് കൂട്ടിയിട്ട മണ്ണ് മഴയിൽ കുത്തെിയൊഴുകി അപകടം സംഭവിക്കുമെന്ന് വിലയരുത്തി. മീനാക്ഷി പാലത്തിന് സമീപം താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാർപ്പിക്കണമെന്നും നിർദേശിച്ചു. രണ്ടാഴ്ച ലഭിച്ചിട്ടും നടപടിയുണ്ടായില്ല. ദുരന്തം നടന്ന സാഹചര്യത്തിൽ വീഴ്ച ഗൗരവമായി കാണണം.
അപകടശേഷം വകുപ്പുകളും മന്ത്രിമാരും തമ്മിൽ ഏകോപനമില്ല. പലരെയും പഴിചാരി മന്ത്രിമാർ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവാകുന്നു. ഉന്നതലയോഗമാണ് മണ്ണ് നീക്കാൻ തീരുമാനിക്കുന്നത്. ആ തീരുമനം എങ്ങിനെയാണ് അട്ടിമറിക്കപ്പെട്ടത്. ആരാണ് ഏകപക്ഷീയമായി തീരുമാനം മാറ്റിയത്. ഇത്തരം കാര്യങ്ങളിൽ വ്യക്തതവേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മണ്ണിടിച്ചിൽ പ്രദേശം സന്ദർശിച്ചും പരിക്കേറ്റവരെ നേരിൽ കണ്ട പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൽപ്പറ്റയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR