വയനാട് മണ്ണിടിച്ചില്; രണ്ട് മൃതദ്ദേഹം കൂടി കണ്ടെത്തി; മൂന്ന് പേര്ക്കായി തിരച്ചില്
Wayanad, 09 ജൂലൈ (H.S.) വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇന്ന് രാവിലെ ആരംഭിച്ച തിരച്ചിലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. മീനാക്ഷി പുഴയ്ക്ക് സമീപം നടത്തിയ തിരച്ചിലിലാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. നേരത
wayanad


Wayanad, 09 ജൂലൈ (H.S.)

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇന്ന് രാവിലെ ആരംഭിച്ച തിരച്ചിലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. മീനാക്ഷി പുഴയ്ക്ക് സമീപം നടത്തിയ തിരച്ചിലിലാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. നേരത്തെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിടത്തുനിന്നാണ് ഈ മൃതദേഹവും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈവിടെ പരിശോധന നടത്തിയത്. തുടര്‍ന്ന് മൃതദേഹം വൈത്തിരി ആശുപത്രിയിലേക്ക് മാറ്റി.

ദുരന്തസ്ഥലത്തെ നാല് മേഖലകളാക്കി (സോണുകള്‍) തിരിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ഇതില്‍ ഒന്നാം സോണില്‍നിന്നാണ് ആദ്യം മൃതദേഹം ലഭിച്ചത്. ഈ സോണില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അനുമാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. രണ്ടാമത്തെ സോണില്‍ നിന്നാണ് മറ്റൊരു തൊഴിലാളിയുടെ മൃതദ്ദേഹം ലഭിച്ചത്. കാണാതായ ഇതരസംസ്ഥാനക്കാരായ അഞ്ചുപേരില്‍ ആരുടേതാണ് ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളെന്ന് തിരിച്ചറിയേണ്ടതുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

ദുരന്തത്തിന് ഇരയായ മൂന്ന് തൊഴിലാളികളെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. ഇതിനായുള്ള തിരച്ചില്‍ സജീവമായി തുടരുകയാണ്. കഡാവര്‍ നായ്ക്കളടക്കം തിരിച്ചിലിന് എത്തിച്ചിട്ടുണ്ട്. കേരള പോലീസിന്റെ കൊച്ചി സിറ്റി കെ-9 സ്‌ക്വാര്‍ഡിലെ മായ, മര്‍ഫി എന്നീ നായ്ക്കളെയാണ് വയനാട്ടില്‍ നിയോഗിച്ചിരിക്കുന്നത്. മണ്ണിനടിയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും കുടുങ്ങിയ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പരിശീലനം ലഭിച്ചവയാണു കഡാവര്‍ നായ്ക്കള്‍. ള്‍. ആറടി മുതല്‍ 15 അടി വരെ താഴ്ചയില്‍നിന്നു ത്വക്ക്, പല്ല്, രക്തം എന്നിവയുടെ നേരിയ ഗന്ധം പോലും ഇവ പിടിച്ചെടുക്കും.

ദുരന്തബാധിത പ്രദേശം പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇന്ന് സന്ദര്‍ശിക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ഇവര്‍ ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് മനസിലാക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പ്രധാന പദ്ധതികളിലൊന്നായ തുരങ്കപാതാ നിര്‍മാണ മേഖലയിലാണ് അപകടമുണ്ടായത് എന്നതിനാല്‍ ഈ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്.

അതിനിടെ മണ്ണിടിച്ചില്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ രണ്ടംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. തുരങ്ക നിര്‍മാണത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചത് എങ്ങനെയെന്നും, കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അനുമതിയിലെ കര്‍ശന വ്യവസ്ഥകള്‍ കരാര്‍ കമ്പനി പാലിച്ചിട്ടുണ്ടോ എന്നും സമിതി വിശദമായി പരിശോധിക്കും. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കള്ളാടി, ആനക്കാംപൊയില്‍ എന്നിവിടങ്ങളിലെ തുരങ്കപാതാ നിര്‍മാണം ഇരുവശങ്ങളിലും താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ദുരന്തത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.

---------------

Hindusthan Samachar / Sreejith S


Latest News