Enter your Email Address to subscribe to our newsletters

Thiruvananthapuram , 01 ഓഗസ്റ്റ് (H.S.)
കനത്ത മഴയിൽ തിരുവനന്തപുരം
ജില്ലയിൽ 23.6 ഹെക്ടർ പ്രദേശത്ത് കൃഷി നാശം. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം.കാട്ടാക്കട, നെയ്യാറ്റിൻകര, പാറശ്ശാല ബ്ലോക്കുകളിൽ (വൈകിട്ട് 4 മണി വരെയുള്ള കണക്കുകൾ പ്രകാരം) 23.6 ഹെക്ടർ സ്ഥലത്ത് കൃഷിനാശം സംഭവിച്ചതായി പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും കൂടുതൽ കൃഷിനാശം നെയ്യാറ്റിൻകര ബ്ലോക്കിലാണ്, 22.7 ഹെക്ടർ. പാറശാല 0.8 ഹെക്ടർ, കാട്ടാക്കട 0.1 ഹെക്ടർ എന്നിങ്ങനെയാണ് കണക്ക്. നിലവിൽ 141 കർഷകരാണ് മൂന്ന് ബ്ലോക്കുകളിലായി ബാധിക്കപ്പെട്ടത്. ആകെ 29.1 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്തല കൺട്രോൾ റൂമുകൾ സജ്ജമാണ്
പരാതികൾ താഴെ പറയുന്ന
കൺട്രോൺ റൂം നമ്പറുകളിലേയ്ക്ക് അറിയിക്കാം
തിരുവനന്തപുരം - 9447700112
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ - 9497711282
നെയ്യാറ്റിൻകര - 9447700113
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ - 9497711283
നെടുമങ്ങാട് - 9447700114
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ - 9497711285
ചിറയിൻകീഴ് - 9447700115
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ - 9497711287
വർക്കല - 8547618415
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ - 9497711286
കാട്ടാക്കട - 8547618420
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൽ - 9497711284
പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. ജില്ലയിൽ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുള്ളതിനാൽ പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഇന്ന് (ഓഗസ്റ്റ് 01) വൈകിട്ട് 5.30ന് പേപ്പാറ ഡാമിന്റെ 1 മുതൽ 4 വരെയുള്ള ഷട്ടറുകൾ 20 സെന്റീമീറ്റർ കൂടി വീതം (നിലവിൽ ഉയർത്തിയ 80 സെന്റിമീറ്ററിന് പുറമേ 80 സെന്റിമീറ്റർ കൂടി ചേർത്ത്, ആകെ 160 സെന്റിമീറ്റർ) ഉയർത്തും.
പേപ്പാറ ഡാമിൽ നിന്നുള്ള ഒഴുക്ക് വർധിക്കുന്നത് അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയർത്തുമെന്നതിനാൽ, ഇന്ന് (ഓഗസ്റ്റ് 01) വൈകിട്ട് 5.30ന് അരുവിക്കര ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകൾ 40 സെന്റീമീറ്റർ കൂടി വീതം (നിലവിൽ ഉയർത്തിയ 200 സെന്റിമീറ്ററിന് പുറമേ 160 സെന്റിമീറ്റർ കൂടി ചേർത്ത്, ആകെ 360 സെന്റിമീറ്റർ) തുറക്കും.
ഡാമുകളുടെ സമീപ പ്രദേശങ്ങളിലും നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR