Enter your Email Address to subscribe to our newsletters

Thiruvananthapuram , 01 ഓഗസ്റ്റ് (H.S.)
ദുരന്തനിവാരണ മുന്നറിയിപ്പുകൾ ജനങ്ങൾ ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
കാലവർഷക്കെടുതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഇതുവരെ 5 പേർ മരണപ്പെട്ടു എന്നത് അത്യന്തികം വേദനാജനകമാണ്. വീടുകളും കൃഷിയും ഉപജീവന മാർഗങ്ങളും നഷ്ടപ്പെട്ട് ജനങ്ങൾ വലിയ ദുരിതത്തെ അഭിമുഖീകരിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
റാന്നിയിൽ ഒറ്റരാത്രികൊണ്ട് 331 മില്ലിമീറ്ററിലധികം അതിതീവ്ര മഴ രേഖപ്പെടുത്തിയതും വയനാട്ടിലും ഇടുക്കിയിലും കോട്ടയത്തും ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നതും അതീവ ജാഗ്രത ആവശ്യപ്പെടുന്ന സാഹചര്യമാണിതെന്ന താക്കീതാണ് നൽകുന്നത്. 2018-ലും 2019-ലും അതിതീവ്ര മഴയും മേഘവിസ്ഫോടനത്തിന് സമാനമായ മഴയും മൂലം നിരവധി പ്രദേശങ്ങൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വെള്ളത്തിനടിയിലായ ദുരനുഭവങ്ങൾ നമുക്കെല്ലാവർക്കും ഓർമ്മയിലുണ്ട്.
അതുകൊണ്ടുതന്നെ നിലവിലെ മുന്നറിയിപ്പുകളെ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ദുരിതബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അടിയന്തരവും ഫലപ്രദവുമായ ഇടപെടൽ നടത്തണം.
രക്ഷാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും നാശനഷ്ടങ്ങൾക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം നൽകുകയും വേണം. അതോടൊപ്പം, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും, കാലാവസ്ഥാ വകുപ്പും മറ്റ് സർക്കാർ ഏജൻസികളും നൽകുന്ന മുന്നറിയിപ്പുകൾ ജനങ്ങൾ ഒരു കാരണവശാലും അവഗണിക്കരുത്.
ഈ പ്രതിസന്ധിഘട്ടത്തിൽ ദുരിതപ്രദേശത്തെ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുകയും അധികാരികളുമായി സഹകരിച്ച് പരമാവധി സഹായം ഉറപ്പാക്കുകയും ചെയ്യണം. ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാൻ നമുക്ക് ഒന്നിച്ചിറങ്ങാം. ജാഗ്രതയും ഐക്യദാർഢ്യവും കൊണ്ട് ഈ പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാമെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി
സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തില് രക്ഷാപ്രവര്ത്തനത്തിനും ദുരിതാശ്വാസ പ്രവര്ത്തനത്തിനും പാര്ടി പ്രവര്ത്തകര് രംഗത്തിറങ്ങണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു..
അധികൃതര് നല്കുന്ന മുന്നറിയിപ്പുകളും നിര്ദ്ദേശങ്ങളും പാലിച്ച് സുരക്ഷിതരായിരിക്കാന് പൊതുജനങ്ങള് ശ്രദ്ധിക്കണം. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങള് വെള്ളപ്പൊക്ക ഉരുള്പൊട്ടല് ഭീഷണിയിലാണ്. ഇവിടങ്ങളിലെല്ലാം സിപിഐ എം പ്രവര്ത്തകര് രക്ഷാപ്രവര്ത്തനത്തില് സജീവമായി ഇടപെടുന്നുണ്ട്.
ദുരിതബാധിതര്ക്ക് ഭക്ഷണവും വെള്ളവും അവശ്യവസ്തുക്കളും ഉറപ്പാക്കാന് പ്രത്യേകം ശ്രദ്ധ പുലര്ത്തണം.
ദുരിതമേഖലയില് ആരും ഒറ്റപ്പെട്ട് പോയിട്ടോ, കുടുങ്ങിക്കിടക്കുന്നോ ഇല്ല എന്ന് ഉറപ്പാക്കാന് ശ്രദ്ധിക്കണം. അപകടഭീഷണിയുള്ള മേഖലയിലെ എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്പ്പിച്ചു എന്ന് പാര്ടി പ്രവര്ത്തകര് ഉറപ്പാക്കണം. മഴ ഒഴിയുമ്പോള് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി കൈകോര്ത്ത് ശുചീകരണ പ്രവര്ത്തനങ്ങള്ക്കും പാര്ടി പ്രവര്ത്തകര് രംഗത്തിറങ്ങണം എന്നാണ് നിർദേശം..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR