പ്രണയ തര്ക്കം : കുറ്റ്യാ ടിയില് യുവാക്കള്ക്ക് വെട്ടേറ്റു
Kozhikkode, 10 ഓഗസ്റ്റ് (H.S.) കോഴിക്കോട് കുറ്റ്യാടിയില്‍ പ്രണതര്‍ക്കം ആക്രമണത്തിലേക്ക്. മൂന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു. കുറ്റ്യാടി സ്വദേശികളായ ഷോജിന്‍, ബബിന്‍, അശ്വിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് യുവാക
love attack


Kozhikkode, 10 ഓഗസ്റ്റ് (H.S.)

കോഴിക്കോട് കുറ്റ്യാടിയില്‍ പ്രണതര്‍ക്കം ആക്രമണത്തിലേക്ക്. മൂന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു. കുറ്റ്യാടി സ്വദേശികളായ ഷോജിന്‍, ബബിന്‍, അശ്വിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആറംഗ സംഘത്തിലെ ഒരാളുടെ മകളുടെ സൗഹൃദത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിന് കാരണമായത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. യുവാക്കള്‍ രാത്രിയില്‍ മൊട്ടന്തറയില്‍ നില്‍ക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം യുവാക്കളുമായി തര്‍ക്കമുണ്ടാകുകയായിരുന്നു. ഇതിന് പിന്നാലെ പ്രകോപിതരായ സംഘം കൈയില്‍ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് മൂവരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ആരുടെയും പരിക്ക് സാരമല്ല. ഇവരിലൊരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റ് രണ്ട് പേരെ തൊട്ടില്‍പാലത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

അക്രമികളിലൊരാള്‍ പിടിയില്‍: യുവാക്കളെ വെട്ടി പരിക്കേല്‍പ്പിച്ചതിന് പിന്നാലെ നാട്ടുകാരെല്ലാം സ്ഥലത്തെത്തി. ഇതോടെ അക്രമി സംഘം സ്ഥലം വിടാന്‍ ശ്രമിച്ചു. എന്നാല്‍ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. ശ്രീജിത്ത് എന്നയാളാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നതിങ്ങനെ: ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ ഒരാള്‍ മാത്രമാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. അക്രമി സംഘത്തിലെ ഒരാളുടെ മകളുമായി വെട്ടേറ്റ യുവാക്കളില്‍ ഒരാളുടെ ബന്ധുവിന് അടുപ്പം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

സമാന സംഭവം തലസ്ഥാനത്തും: രണ്ട് ദിവസം തിരുവനന്തപുരത്ത് നിന്നും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാല്‍ക്കുരങ്ങരയില്‍ അയല്‍വാസിയുടെ വെട്ടേറ്റാണ് യുവാവ് മരിച്ചത്. ഇരുവരും തമ്മിലുണ്ടായിരുന്ന മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നേരത്തെയും ആക്രമണം ഉണ്ടായിട്ടുണ്ട്. മുമ്പ് പ്രദീപിനെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയവേ പുറത്തിറങ്ങിയപ്പോഴായിരുന്നു വീണ്ടും മര്‍ദനം. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പ്രദീപിനെ നാട്ടുകാരെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ വഴിമധ്യേ പ്രദീപ് മരിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ സ്ഥലംവിട്ട അയല്‍വാസിക്കായി തെരച്ചില്‍ തുടരുകയാണ്. നിലവില്‍ ഇയാള്‍ ഒളിവിലാണ്. എന്നാല്‍ പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം കേസില്‍ അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News