Enter your Email Address to subscribe to our newsletters

Kollam, 10 ഓഗസ്റ്റ് (H.S.)
കേരളത്തിലെ മാധ്യമപ്രവര്‍ത്തനം എങ്ങോട്ട് പോകുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. മുന്‍കാലത്ത് പൊതുപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്ന വ്യക്തിപരമായ ബന്ധം ഇന്നില്ല എന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. വ്യക്തിപരമായ ബന്ധം പുലര്‍ത്താന്‍ പൊതുപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും തയ്യാറാവുന്നില്ല. കൊല്ലം കടപ്പാക്കട സ്‌പോര്‍ട്സ് ക്ലബ്ബില്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
''കേരളത്തിന്റെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഈറ്റില്ലാമാണ് കൊല്ലം. മുന്‍കാലത്ത് തെറ്റായ വാര്‍ത്ത മാധ്യമത്തില്‍ വന്നാല്‍ ഉറപ്പായും പിറ്റേദിവസം ഖേദിക്കുന്നു എന്നു പറഞ്ഞ് തിരുത്തുമായിരുന്നു. എന്നാല്‍ ഇന്ന് തെറ്റാണെന്ന് അറിഞ്ഞിട്ടും വീണ്ടും ആ വാര്‍ത്തയുടെ പിറകെ പോയി കുറെ കൂടി അസത്യങ്ങള്‍ കണ്ടെത്തുന്നു. വാര്‍ത്തകള്‍ കിട്ടാതിരിക്കുമ്പോള്‍ ആകാശത്തുനിന്ന് ഭസ്മം വരുന്നതുപോലെ ശേഖരിക്കുന്ന ചില വാര്‍ത്തകള്‍ കാണുമ്പോള്‍ അറിയാതെ ചിരിച്ചു പോകുന്നു,'' എന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.
രാഷ്ട്രീയ നേതാക്കളും ഭരണകൂടങ്ങളും എല്ലാകാലത്തും വിമര്‍ശനത്തിന്റെ പരിധിയില്‍ വന്നിട്ടുണ്ട്. ചിലപ്പോള്‍ കൂടുതല്‍ വിമര്‍ശിക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അതിന് അപ്പുറത്തേക്ക് പോകുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ചില ചാനലുകളും വാര്‍ത്താ മാധ്യമങ്ങളും പുതിയ സംസ്‌കാരം ഉണ്ടാക്കുന്നു. മുഖ്യധാര മാധ്യമങ്ങളും അതിന്റെ പുറകെ പോകുന്ന സങ്കടകരമായ കാഴ്ച കൂടി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ആയല്ല, മാറിനിന്ന് നോക്കുന്ന ഒരു പൊതുപ്രവര്‍ത്തകനായി മാത്രം നിന്നുകൊണ്ട് സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരോട് സങ്കടവും അമര്‍ഷവും പങ്കുവയ്ക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിമര്‍ശിക്കാന്‍ ഭയം ഉണ്ടായിട്ടല്ല. പക്ഷേ ഇത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പുതുതലമുറയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വഴികാട്ടി ആകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം പത്രപ്രവര്‍ത്തക പെന്‍ഷന്‍ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഇതിനുവേണ്ടി പെന്‍ഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കുന്ന തുകയില്‍ തീരുമാനമെടുക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ ചികിത്സ ഉറപ്പുവരുത്തുന്നതിനായി പദ്ധതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S