Enter your Email Address to subscribe to our newsletters

Thiruvanathapuram, 10 ഓഗസ്റ്റ് (H.S.)
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 82 കേസുകളിലായി 87 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8781 ആയി ഉയര്‍ന്നു. ആകെ 9464 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 7236.600 ഗ്രാം എം.ഡി.എം.എയും 898.419 കി.ഗ്രാം കഞ്ചാവും 4703.729 ഗ്രാം ഹാഷിഷ് ഓയിലും 691.969 ഗ്രാം ബ്രൗണ്‍ ഷുഗറും 445.137 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 22 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 54 കേസുകളും കോട്പ പ്രകാരം 77 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 295.140 ഗ്രാം എം.ഡി.എം.എയും 15.693 കി.ഗ്രാം കഞ്ചാവും 3.18 ഗ്രാം ഹാഷിഷ് ഓയിലും 1.00 ഗ്രാം ബ്രൗണ്‍ ഷുഗറും 0.08 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 36 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 8712 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 538 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6315 ബോധവത്ക്കരണ പരിപാടികളും നടത്തി.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
ആഭ്യന്തരവകുപ്പ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ – ദി നാർകോ ഹണ്ട്' എന്ന ശക്തമായ ക്യാമ്പയിന് കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് . കോട്ടയ്ക്കലിൽ ചേർന്ന കെ.ജി.എം.ഒ.എ സംസ്ഥാന സമിതി യോഗത്തിലാണ് സർക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകാൻ തീരുമാനമെടുത്തത്.ലഹരി ഉപയോഗം കേവലം ഒരു നിയമപ്രശ്നം മാത്രമല്ല, മറിച്ച് അതിഗുരുതരമായ ഒരു പൊതുജനാരോഗ്യ പ്രശ്നം കൂടിയാണെന്ന് സംസ്ഥാന സമിതി വിലയിരുത്തി.
ലഹരിയുടെ വിതരണ ശൃംഖല തകർക്കുന്നതിനൊപ്പം തന്നെ, ലഹരിക്ക് അടിമപ്പെട്ടവരെ കൃത്യമായ ചികിത്സയിലൂടെയും പുനരധിവാസത്തിലൂടെയും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും വലിയ പ്രാധാന്യം നൽകേണ്ടതുണ്ട്. ലഹരിക്കെതിരായ പോരാട്ടം സമൂഹത്തിന്റെയാകെ കൂട്ടായ ഉത്തരവാദിത്വമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ഡോക്ടർമാരുടെ സംഘടന എന്ന നിലയിൽ, സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സഹകരണവും നൽകാൻ കെ.ജി.എം.ഒ.എ പ്രതിജ്ഞാബദ്ധമാണ്.
ഓഗസ്റ്റ് 9ന് കോട്ടയ്ക്കലിൽ വച്ച് നടന്ന സംസ്ഥാന സമിതി യോഗത്തിൽ കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുനിൽ പി. കെ, ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി. ജോസഫ്, സംസ്ഥാന ട്രഷറർ ഡോ. അനൂപ് വി. എസ്, മാനേജിംഗ് എഡിറ്റർ ഡോ. മുരളീധരൻ, ഐ.പി.പി ഡോ. സുരേഷ് ടി. എൻ, മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. റൗഫ് എ. കെ എന്നിവർ സംസാരിച്ചു.
---------------
Hindusthan Samachar / Sreejith S