രാജേഷിന്റെ കുടുംബത്തിന് സംരക്ഷണം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി
Thiruvanathapuram, 10 ഓഗസ്റ്റ് (H.S.) കണ്ണൂര്‍ ചെറുപുഴ മീന്തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശിയായ റാപ്പല്ലിങ് ഇന്‍സ്ട്രക്ടര്‍ ആര്‍. രാജേഷിന്റെ കുടുംബത്തിന് സംരക്ഷണം നൽകുന്നതിനാവശ
pinarayi


Thiruvanathapuram, 10 ഓഗസ്റ്റ് (H.S.)

കണ്ണൂര്‍ ചെറുപുഴ മീന്തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശിയായ റാപ്പല്ലിങ് ഇന്‍സ്ട്രക്ടര്‍ ആര്‍. രാജേഷിന്റെ കുടുംബത്തിന് സംരക്ഷണം നൽകുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്ന

രാജേഷിന്‍റെ ജീവത്യാഗം കേരളത്തിന്‍റെ മനസ്സാക്ഷിയെയാകെ നൊമ്പരപ്പെടുത്തിയ സംഭവമാണ്.

രാജേഷിന്‍റെ കുടുംബത്തിന്‍റെ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യം വളരെ പരിതാപകരമാണ്.

കല്ലിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും മറ്റൊരു ബാങ്കിലുമായി 29 ലക്ഷത്തിലധികം രൂപ വായ്പ തിരിച്ചടക്കാനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ സാമഗ്രികള്‍ വാങ്ങാന്‍ ഉള്‍പ്പെടെയാണ് ഈ വായ്പകള്‍. ഈ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം.

എട്ട്, ഒന്‍പത് ക്ലാസ്സുകളില്‍ പഠിക്കുന്ന രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്. കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാകണം.

താമസിക്കുന്ന വീടിന്‍റെ അവസ്ഥയും വളരെ ശോചനീയമാണ്. കുടുംബത്തിന് പുതിയൊരു വീട് നിര്‍മിച്ചു നല്‍കാന്‍ തയ്യാറാകണം.

കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്ന മിശ്രവിവാഹിതന്‍ കൂടിയായ രാജേഷ് മരണപ്പെട്ട സാഹചര്യത്തില്‍ ഭാര്യക്ക് അര്‍ഹമായ സര്‍ക്കാര്‍ ജോലി നല്‍കാന്‍ നടപടി സ്വീകരിക്കണം.

ഈ നാല് ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിച്ച് അനുകൂലമായ തീരുമാനങ്ങള്‍ എത്രയും വേഗം കൈക്കൊള്ളണമെന്ന് കത്തിൽ അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരം കല്ലിയൂരുള്ള രാജേഷിന്റെ വസതി പ്രതിപക്ഷ നേതാവ് സന്ദർശിച്ചു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.

വിഴിഞ്ഞത്ത് കടലിൽ കാണാതായ ജോണിന്റെ കുടംബാഗങ്ങളേയും സമാശ്വസിപ്പിച്ചു. കടലിൽ കാണാതായവരെ കണ്ടെത്തുന്നതിന് സമയോചിതമായ നടപടികൾ ഉണ്ടായില്ലെന്ന പരാതി കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിപക്ഷ നേതാവിനെ അറിയിച്ചു. ഇക്കാര്യം ഇതിനകം തന്നെ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതായി അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News