Enter your Email Address to subscribe to our newsletters

New delhi, 11 ഓഗസ്റ്റ് (H.S.)
10 രൂപയുടെയും 20 രൂപയുടെയും പോളിമര്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഫീല്‍ഡ് ട്രയലുകളുടെ ഫലം വിലയിരുത്തിയ ശേഷം മാത്രമേ വലിയ തോതിലുള്ള വിതരണത്തെക്കുറിച്ച് ആര്‍ബിഐ അന്തിമ തീരുമാനമെടുക്കൂ. നൂറു കോടി രൂപയാകും പുറത്തിറക്കുക.
പോളിമര്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കാനുള്ള നിര്‍ദേശം ആര്‍ബിഐ സര്‍ക്കാരിന് അയച്ചതായി ധനമന്ത്രി രാജ്യസഭയില്‍ രേഖാമൂലം മറുപടി നല്‍കി. 1934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തിലെ സെക്ഷന്‍ 25 പ്രകാരമാണ് നോട്ടുകള്‍ പുറത്തിറക്കുന്നത്. 'ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചു. ആര്‍ബിഐ പ്രകാരം പോളിമര്‍ നോട്ടുകള്‍ പേപ്പര്‍ സബ്സ്ട്രേറ്റ് അധിഷ്ഠിത ബാങ്ക് നോട്ടുകള്‍ക്കൊപ്പം പുറത്തിറക്കാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്' അവര്‍ പറഞ്ഞു.
സംഭരണപ്രക്രിയ നിലവില്‍ പ്രാരംഭ ഘട്ടത്തിലാണെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. പോളിമര്‍ നോട്ടുകള്‍ പുറത്തിറക്കുന്നതിനുള്ള കൃത്യമായ സമയപരിധിയോ ചെലവോ ഈ ഘട്ടത്തില്‍ പ്രായോഗികമായി നിര്‍ണയിക്കാന്‍ കഴിയില്ലെന്ന് അവര്‍ അവര്‍ വ്യക്തമാക്കി.
ഉപഭോക്തൃ വില സൂചികയുടെ കണക്കുകളും ധനമന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി. ഉപഭോക്തൃ വില സൂചിക (സിപിഐ) അളക്കുന്ന ശരാശരി ചില്ലറ പണപ്പെരുപ്പം 2023-24 ല്‍ 5.4 ശതമാനത്തില്‍ നിന്ന് 2024-25 ല്‍ 4.6 ശതമാനമായും 2025-26 ല്‍ 2.1 ശതമാനമായും ക്രമാനുഗതമായി കുറഞ്ഞുവെന്ന് സീതാരാമന്‍ പറഞ്ഞു. പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ നിന്ന് ഉരുത്തിരിഞ്ഞ ചരക്ക് വിലയിലെ ആഘാതവും ആഗോള ഊര്‍ജ്ജ വിലയിലെ ഉയര്‍ച്ചയും, പച്ചക്കറി വിലയിലെ സീസണല്‍ കുതിച്ചുചാട്ടവും, പ്രതീക്ഷിക്കുന്ന പ്രതികൂല എല്‍ നിനോ സാഹചര്യങ്ങളും 2026-27 ലെ ആദ്യ പാദത്തില്‍ ചില്ലറ പണപ്പെരുപ്പം 3.9 ശതമാനമായി ഉയരുന്നതിലേക്ക് നയിച്ചെന്നും അവര്‍ വ്യക്തമാക്കി.
എന്നിരുന്നാലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണപ്പെരുപ്പ ലക്ഷ്യമായ നാല് ശതമാനത്തേക്കാള്‍ താഴെയാണ് ഇപ്പോഴും എന്ന് അവര്‍ പറഞ്ഞു. പല സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്കുകള്‍ 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായും, 18 ശതമാനം 12 അല്ലെങ്കില്‍ 5 ശതമാനമായും, 12 ശതമാനത്തില്‍ നിന്ന് 5 ശതമാനം/പൂജ്യമായും യുക്തിസഹമാക്കി. 'ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സിലിന്റെ 56-ാമത് യോഗം തെരഞ്ഞെടുത്ത ചില സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും 18 ശതമാനം സ്റ്റാന്‍ഡേര്‍ഡ് നിരക്ക്, അഞ്ച് ശതമാനം മെറിറ്റ് നിരക്ക്, 40 ശതമാനം പ്രത്യേക ഡീ-മെറിറ്റ് നിരക്ക് എന്നിവയുള്ള രണ്ട്-നിരക്ക് ഘടന കൊണ്ടുവന്നു' അവര്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S