കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തതില് ആശങ്കയിലാണ് തിരുമിറ്റക്കോട് എഴുമങ്ങാട് പ്രദേശവാസികൾ.
Palakkad , 12 ഓഗസ്റ്റ് (H.S.) കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തതില് ആശങ്കയിലാണ് തിരുമിറ്റക്കോട് എഴുമങ്ങാട് പ്രദേശവാസികൾ. റോഡരികിലും പറമ്പുകളിലുമായി പത്ത് കാട്ടുപന്നികളുടെ ജഡമാണ് കണ്ടെത്തിയത്. മേഖലയിൽ രൂക്ഷമായ കാട്ടുപന്നി ശല്യത്തിന് പരിഹാരം വേണമെന്നുള
Wild boar


Palakkad , 12 ഓഗസ്റ്റ് (H.S.)

കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തതില് ആശങ്കയിലാണ് തിരുമിറ്റക്കോട് എഴുമങ്ങാട് പ്രദേശവാസികൾ. റോഡരികിലും പറമ്പുകളിലുമായി പത്ത് കാട്ടുപന്നികളുടെ ജഡമാണ് കണ്ടെത്തിയത്. മേഖലയിൽ രൂക്ഷമായ കാട്ടുപന്നി ശല്യത്തിന് പരിഹാരം വേണമെന്നുള്ളത് ഇവിടത്തുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്. അതിനിടെയാണ് പന്നികളുടെ ജഡം കണ്ടെത്തിയത്.

ഒരാഴ്ചക്കിടെയാണ് കാട്ടുപന്നികളെ വിവിധയിടങ്ങളിലായി ചത്ത നിലയില് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പ്രദേശത്തെ ഓഡിറ്റോറിയം റോഡിനോട് ചേർന്നുള്ള ഭാഗത്തും സമീപത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിലുമാണ് പന്നികളുടെ ജഡങ്ങൾ കണ്ടെത്തിയത്. ഒറ്റദിവസം മാത്രം 4 എണ്ണം ചത്തതായും നാട്ടുകാർ പറയുന്നു.

ചത്ത് വീഴുന്നതിന് മുമ്പ് പന്നികളിൽ കാര്യമായ അസ്വാഭാവികതകളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ദുർഗന്ധം വമിച്ചത് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. പകർച്ചവ്യാധിയോ വിഷബാധയോ കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജഡങ്ങൾ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് അപകടകരമാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. മേഖലയിൽ കാട്ടുപന്നികളുടെ ശല്യം നേരത്തേ തന്നെ രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കൂട്ടമായി എത്തുന്ന പന്നികൾ കൃഷിയിടങ്ങളും വീടുകളുടെ പരിസരങ്ങളും നശിപ്പിക്കുകയാണ്.

കാട്ടുപന്നി ശല്യത്തില് വലഞ്ഞ് നാട്

വനമേഖലയോട് ചേര്ന്ന് കിടക്കുന്ന സ്ഥലമാണ് തിരുമിറ്റക്കോട്. മേഖലയില് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര് പറയുന്നു. പകല് പോലും ജനവാസ മേഖലയിലൂടെ കാട്ടുപന്നികള് വിഹരിക്കുകയാണ്. കൃഷിയിടങ്ങളിലെത്തുന്ന ഇവ വ്യാപകമായി കൃഷി വിളകള് നശിപ്പിക്കുന്നുമുണ്ട്..ഒരാഴ്ച നീളുന്ന ആശങ്ക

ഒരാഴ്ചയായി വിവിധയിടങ്ങളില് കാട്ടുപന്നികള ചത്ത നിലയില് കണ്ടെത്തുന്നുണ്ടെന്ന് പ്രദേശവാസിയായ കിരണ് പറഞ്ഞു. മരണ കാരണം എന്താണെന്നത് വ്യക്തമല്ല. മാത്രമല്ല വിഷയത്തില് നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥരാരും സ്ഥലത്ത് എത്തിയിട്ടുമില്ല. പകര്വ്യാധി കാരണമാണോ ഇവ ചത്തൊടുങ്ങുന്നതില് സംശയമുണ്ട്. അങ്ങനെയെങ്കില് അത് മനുഷ്യരിലേക്കും മറ്റ് ജീവികളിലേക്ക് പകരുമോയെന്നതിലും ആശങ്ക നിലനില്ക്കുകയാണ്. ജഡത്തില് കാര്യമായ പരിക്കുകളോ മറ്റ് അസുഖങ്ങളോ ഒന്നും തന്നെയില്ല. അതുകൊണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര് സ്ഥലത്തെത്തി പരിശോധന നടത്തണമെന്നും കിരണ് പറഞ്ഞു.

ജനവാസ മേഖലകളിലാണ് കാട്ടുപന്നികള് ചത്ത് കിടക്കുന്നത്. ജഡം അഴുകിയ നിലയിലാണെന്നും നാട്ടുകാരനായ ഭാസ്കരന് പറഞ്ഞു. ജഡം സംസ്കരിക്കാന് ഭയമാണെന്നും ദുര്ഗന്ധം വമിക്കുന്ന ജഡങ്ങളില് ഈച്ചയുണ്ടെന്നും അത് ഭക്ഷണത്തിലും ശരീരത്തിലുമെല്ലാം വന്നിരിക്കുന്നതില് ആശങ്കയുണ്ടെന്നും ഭാസ്കരന് പറഞ്ഞു. വനമേഖലയായത് കൊണ്ട് തന്നെ സ്ഥലത്ത് കാട്ടുപന്നി ആക്രമണം രൂക്ഷമാണെന്നും വിഷയത്തില് കാര്യമായ ഇടപെടല് ബന്ധപ്പെട്ട അധികൃതരില് നിന്നും വേണമെന്നും ഭാസ്കരന് കൂട്ടിച്ചേര്ത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News