Enter your Email Address to subscribe to our newsletters

Idukki , 12 ഓഗസ്റ്റ് (H.S.)
രാജ്യത്ത് എഥനോൾ കലർന്ന പെട്രോളിൻ്റെ ലഭ്യത വർധിച്ചതോടെ പഴയ വാഹന ഉടമകൾക്കിടയിൽ ആശങ്ക ശക്തമാകുന്നു. 2023ന് മുൻപ് നിർമിച്ച വാഹനങ്ങളിൽ ഇത്തരം ഇന്ധനം ഉപയോഗിക്കാമോ എന്നതാണ് പ്രധാന സംശയം. എന്നാൽ കൃത്യമായ പരിചരണവും സർവീസും ഉറപ്പാക്കിയാൽ പഴയ കാറുകളിലും ഇരുചക്ര വാഹനങ്ങളിലും എഥനോൾ പെട്രോൾ ഉപയോഗിക്കുന്നതിൽ വലിയ ആശങ്ക വേണ്ടെന്നാണ് വാഹന മേഖലയിലെ വിദഗ്ധർ വ്യക്തമാക്കുന്നത്.
പുതിയ വാഹനങ്ങൾക്ക് അനുയോജ്യം
കേന്ദ്ര സർക്കാരിൻ്റെ ഹരിത ഇന്ധന നയത്തിൻ്റെ ഭാഗമായി പെട്രോളിൽ എഥനോൾ കലർത്തുന്നതിൻ്റെ തോത് രാജ്യവ്യാപകമായി വർധിപ്പിച്ചിട്ടുണ്ട്. കാർബൺ പുറന്തള്ളൽ കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം തടയാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം നടപ്പിലാക്കുന്നത്. 2023ന് ശേഷം നിർമിച്ച വാഹനങ്ങളിൽ ഭൂരിഭാഗവും എഥനോൾ കലർന്ന പെട്രോളിന് പൂർണമായും അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ പുതിയ വാഹന ഉടമകൾക്ക് യാതൊരുവിധ ആശങ്കയും ആവശ്യമില്ല. എന്നാൽ പഴയ വാഹനങ്ങളിൽ ഇന്ധന സംവിധാനത്തിലെ ചില ഘടകങ്ങൾ ദീർഘകാലം ഇത്തരം ഇന്ധനം ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടി വരും.
ഉടൻ കേടാകില്ല, പക്ഷേ ശ്രദ്ധിക്കണം
എഥനോൾ കലർന്ന പെട്രോൾ ഉപയോഗിച്ചത് കൊണ്ട് മാത്രം വാഹനത്തിന് പെട്ടെന്ന് കേടുപാടുകൾ സംഭവിക്കില്ലെന്നും ഉപയോഗം തുടരാമെന്നുമാണ് വിദഗ്ധർ പറയുന്നു. എന്നാൽ എഥനോളിന് അന്തരീക്ഷത്തിലെ ഈർപ്പം വേഗത്തിൽ ആഗിരണം ചെയ്യാനുള്ള സ്വഭാവമുണ്ട്. ദീർഘകാലം ഉപയോഗിക്കുമ്പോൾ ഈർപ്പം കാരണം റബർ സീലുകൾ, ഇന്ധന പൈപ്പുകൾ, ഗാസ്കറ്റുകൾ തുടങ്ങിയ ഘടകങ്ങൾക്ക് തേയ്മാനം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ പഴയ വാഹനങ്ങളിൽ എഥനോൾ ഇന്ധനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വലിയ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കാലക്രമേണ ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.
ഇന്ധന ടാങ്ക് കാലിയാക്കി വയ്ക്കരുത്
വാഹനം ദീർഘകാലം ഉപയോഗിക്കാതെ നിർത്തിയിടുമ്പോൾ ഇന്ധന ടാങ്ക് കാലിയാക്കി സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് മെക്കാനിക്കായ ബിബിന് ആശാന് നിർദേശിക്കുന്നു. ടാങ്കിൽ കൂടുതൽ ഇന്ധനം ഉണ്ടെങ്കിൽ ഈർപ്പമുള്ള വായുവിന് കയറാൻ ലഭിക്കുന്ന ഇടം കുറയും. ഇതുവഴി ടാങ്കിനുള്ളിൽ ഈർപ്പം അടിഞ്ഞുകൂടാനുള്ള സാധ്യത വലിയ തോതിൽ കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൃത്യസമയത്ത് ഫിൽട്ടർ മാറ്റണംപഴയ ഇന്ധന സംവിധാനത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ അലിയിക്കാനുള്ള പ്രത്യേക കഴിവ് എഥനോൾ കലർന്ന ഇന്ധനത്തിനുണ്ട്. ഇങ്ങനെ അലിയുന്ന മാലിന്യങ്ങൾ ഇന്ധന ഫിൽട്ടറിൽ അടിഞ്ഞുകൂടി തടസമുണ്ടാക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ വാഹനത്തിൻ്റെ ഇന്ധന ഫിൽട്ടർ, ഇന്ധന പമ്പ്, ഇന്ധന ഇൻജക്ടർ എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം.
കൃത്യസമയത്ത് ഫിൽട്ടർ മാറ്റണം
പഴയ ഇന്ധന സംവിധാനത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ അലിയിക്കാനുള്ള പ്രത്യേക കഴിവ് എഥനോൾ കലർന്ന ഇന്ധനത്തിനുണ്ട്. ഇങ്ങനെ അലിയുന്ന മാലിന്യങ്ങൾ ഇന്ധന ഫിൽട്ടറിൽ അടിഞ്ഞുകൂടി തടസമുണ്ടാക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ വാഹനത്തിൻ്റെ ഇന്ധന ഫിൽട്ടർ, ഇന്ധന പമ്പ്, ഇന്ധന ഇൻജക്ടർ എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം.
നിശ്ചിത സമയത്തുള്ള വാഹന സർവീസ് യാതൊരു കാരണവശാലും ഒഴിവാക്കരുത്. എഥനോൾ കലർന്ന പെട്രോളിൻ്റെ ഉപയോഗം രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർ പരിഭ്രാന്തരാകേണ്ടതില്ല. എന്നാൽ കൃത്യമായ സർവീസും ഇന്ധന സംവിധാനത്തിൻ്റെ നിരന്തരമായ നിരീക്ഷണവും ഇനിമുതൽ കൂടുതൽ പ്രധാനമാണെന്ന് വിദഗ്ധർ ഓർമിപ്പിക്കുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR