കെഎസ്ആർടിസിയുടെ ആലപ്പുഴ-ബെംഗളൂരു സർവീസ് ബുക്കിംഗ് ആരംഭിച്ചു
Thiruvananthapuram , 12 ഓഗസ്റ്റ് (H.S.) വോൾവോ എ.സി സെമി സ്ലീപ്പർ ഉദ്ഘാടനം 16-ന്; ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് എ.സി സെമി സ്ലീപ്പർ സർ
KSRTC PENSION FUND


Thiruvananthapuram , 12 ഓഗസ്റ്റ് (H.S.)

വോൾവോ എ.സി സെമി സ്ലീപ്പർ ഉദ്ഘാടനം 16-ന്;

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് എ.സി സെമി സ്ലീപ്പർ സർവീസിന് ഓഗസ്റ്റ് 16-ന് തുടക്കമാകുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ കെ.സി വേണുഗോപാൽ എം.പി ബസ് സർവീസ് ഉദ്ഘാടനം ചെയ്യും.

സുരക്ഷിതവും കൂടുതൽ സുഖകരവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന സർവീസിലേക്കുള്ള ഓൺലൈൻ ബുക്കിങ് ആരംഭിച്ചു.

നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴയിൽ നിന്ന് വൈകിട്ട് അഞ്ചരയ്ക്ക് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂർ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗർ, കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാസ്, സേലം വഴി പിറ്റേദിവസം രാവിലെ 5.55-ന് ബെംഗളൂരുവിൽ എത്തിച്ചേരും.

ബെംഗളൂരുവിൽ നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന സർവീസ് ഇതേ വഴിയിലൂടെ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ എട്ടിന് ആലപ്പുഴയിൽ എത്തും. യാത്രക്കാർക്കായി സെമി സ്ലീപ്പർ സീറ്റുകൾ, എയർ സസ്പെൻഷൻ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ബസ്സിൽ ഒരുക്കിയിട്ടുണ്ട്.

വാട്സ്ആപ്പ് ടിക്കറ്റ് ബുക്കിങ്

യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.onlineksrtcswift.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

ഇതിനുപുറമെ, ലളിതമായും വേഗത്തിലും ടിക്കറ്റെടുക്കാൻ കെഎസ്ആർടിസി അടുത്തിടെ അവതരിപ്പിച്ച വാട്സാപ്പ് ബുക്കിങ് സംവിധാനവും പ്രയോജനപ്പെടുത്താം. 9447071021 എന്ന ഔദ്യോഗിക വാട്സാപ്പ് നമ്പരിലേക്ക് സന്ദേശം അയച്ചാൽ പ്രത്യേക ആപ്പുകളോ രജിസ്ട്രേഷനോ ഇല്ലാതെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രാ മാർഗം, തീയതി, സർവീസ്, സീറ്റ് എന്നിവ തിരഞ്ഞെടുക്കാനും ഓൺലൈനായി പണമടയ്ക്കാനും ഇതിലൂടെ സാധിക്കും. ബുക്കിങ് പൂർത്തിയായാൽ ഇ-ടിക്കറ്റും പി.എൻ.ആർ വിവരങ്ങളും ഇതേ ചാറ്റിൽ തന്നെ ലഭ്യമാകും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News