കേന്ദ്രസര്ക്കാരിന്റെ മണ്ഡല പുനര്നിര്ണയം നടപ്പാക്കരുത്; വിജയ് സര്ക്കാര് ഇന്ന് നിയമസഭയില് പ്രമേയം അവതരിപ്പിക്കും
Chennai, 12 ഓഗസ്റ്റ് (H.S.) കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ തമിഴ്‌നാട് എതിര്‍ക്കും. മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തമിഴ്നാട് നിയമസഭയില്‍ ഇന്ന് പ്രത്യേക പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്
CM Joseph Vijay


Chennai, 12 ഓഗസ്റ്റ് (H.S.)

കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ തമിഴ്‌നാട് എതിര്‍ക്കും. മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തമിഴ്നാട് നിയമസഭയില്‍ ഇന്ന് പ്രത്യേക പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി ജോസഫ് വിജയ് ആണ് പ്രമേയം സഭയില്‍ അവതരിപ്പിക്കുക.

ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543 ആയി തന്നെ നിലനിര്‍ത്തണമെന്നത് ഉള്‍പ്പെടെ മൂന്ന് പ്രധാന ആവശ്യങ്ങളാണ് പ്രമേയത്തിലൂടെ തമിഴ്നാട് മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ 50 വര്‍ഷമായി 1971ലെ ജനസംഖ്യാ കണക്കെടുപ്പ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട് ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലോക്സഭാ, നിയമസഭാ അംഗങ്ങളുടെ എണ്ണം നിര്‍ണയിക്കുകയും തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുന്നത്. എന്നാല്‍, മണ്ഡല പുനര്‍നിര്‍ണയത്തിന് ഏര്‍പ്പെടുത്തിയിരുന്ന 50 വര്‍ഷത്തെ വിലക്ക് നീക്കാനും, 2011ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനും കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ലോക്സഭാ അംഗങ്ങളുടെ എണ്ണം 550ല്‍ നിന്ന് 850 ആയി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് 2026 ഏപ്രിലില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ബില്‍ പരാജയപ്പെട്ടിരുന്നു.

ഈ നിയമഭേദഗതി ബില്‍ വീണ്ടും കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് തമിഴ്നാട് സര്‍ക്കാര്‍ അടിയന്തരമായി പ്രമേയം അവതരിപ്പിക്കുന്നത്. 1971ന് ശേഷമുള്ള ഏതെങ്കിലും ജനസംഖ്യാ കണക്കെടുപ്പിനെ അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്തിയാല്‍, ജനസംഖ്യ മികച്ച രീതിയില്‍ നിയന്ത്രിച്ച തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പാര്‍ലമെന്റിലെ പ്രാതിനിധ്യം ശാശ്വതമായി ബാധിക്കപ്പെടുമെന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണെന്ന് നിയമസഭാ സെക്രട്ടറി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

വിഷയത്തില്‍ പ്രതിപക്ഷമായ ഡിഎംകെ തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടി വരും. നിലവില്‍ ഇന്ത്യാ സഖ്യത്തില്‍ നിന്നും പുറത്തുള്ള ഡിഎംകെയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് വിജയ് സര്‍ക്കാരിന്റെ നീക്കം.മണ്ഡല പുനര്‍നിര്‍ണയം തമിഴ്‌നാടിന്റെ താല്പ്പര്യം സംരക്ഷിച്ചാണെങ്കില്‍ പരിഗണിക്കാം എന്ന ഒരു അഭിപ്രായം നേരത്തെ തന്നെ ഡിഎംകെ ഉന്നയിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പും ഡിഎംകെയുടെ ഈ നിലപാടുമാണ് കേന്ദ്രസര്‍ക്കാരിന് പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ വിജയ് സര്‍ക്കാര്‍ കൊണ്ടു വരുന്ന പ്രമേയത്തെ എതിര്‍ത്താല്‍ ബിജെപിയുടെ നയങ്ങള്‍ക്ക് ഡിഎംകെ ഒപ്പം നില്‍ക്കുന്നു എന്ന വിമര്‍ശനം ഉയരും. അതുകൊണ്ട് തന്നെ ഡിഎംകെ എന്ത് നിലപാട് സ്വീകരിക്കും എന്നാണ് ഇന്ന് അറിയേണ്ടത്.

---------------

Hindusthan Samachar / Sreejith S


Latest News