എഫ്സിആര്എ ബില് ജെപിസിയുടെ പരിഗണനയ്ക്ക് വിട്ടു; പ്രതിപക്ഷം പ്രതിഷേധിച്ചു
New delhi, 12 ഓഗസ്റ്റ് (H.S.) എഫ്സിആര്‍എ ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ട് കേന്ദ്ര സര്‍ക്കാര്‍. പ്രമേയം അവതരിപ്പിച്ച് ശബ്ദവോട്ടോടെയാണ് ജെപിസിക്ക് വിട്ടത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തില്‍ സഭ പ്രക്ഷുബ്ധമായിരിക്കേയാണ്
Loksabha


New delhi, 12 ഓഗസ്റ്റ് (H.S.)

എഫ്സിആര്‍എ ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ട് കേന്ദ്ര സര്‍ക്കാര്‍. പ്രമേയം അവതരിപ്പിച്ച് ശബ്ദവോട്ടോടെയാണ് ജെപിസിക്ക് വിട്ടത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തില്‍ സഭ പ്രക്ഷുബ്ധമായിരിക്കേയാണ് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

ബില്‍ ജെപിസിക്ക് വിടുന്നതിനെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. 31 അംഗ ജെപിസി ഇതിനായി രൂപീകരിക്കും. ഇതില്‍ 21 പേര്‍ ലോക്സഭയില്‍ നിന്നും 10 പേര്‍ രാജ്യസഭയില്‍ നിന്നുള്ളവരുമാകും.

ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള എഫ്സിആര്‍എ ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷത്ത് നിന്നുണ്ടായത്. എന്നാല്‍ വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതിലെ സുതാര്യത ഉറപ്പാക്കാനും അവയുടെ ദുരുപയോഗം തടയാനുമാണ് ബില്‍ കൊണ്ടുവരുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. ബില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതല്ലെന്നും എല്ലാവരുടെയും ക്ഷേമത്തിന് വേണ്ടിയുള്ളതാണെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു വാദിച്ചു. എതിര്‍പ്പുള്ളവര്‍ ജെപിസിയെ അറിയിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

വിദേശ ഫണ്ട് ഉപയോഗിച്ചുള്ള മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവൃത്തികള്‍ തടയാന്‍ പുതിയ നിയമത്തിലൂടെ സാധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഒരു സ്ഥാപനത്തിന്റെ എഫ്സിആര്‍എ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടാല്‍, ആ സ്ഥാപനത്തിന്റെ ആസ്തികളും വിദേശ ഫണ്ടും കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക അതോറിറ്റിയെ നിയമിക്കുമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്. ഈ വ്യവസ്ഥകളാണ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്കും എതിര്‍പ്പിനും കാരണമായിരിക്കുന്നത്.

കേരളം പേരുമാറ്റല്‍ ബില്ലും ഇരുസഭകളും പാസാക്കി. രാഷ്ട്രപതിയുടെ അനുമതി കൂടി ലഭിച്ചതോടെ കേരള എന്നത് ഔദ്യോഗികമായി 'കേരളം' എന്നായി. ബില്ല് സംബന്ധിച്ചുള്ള മുഴുവന്‍ നടപടി ക്രമങ്ങളും പൂര്‍ത്തിയായി. ഇതോടെ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക രേഖകള്‍, വിജ്ഞാപനങ്ങള്‍, നിയമപരമായ രേഖകള്‍ എന്നിവയിലെല്ലാം സംസ്ഥാനത്തിന്റെ പേര് ഇനി മുതല്‍ കേരളം എന്നാകും.

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം കേരളം എന്നാക്കി മാറ്റുന്നതിനുള്ള ബില്‍ ഇന്നലെ ലോക്സഭ പാസാക്കിയിരുന്നു. ഇന്നലെ ലോക്സഭയില്‍ പേരുമാറ്റ ബില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേരിലായിരുന്നു ബില്‍ ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും, അദ്ദേഹത്തിന് പകരം സഹമന്ത്രി നിത്യാനന്ദ റായിയാണ് ബില്‍ പരിഗണിക്കണമെന്ന നിര്‍ദേശം സഭയില്‍ മുന്നോട്ടുവച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയത്.

മൈന്‍സ് ആന്‍ഡ് മിനറല്‍ ഡെവലപ്പ്മെന്റ് ഭേദഗതി ബില്ലും സഭ പാസാക്കി. ബില്ലിന് മേല്‍ യാതൊരു ചര്‍ച്ചകളും കൂടാതെ പാസാക്കിയത്. അതോടൊപ്പം സഹകരണ ഭേദഗതി ബില്ല് ചര്‍ച്ച ചെയ്ത് പാസാക്കുകയും ചെയ്തു. ബില്ലുകളെല്ലാം പാസാക്കിയതിന് പിന്നാലെ സഭ പിരിയുകയും ചെയ്തു.

---------------

Hindusthan Samachar / Sreejith S


Latest News