ലോക്സഭാ മണ്ഡല പുനര്നിര്ണയം നടപ്പാക്കരുത്; പ്രമേയവുമായി വിജയ് സര്ക്കാര്
Chennai, 12 ഓഗസ്റ്റ് (H.S.) കേന്ദ്രസര്‍ക്കാരിന്റെ മണ്ഡലപുനര്‍നിര്‍ണയ നീക്കത്തിനെതിരെ തമിഴ്നാട്യ കേന്ദ്ര നീക്കത്തിന് എതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി വിജയ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലു
TN Chief Minister C.Joseph Vijay


Chennai, 12 ഓഗസ്റ്റ് (H.S.)

കേന്ദ്രസര്‍ക്കാരിന്റെ മണ്ഡലപുനര്‍നിര്‍ണയ നീക്കത്തിനെതിരെ തമിഴ്നാട്യ കേന്ദ്ര നീക്കത്തിന് എതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി വിജയ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543-ല്‍ തന്നെ നിലനിര്‍ത്തണമെന്ന് അദ്ദേഹം കേന്ദ്രത്തോടാവശ്യപ്പെട്ടു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്നും ജനസംഖ്യാ നിയന്ത്രണത്തില്‍ വിജയിച്ച സംസ്ഥാനങ്ങള്‍ക്ക് പാര്‍ലമെന്റിലെ സ്വാധീനം കുറയാന്‍ മണ്ഡലപുനര്‍നിര്‍ണയം കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് പ്രധാന ആവശ്യങ്ങളാണ് തമിഴ്നാട് സര്‍ക്കാര്‍ പ്രമേയത്തിലൂടെ മുന്നോട്ടുവെച്ചിരിക്കുന്നത്. ഒന്നാമതായി, ലോക്സഭാ അംഗങ്ങളുടെ ആകെ എണ്ണം 543-ല്‍ തന്നെ ശാശ്വതമായി നിലനിര്‍ത്തണം. രണ്ടാമതായി, സംസ്ഥാനങ്ങള്‍ തമ്മിലുള്ള സീറ്റ് വിഭജനം നിലവിലെ അനുപാതത്തില്‍ തന്നെ തുടരണം. മൂന്നാമതായി, ജനസംഖ്യയും സംസ്ഥാനങ്ങളും തമ്മിലുള്ള 2.2:1 എന്ന നിലവിലെ അനുപാതം നിലനിര്‍ത്തണം. നാലാമതായി, 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്നെ നിലവിലുള്ള 543 സീറ്റുകളുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കായി 33 ശതമാനം സംവരണം നടപ്പിലാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

വനിതാ സംവരണം എന്നത് ആരുടെയും ഔദാര്യമല്ല, മറിച്ച് സ്ത്രീകളുടെ ജനാധിപത്യപരമായ അവകാശവും സാമൂഹിക നീതിയുടെ ഭാഗവുമാണെന്ന് വിജയ് പറഞ്ഞു. തമിഴ്നാട്ടില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വനിതാ സംവരണം നടപ്പിലാക്കുന്നതില്‍ ഇനിയൊരു താമസം ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം തങ്ങളുടെ പാര്‍ട്ടിയുടെ നിലപാടിനോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്ന് ഡി.എം.കെ വക്താവ് ടി.കെ.എസ്. ഇളങ്കോവന്‍ പ്രതികരിച്ചു. മുന്‍കാലങ്ങളില്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചതുകൊണ്ടാണ് തമിഴ്നാടിന് 39 സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതെന്ന് ഇളങ്കോവന്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News