ലുങ്കി വാലാ പരാമര്ശത്തില് പ്രതിഷേധം; ലോക്സഭയില് ബഹളം
New delhi, 12 ഓഗസ്റ്റ് (H.S.) ജോണ്‍ ബ്രിട്ടാസിനെ രാജ്യസഭയില്‍ ''ലുങ്കിവാല'' എന്ന് പരാമര്‍ശിച്ചതില്‍ പ്രതിഷേധം. ഇത് ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അപമാനിച്ചതാണെന്നും വിമര്‍ശനം. ഇന്ത്യക്കാരനാണെന്നതിലും അതിലുപരി കേരളീയനാണെന്നതിലും താന്‍ ഏറെ അഭിമാനിക്
jhon brittas


New delhi, 12 ഓഗസ്റ്റ് (H.S.)

ജോണ്‍ ബ്രിട്ടാസിനെ രാജ്യസഭയില്‍ 'ലുങ്കിവാല' എന്ന് പരാമര്‍ശിച്ചതില്‍ പ്രതിഷേധം. ഇത് ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അപമാനിച്ചതാണെന്നും വിമര്‍ശനം. ഇന്ത്യക്കാരനാണെന്നതിലും അതിലുപരി കേരളീയനാണെന്നതിലും താന്‍ ഏറെ അഭിമാനിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് സഭയില്‍ പറഞ്ഞു. മലയാളി എന്ന നിലയിലും തങ്ങളുടെ സംസ്‌കാരത്തിലും ഭക്ഷണത്തിലും വസ്ത്ര ധാരണ രീതിയിലും താന്‍ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത മതങ്ങളിലും സംസ്‌കാരങ്ങളിലും പാരമ്പര്യങ്ങളിലും പെട്ട ആളുകള്‍ ഒരുമിച്ച് ജീവിക്കുന്ന 'നാനാത്വത്തില്‍ ഏകത്വം' ഉള്ള ഒരു രാജ്യമാണ് ഇന്ത്യയെന്ന് എഎപി എംപി സഞ്ജയ് സിങ് പറഞ്ഞു.'ഒരാളുടെ വസ്ത്ര ധാരണത്തെ ചോദ്യം ചെയ്യുകയും അപമാനിക്കുകയും ചെയ്യുന്നത് ബിജെപിയുടെ സംസ്‌കാരമായി മാറിയിരിക്കുന്നു. ലുങ്കി ധരിച്ച് പാര്‍ലമെന്റില്‍ എത്തിയ എംപി തന്റെ വസ്ത്ര ധാരണത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ലുങ്കിവാല പരാമര്‍ശത്തെ അപലപിച്ച് സിപിഐ എംപി പി സന്തോഷ് കുമാറും രംഗത്തെത്തി. ഇത്തരം പ്രയോഗങ്ങള്‍ ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പാരമ്പര്യങ്ങളില്‍ ഇന്ത്യക്കാര്‍ അഭിമാനിക്കണം. എന്നാല്‍ ചിലര്‍ നിറം, വസ്ത്ര ധാരണം, ഭക്ഷണം എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലൂടെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

സംഭവത്തില്‍ കോണ്‍ഗ്രസ് എംപി ക്രിസ്റ്റഫര്‍ തിലകും വിമര്‍ശനവുമായെത്തി. ഇത് ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നും ചൂണ്ടിക്കാട്ടി. തെക്കേ ഇന്ത്യയിലെ സംസ്‌കാരത്തെ ബിജെപി അപമാനിച്ചു. ഇത് നിര്‍ഭാഗ്യകരമാണ്. ഹിന്ദി സംസാരിക്കുന്ന മേഖലയ്ക്ക് പുറത്തുള്ള പ്രദേശങ്ങളോടുള്ള ബിജെപിയുടെ മനോഭാവമാണ് ഈ സംഭവം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News