വീർ സവർക്കർ ചോദ്യപ്പേപ്പർ വിവാദം: അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്ത് ഹൈക്കോടതി; സർക്കാരിനോട് വിശദീകരണം തേടി
Kerala, 13 ഓഗസ്റ്റ് (H.S.) കൊച്ചി: വീർ സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം പരീക്ഷാ പേപ്പറിൽ ഉൾപ്പെടുത്തിയതിന്റെ പേരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതി. അധ്യാപകനെ സസ്പെൻഡ് ചെയ്തതിൻ്റെ വ്യക്തമായ കാരണം സമർപ്പിക്കാൻ സർ
വീർ സവർക്കർ ചോദ്യപ്പേപ്പർ വിവാദം: അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്ത് ഹൈക്കോടതി


Kerala, 13 ഓഗസ്റ്റ് (H.S.)

കൊച്ചി: വീർ സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം പരീക്ഷാ പേപ്പറിൽ ഉൾപ്പെടുത്തിയതിന്റെ പേരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതി. അധ്യാപകനെ സസ്പെൻഡ് ചെയ്തതിൻ്റെ വ്യക്തമായ കാരണം സമർപ്പിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. ഹർജി തുടർന്നുള്ള വാദത്തിനായി വരും തിങ്കളാഴ്ചത്തേക്ക് മാറ്റി.

വിദ്യാഭ്യാസ വകുപ്പിന്റെ സസ്പെൻഷൻ നടപടിക്കെതിരെ അധ്യാപകൻ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ പങ്കാളിയാവുകയും ദീർഘകാലം ജയിൽവാസം അനുഭവിക്കുകയും ചെയ്ത വീർ സവർക്കറുമായി ബന്ധപ്പെട്ട ചരിത്രപരമായ വസ്തുതയാണ് ചോദ്യപ്പേപ്പറിൽ ചോദിച്ചിരുന്നത്. ഒരു പൊതു യാഥാർത്ഥ്യം ചോദ്യമായി നൽകിയതിന്റെ പേരിൽ അധ്യാപകനെതിരെ എന്തിനാണ് അച്ചടക്ക നടപടി എടുത്തതെന്നും എന്തിനാണ് അദ്ദേഹത്തെ ക്രൂശിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ചോദ്യം തെറ്റാണെങ്കിൽ തന്നെ അതിൻ്റെ പേരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ കഴിയുമോ എന്ന് സർക്കാരിനോട് ആരായ്യുകയും, സസ്പെൻഷനുള്ള വ്യക്തമായ കാരണം തിങ്കളാഴ്ചയ്ക്കകം അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കൈവശമുള്ള ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ മറ്റ് പല സംസ്ഥാനങ്ങളിലെയും പരീക്ഷകളിൽ വരാറുള്ള ചോദ്യമാണിതെന്നിരിക്കെ, എന്ത് അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ നടപടിയെടുത്തതെന്ന് വ്യക്തമാക്കാൻ സർക്കാർ നിർബന്ധിതരായിരിക്കുകയാണ്.

വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഓഗസ്റ്റ് 6-നാണ് സ്കൂളിൽ വിവാദമായ ക്വിസ് മത്സരം നടന്നത്. ബ്രിട്ടീഷ് ഭരണാധികാരികളിൽ നിന്ന് ഏറ്റവും ക്രൂരമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആരാണെന്നായിരുന്നു ക്വിസിലെ ചോദ്യം. ഇതിന്റെ ഉത്തരമായി വി.ഡി. സാവർക്കറുടെ പേരാണ് നൽകിയിരുന്നത്. ഔദ്യോഗികമായി വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇത്തരം ഒരു ചോദ്യം ഉൾപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അന്വേഷണത്തിന് ഉത്തരവിട്ടു.

മന്ത്രിയുടെ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ (DGE), കാസർഗോഡ് ഉപഡയറക്ടറോട് (DDE) അധ്യാപകനെതിരെ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കാനും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനായ ഗുരുപ്രസാദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്

സംഭവം പുറത്തുവന്നതോടെ സംസ്ഥാനത്ത് ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനാണ് അത് വഴിവെച്ചത്. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ശ്രമമായിരുന്നു അതെന്ന് പ്രതിപക്ഷമായ സി.പി.ഐ.(എം) ആരോപിച്ചു. എന്നാൽ അധ്യാപകന് പൂർണ്ണ പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു.

വിദ്യാഭ്യാസ രംഗത്ത് വർഗീയ അജണ്ട നടപ്പിലാക്കാനും പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങൾ പ്രചരിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. സർക്കാരും ആർ.എസ്.എസും തമ്മിലുള്ള അന്തർധാരയുടെ ഭാഗമായാണ് സാവർക്കറെ മഹത്വവൽക്കരിക്കാനുള്ള ഇത്തരം നീക്കങ്ങൾ നടന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതേസമയം, അധ്യാപകന്റെ സസ്പെൻഷനെതിരെ ബി.ജെ.പി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഓഗസ്റ്റ് 10 തിങ്കളാഴ്ച കാസർഗോഡ് നടന്ന പൊതുപരിപാടിക്കിടെ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് നേരെ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം ഉയർത്തി.

അധ്യാപകന്റെ സസ്പെൻഷൻ ഉടനടി പിൻവലിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ചരിത്രപരമായി ശരിയായ കാര്യമാണ് അധ്യാപകൻ ചോദിച്ചതെന്നും, ചരിത്രം തിരുത്തിയെഴുതാനും മറച്ചുവെക്കാനുമുള്ള ഗൂഢാലോചനയാണ് അവിടെ പുറത്തുവന്നതെന്നും അദ്ദേഹം ആരോപിച്ചു.

---------------

Hindusthan Samachar / Roshith K


Latest News