Enter your Email Address to subscribe to our newsletters

Thiruvananthapuram, 13 ഓഗസ്റ്റ് (H.S.)
തനിക്കെതിരായ വാർത്ത നീക്കം ചെയ്യാൻ മെറ്റയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമ്രന്തി വി ഡി സതീശന്. തനോ ഓഫീസോ ഇക്കാര്യങ്ങളിൽ ഇടപെട്ടില്ല. തൻ്റെ ഒഫീഷ്യൽ പേജായ സിഎംഒ കേരളം എന്ന പേജ് പുന:സ്ഥാപിച്ച് തരണം എന്ന ആവശ്യം മാത്രമാണ് ഉന്നയിച്ചിട്ടുള്ളത്. അതല്ലാതെ ഒന്നും ചെയ്തിട്ടില്ല. അതും ഇതുവരെ ശരിയായിട്ടില്ല. രത്തൻ ഖേൽക്കർ മെറ്റയോട് സംസാരിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികളെ കാണാതായ വിഷയത്തിൽ താൻ നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കൊണ്ട് ബിഷ്പ്പ് തോമസ് നെറ്റോ നടത്തിയ പ്രസ്താവന മെറ്റ നീക്കം ചെയ്തിട്ടുണ്ട്. തനിക്ക് അനുകൂലമായ കെസിബിസിയുടെ നിലപാട് സംബന്ധിച്ച വാർത്തയും നീക്കം ചെയ്തു. തനിക്കെതിരെയുള്ളത് മാത്രമല്ല തനിക്ക് അനുകൂലമായ വാർത്തയും നീക്കം ചെയ്തിട്ടുണ്ട്. ഇന്ത്യയിലാകെ ഇത് നടക്കുന്നുണ്ട്. ഇത് അപ്രഖ്യാപിത നീക്കമാണ്. കാർഡുകൾ നീക്കം ചെയ്ത സ്ഥാപനങ്ങൾ മെറ്റയ്ക്ക് പരാതി നൽകിയാൽ സർക്കാർ ഒപ്പം നിൽക്കും. കാർഡുകൾ തിരിച്ചു കൊണ്ടുവരണമെന്നാണ് സർക്കാർ നിലപാട്. തന്നെ വിമർശിച്ച കാർഡുകൾ അടക്കം തിരിച്ചു കൊണ്ട് വരണമെന്ന് കത്ത് നൽകാം. പ്രിദർശിനി പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ്രശദ്ധയിൽപെട്ടിട്ടുണ്ടെന്നും കർശന നടപടി ഉണ്ടാവുമെന്നും വി ഡി സതീശന് പറഞ്ഞു.
വന്ദേമാതര ഗാനാലാപനം : സർക്കാരിനും യുഡിഎഫിനും കൃത്യമായ നിലപാടുണ്ട്
വന്ദേമാതര ഗാനാലാപനത്തിൽ സർക്കാരിന് കൃത്യമായ നിലപാടുണ്ട്. യുഡിഎഫിനും കൃത്യമായ നയമുണ്ട്. ചീഫ് സെക്രട്ടറിക്ക് ഡൽഹിയിൽ നിന്ന് അയച്ച കത്ത് എൽഎസ്ജിഡി സെക്രട്ടറിക്ക് നൽകിയെന്ന് മാത്രം. ഇത് സംബന്ധിച്ച് നിയമം പാസാക്കിയിട്ടുണ്ട്. ഇതിൽ മുഴുവൻ പാടണമെന്നാണ് പറയുന്നത്. എന്നാൽ സംസ്ഥാന സർക്കാരിനും കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിനും നിലപാടുണ്ട്. അതനുസരിച്ച് മുന്നോട്ട് പോകും.
കേന്ദ്രത്തിൻ്റെ ധാതുഖനന നിയമം സംസ്ഥാന സർക്കാരിൻ്റെ അധികാരത്തിലെ നഗ്നമായ ലംഘനമാണ്. ഇത് ലോക്സഭയിൽ വന്നപ്പോൾ എതിർപ്പറിയിച്ചു. രാജ്യസഭയിൽ വരുമ്പോഴും എതിർപ്പറിയിക്കും. നിയമമായിക്കഴിഞ്ഞാൽ അതിനെതിരെ നിയമനടപടി സ്വീകരിക്കും. ബോർഡ് കോർപ്പറേഷൻ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.
എൽപിഎസ്ടി പരീക്ഷ
500 ഒഴിവുകൾക്ക്് 15000 പേരുടെ ലിസ്റ്റ് ഉണ്ടാക്കി. 1131 പേർ ഡിവിഷൻ ഫോൾ ഭീഷണി നേരിടുമ്പോഴാണ് ഇത്രയും ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. അവരെ സംരക്ഷിക്കണം. യഥാർഥത്തിൽ ഒഴിവുകളില്ലാതെയാണ് ഈ പരീക്ഷ നടത്തിയത്. ഇപ്പോൾ ഈ സർക്കാരിൻ്റെ പരിഗണനയിലാണ് വിഷയം. നിലവിൽ അധ്യാപക വിദ്യാർഥി അനുപാതം 1:25 ആക്കണമെന്നാണ് ആവശ്യം. സർക്കാർ വിദ്യാലയങ്ങളിൽ പല കാരണങ്ങൾ കൊണ്ട് കുട്ടികൾ കുറയുകയാണ്. ആറ് തവണ സമരക്കാരുമായി ചർച്ച നടത്തി. അതിന് ശേഷം വിദ്യാഭ്യാസമന്ത്രി കത്ത് നൽകി. അതിന് ശേഷം വീണ്ടും വിളിപ്പിച്ചു. സമരക്കാരെ അധിക്ഷേപിക്കുകയും പുച്ഛിക്കുകയും ചെയ്തില്ല.
പിഎസ്സിയിൽ വ്യാപക ക്രമക്കേട്
പിഎസ്സിയിൽ വ്യാപക ക്രമക്കേട് നടത്തുന്നുവെന്ന് ഗൗരവതരമായ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. അതുകൊണ്ടാണ് വിഷയത്തിൽ അന്വേഷണം നടത്തുന്നത്. കൂടുതൽ കാര്യങ്ങൾ പുറത്ത് പറയുന്നത് ശരിയല്ല. റിപ്പോർട്ട് വന്ന ശേഷം ഇക്കാര്യങ്ങൾ പറയാം.
ലഹരിക്കേസ്: യൂത്ത്കോൺഗ്രസ് പ്രവർത്തകരെ അറിയാം
ലഹരിക്കേസിൽ അറസ്റ്റിലായ മുഹമ്മദ്ദ് ഹുസൈനെ നേരിട്ട് അറിയാം. ഇദ്ദേഹത്തെ ആദ്യമായി ഫോണിൽ വിളിക്കുന്നത് നവകേരള സദസുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളിൽ പെരുമ്പാവൂരിൽ ലാത്തിച്ചാർജ്ജിൽ പരിക്കേറ്റ് കിടന്നപ്പോഴാണ്. ആശ്വസിപ്പിക്കാനായി വിളിച്ചു. പിന്നീട് അയാളുടെ വീട്ടിലും അവിടുത്തെ പ്രവർത്തകർക്കും പാർട്ടി ഭാരവാഹികൾക്കും എംഎൽഎയ്ക്കും ഒപ്പം പോയി. അതിന് ശേഷവും എന്നെ ഇയാൾ കാണാൻ വന്നപ്പോൾ അടി കൊണ്ടയാളെന്ന പരിഗണ നൽകിയിട്ടുണ്ട്. അദ്ദേഹം സോഷ്യൽ മീഡിയ ടീമിലില്ല. പ്രതിപക്ഷനേതാവായിരുന്നപ്പോഴും ഇപ്പോഴും ഒരു സോഷ്യൽ മീഡിയ ടീം തനിക്കില്ല. ഇദ്ദേഹത്തെ തൂഫാൻ പദ്ധതിപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലാണ്. ആരും ഇദ്ദേഹത്തെ പിന്തുണച്ച് പോയില്ല. മുഖ്യമ്രന്തിയുടെ ഓഫീസിൽ ലഹരിക്കച്ചവടമാണ് എന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഗോവിന്ദൻ മാഷ് ഞങ്ങളുടെ വീടിൻ്റെ ഐശ്വര്യമാണ്. അതുകൊണ്ടാണ് ഞാൻ ഒന്നും പറയാത്തത്. മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്ത് കേസിൽ ജയിലിൽ കിടന്നപ്പോൾ പാർട്ടി സെക്രട്ടറി എവിടെയായിരുന്നുവെന്നും അദ്ദേഹം ചേദിച്ചു
എൽഡിഎഫ് അമ്പലം വിഴുങ്ങികൾ
ശബരിമല നെയ്യ് ഇടപാടിൽ രാഷ്ട്രീയ നേതൃത്വത്തിന് പിന്തുണയുണ്ട്. എൽഡിഎഫിൻ്റെ കാലത്തെ ദേവസ്വം പ്രസിഡൻ്റുമാരെല്ലാം ജയിലിലാണ്. അമ്പലം വിഴുങ്ങികളാണിവർ. ആദ്യം കട്ടളപ്പടിയും പിന്നീട് സ്വർണവും അടിച്ചുമാറ്റി. അവസാനം നെയ് കൂടി അടിച്ചുമാറ്റി. എൽഡിഎഫ് ഭരണകാലത്ത് എന്തായിരുന്നു അവിടെ നടന്നതെന്നും അദ്ദേഹം ചോദിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR