സ്പീക്കറുടെ ചായ സത്ക്കാരത്തില് പങ്കെടുത്ത് ഡിഎംകെ; ബഹിഷ്കരിച്ച് ഇന്ത്യാ സഖ്യം
New delhi, 13 ഓഗസ്റ്റ് (H.S.) പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിനം ലോക്സഭാ സ്പീക്കര്‍ നടത്തിയ ചായ സത്ക്കാരത്തില്‍ പങ്കെടുത്ത് ഡിഎംകെഇന്ത്യാ സഖ്യം ചായ സത്ക്കാരം ബഹിഷ്‌കരിച്ചിരുന്നു. അമിത് ഷായുടെ കൂടെ ഇരിക്കാന്‍ തയാറല്ല എന്നാണ് ഇന്ത്യാ
DMK MP Kanimozhi


New delhi, 13 ഓഗസ്റ്റ് (H.S.)

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിനം ലോക്സഭാ സ്പീക്കര്‍ നടത്തിയ ചായ സത്ക്കാരത്തില്‍ പങ്കെടുത്ത് ഡിഎംകെഇന്ത്യാ സഖ്യം ചായ സത്ക്കാരം ബഹിഷ്‌കരിച്ചിരുന്നു. അമിത് ഷായുടെ കൂടെ ഇരിക്കാന്‍ തയാറല്ല എന്നാണ് ഇന്ത്യാ സഖ്യം അറിയിച്ചത്. എന്നാല്‍ ഇന്ത്യാ സഖ്യം വിട്ട ഡിഎംകെ പങ്കെടുത്തത് വലിയ രാഷ്ട്രീയ സൂചനകള്‍ നല്‍കുന്നതാണ്.

എന്നാല്‍ കനിമൊഴി പങ്കെടുത്തതിനെക്കുറിച്ച് അറിയില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. സ്പീക്കറുടെ ചായ സല്‍ക്കാരം രാഹുല്‍ ഗാന്ധി ബഹിഷ്‌കരിച്ചിരുന്നു. കിരണ്‍ റിജിജു വിളിച്ചെങ്കിലും വരുന്നില്ലെന്ന് രാഹുല്‍ അറിയിച്ചു. പിന്നാലെ ഇന്ത്യാ സഖ്യവും സത്കാരം ബഹിഷ്‌കരിക്കുകയായിരുന്നു.

അതേസമയം അവസാന ദിവസമായ ഇന്ന് അമിത് ഷായും മോദിയും സഭയിലെത്തിയെങ്കിലും പ്രതിഷേധത്തിന് പിന്നാലെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. എന്നാല്‍ സഭയില്‍ പ്രതിപക്ഷ ബഹളം ഉയര്‍ന്നതോടെ സഭ പിരിഞ്ഞതായി പ്രഖ്യാപിക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി 2026 ലെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ അവസാന ദിവസം ലോക്സഭ ആരംഭിച്ചത് വന്ദേമാതരം മുഴുവനായും ആലപിച്ചുകൊണ്ടാണ്.

വിദ്യാര്‍ഥി സമരത്തിലെ പൊലീസ് നടപടിയും അയോധ്യ വിഷയവുമെല്ലാം തുടര്‍ച്ചയായി ഉന്നയിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. വിദ്യാര്‍ഥി പ്രക്ഷോഭത്തെ നേരിട്ട പൊലീസ് അക്രമങ്ങളെച്ചൊല്ലി പാര്‍ലമെന്റ് തുടര്‍ച്ചയായി തടസപ്പെട്ടിരുന്നു. അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. എന്നാല്‍ സമ്മേളനത്തിലെത്താതെ സഭയ്ക്ക് പുറത്ത് അമിത് ഷാ കഴിഞ്ഞ ദിവസം പ്രതികരിച്ചതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിച്ചും ലോക്സഭാസ്പീക്കര്‍ക്ക് കത്തെഴുതിയുമായിരുന്നു അമിത് ഷായുടെ പ്രതികരണം.

19 പ്രവൃത്തി ദിനങ്ങളാണ് വര്‍ഷകാല സമ്മേളനത്തിലുണ്ടായിരുന്നത്. എന്നാല്‍ ഒരു ദിവസം പോലും അമിത് ഷാ സഭയില്‍ എത്തിയിരുന്നില്ല. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറായെന്നും പ്രതിപക്ഷം അനുവദിക്കുന്നില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം. ഇനിയും സഭ നീട്ടിക്കൊണ്ട് പോകാന്‍ തയാറാണെന്ന് കഴിഞ്ഞ ദിവസം കിരണ്‍ റിജിജു അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം തയാറാണോ എന്നാണ് ചോദിച്ചത്. പ്രതിപക്ഷ ബഹളം ചൂണ്ടിക്കാട്ടി സമ്മര്‍ദം ചെലുത്തി വിശദീകരണം നല്‍കാനാണ് കേന്ദ്രത്തിന്റെ നീക്കം.

സഭയ്ക്ക് പുറത്ത് അമിത് ഷാ മാധ്യമങ്ങളെ കണ്ടപ്പോഴും ഇക്കാര്യം തന്നെയാണ് ഉന്നയിച്ചത്. എല്ലാ ദിവസവും തന്റെ മുറിയിലിരുന്ന് സഭ നിരീക്ഷിക്കുന്നു. എന്നാല്‍ ഇരു സഭകളിലെയും ബഹളത്തില്‍ എങ്ങനെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നാണ് അമിത് ഷാ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ സഭ കൂടിയതിന് പിന്നാലെ തന്നെ പിരിയുകയായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News