Enter your Email Address to subscribe to our newsletters

Kerala, 12 ഓഗസ്റ്റ് (H.S.)
കെ.ടി.യു ഇൻഡക്ഷൻ പ്രോഗ്രാം 14ന് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും
എ.പി.ജെ. അബ്ദുൽകലാം സാങ്കേതികശാസ്ത്രസർവകലാശാലയുടെ (KTU) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ സീറോ ടു വൺ @ കെ.റ്റി.യു 2026 ഫ്രം ലേൺ ടു എഞ്ചിനീയർ “ (Zero2One @KTU 2026 – From Learner to Engineer) ഇൻഡക്ഷൻ പ്രോഗ്രാമിന് ആഗസ്റ്റ് 14, വെള്ളിയാഴ്ച്ച തുടക്കമാകും. രാവിലെ 11ന് ഫിസാറ്റ് ഗ്രീൻഫീൽഡിൽ നടക്കുന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും.
എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടത്തിലേക്ക്പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് അക്കാദമിക് പഠനത്തോടൊപ്പം പുതിയപഠനപരിസരത്തെയും സർവകലാശാലാ സംവിധാനങ്ങളെയും പരിചയപ്പെടുത്തുകയും, എഞ്ചിനീയറിംഗ് മേഖലയിലെ സാധ്യതകളെക്കുറിച്ച് അവബോധം നൽകുകയും ചെയ്യുകയാണ് ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ലക്ഷ്യം. വിദ്യാർത്ഥികളെ മികച്ച എഞ്ചിനീയർമാരായി വളരുന്നതിനുള്ള ആദ്യപടിയിലേക്ക് ആത്മവിശ്വാസത്തോടെ നയിക്കുന്ന തരത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ചടങ്ങിൽ ബെന്നി ബെഹനാൻ എംപി മുഖ്യാതിഥിയാകും. എ.പി.ജെ. അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ് ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമാകും.
പുതുതായി എഞ്ചിനീയറിംഗ് പഠനത്തിലേക്ക് കടന്നുവരുന്ന വിദ്യാർത്ഥികൾക്ക് പഠനം, നൂതന സാങ്കേതികവിദ്യ, ഗവേഷണം, തൊഴിൽ സാധ്യതകൾ, വ്യവസായ ബന്ധം എന്നിവയെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാട് നൽകുന്നതിലൂടെ അവരുടെ അക്കാദമിക് യാത്രയ്ക്ക് ശക്തമായ അടിത്തറ ഒരുക്കുകയാണ്. സീറോ ടു വൺ @കെ.റ്റി.യു 2026ലക്ഷ്യമിടുന്നത്.
ഫ്രം ലേണർ ടു എൻജിനീയർ
എന്ന ആശയത്തെമുൻനിർത്തി,വിദ്യാർത്ഥികളുടെ കഴിവുകളും സർഗാത്മകതയും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്ന പഠനസംസ്കാരംശക്തിപ്പെടുത്തുന്നതിനും പരിപാടി വഴിയൊരുക്കും.
---------------
Hindusthan Samachar / Sreejith S