Enter your Email Address to subscribe to our newsletters

New delhi, 13 ഓഗസ്റ്റ് (H.S.)
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. അവസാന ദിവസമായ ഇന്ന് അമിത് ഷായും മോദിയും സഭയിലെത്തി. എന്നാല്‍ സഭയില്‍ പ്രതിപക്ഷ ബഹളം ഉയര്‍ന്നതോടെ സഭ പിരിഞ്ഞതായി പ്രഖ്യാപിക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി 2026 ലെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ അവസാന ദിവസം ലോക്സഭ ആരംഭിച്ചത് വന്ദേമാതരം മുഴുവനായും ആലപിച്ചുകൊണ്ടാണ്.
വിദ്യാര്‍ഥി സമരത്തിലെ പൊലീസ് നടപടിയും അയോധ്യ വിഷയവുമെല്ലാം തുടര്‍ച്ചയായി ഉന്നയിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. വിദ്യാര്‍ഥി പ്രക്ഷോഭത്തെ നേരിട്ട പൊലീസ് അക്രമങ്ങളെച്ചൊല്ലി പാര്‍ലമെന്റ് തുടര്‍ച്ചയായി തടസപ്പെട്ടിരുന്നു. അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. എന്നാല്‍ സമ്മേളനത്തിലെത്താതെ സഭയ്ക്ക് പുറത്ത് അമിത് ഷാ കഴിഞ്ഞ ദിവസം പ്രതികരിച്ചതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിച്ചും ലോക്സഭാസ്പീക്കര്‍ക്ക് കത്തെഴുതിയുമായിരുന്നു അമിത് ഷായുടെ പ്രതികരണം.
19 പ്രവൃത്തി ദിനങ്ങളാണ് വര്‍ഷകാല സമ്മേളനത്തിലുണ്ടായിരുന്നത്. എന്നാല്‍ ഒരു ദിവസം പോലും അമിത് ഷാ സഭയില്‍ എത്തിയിരുന്നില്ല. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറായെന്നും പ്രതിപക്ഷം അനുവദിക്കുന്നില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം. ഇനിയും സഭ നീട്ടിക്കൊണ്ട് പോകാന്‍ തയാറാണെന്ന് കഴിഞ്ഞ ദിവസം കിരണ്‍ റിജിജു അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം തയാറാണോ എന്നാണ് ചോദിച്ചത്. പ്രതിപക്ഷ ബഹളം ചൂണ്ടിക്കാട്ടി സമ്മര്‍ദം ചെലുത്തി വിശദീകരണം നല്‍കാനാണ് കേന്ദ്രത്തിന്റെ നീക്കം.
സഭയ്ക്ക് പുറത്ത് അമിത് ഷാ മാധ്യമങ്ങളെ കണ്ടപ്പോഴും ഇക്കാര്യം തന്നെയാണ് ഉന്നയിച്ചത്. എല്ലാ ദിവസവും തന്റെ മുറിയിലിരുന്ന് സഭ നിരീക്ഷിക്കുന്നു. എന്നാല്‍ ഇരു സഭകളിലെയും ബഹളത്തില്‍ എങ്ങനെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നാണ് അമിത് ഷാ മാധ്യമങ്ങളോട് പ്രതികരിച്ചത്.
കൂടാതെ സ്പീക്കര്‍ക്കും അമിത്ഷാ കത്ത് നല്‍കിയിരുന്നു. പരീക്ഷാക്രമക്കേടിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്ക് പ്രതിപക്ഷവുമായി കൂടിയാലോചിക്കാന്‍ അഭ്യര്‍ഥിച്ചാണ് ബുധനാഴ്ച രാവിലെ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ആഭ്യന്തരമന്ത്രി കത്ത് നല്‍കിയത്. എല്ലാ ചോദ്യത്തിനും മറുപടി നല്‍കാന്‍ താനൊരുക്കമാണെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതികരണം സഭയില്‍ നേരിട്ടെത്തി അറിയിക്കാത്തതും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതും കഴിഞ്ഞ ദിവസത്തെ നാടകീയ നീക്കങ്ങള്‍ക്കുമെല്ലാം നടുത്തളത്തില്‍ പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
അതേസമയം എഫ്സിആര്‍എ (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദ?ഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. വര്‍ഷകാല സമ്മേളനം അവസാനിക്കുന്ന സാഹചര്യത്തില്‍ ബില്ലിന്റെ കാര്യത്തില്‍ പ്രതിപക്ഷവുമായി സമവായത്തിലെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പ്രതിഷേധം വകവയ്ക്കാതെ ഇരുസഭകളിലും ബില്‍ അവതരിപ്പിച്ച് ജെപിസിക്ക് വിടുകയായിരുന്നു. ആഭ്യന്തര മന്ത്രിഅമിത് ഷാ സഭയില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് മന്ത്രി എത്തിയില്ല.
കൂടാതെ കഴിഞ്ഞ ദിവസം കേരളം പേരുമാറ്റല്‍ ബില്ലും ഇരുസഭകളും പാസാക്കി. രാഷ്ട്രപതിയുടെ അനുമതി കൂടി ലഭിച്ചതോടെ കേരള എന്നത് ഔദ്യോഗികമായി 'കേരളം' എന്നായി. ബില്ല് സംബന്ധിച്ചുള്ള മുഴുവന്‍ നടപടി ക്രമങ്ങളും പൂര്‍ത്തിയായി. ഇതോടെ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക രേഖകള്‍, വിജ്ഞാപനങ്ങള്‍, നിയമപരമായ രേഖകള്‍ എന്നിവയിലെല്ലാം സംസ്ഥാനത്തിന്റെ പേര് ഇനി മുതല്‍ കേരളം എന്നാകും.
---------------
Hindusthan Samachar / Sreejith S