അനധികൃത സ്വത്ത് സമ്പാദന കേസ് : സിബിഐയും ഇഡിയും പരിശോധിക്കണമെന്ന വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് രാഹുല് ഗാന്ധി
New delhi, 13 ഓഗസ്റ്റ് (H.S.) അനധികൃത സ്വത്ത് സമ്പാദന കേസില്‍ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വത്ത് സമ്പാദന കേസില്‍ സിബിഐയും ഇഡിയും പരിശോധിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാ
Rahul Gandhi wrote an article in the newspaper


New delhi, 13 ഓഗസ്റ്റ് (H.S.)

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വത്ത് സമ്പാദന കേസില്‍ സിബിഐയും ഇഡിയും പരിശോധിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ച് ഓഗസ്റ്റ് 17 ന് കേസ് പരിഗണിക്കാന്‍ സാധ്യതയുണ്ട്.

സിബിഐയുടെ മറുപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് രാഹുല്‍ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളില്‍ അന്വേഷണ പുരോഗതി വിശദീകരിക്കുന്ന പുതിയ സത്യവാങ്മൂലം നേരിട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് കോടതി നിര്‍ദേശിച്ചിരുന്നു.

അന്വേഷണത്തിനിടെ ഇഡി ഏതെങ്കിലും നിയമവിരുദ്ധതയെ സൂചിപ്പിക്കുന്ന വസ്തുക്കളും രേഖകളും കണ്ടെത്തിയാല്‍, നിയമപ്രകാരം മുന്നോട്ട് പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. രാഹുലിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളില്‍ സിബിഐയും ഇഡിയും അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി.

കര്‍ണാടക സ്വദേശിയായ എസ് വിഘ്നേഷ് ശിശിര്‍ സമര്‍പ്പിച്ച ക്രിമിനല്‍ റിട്ട് ഹര്‍ജിയില്‍ ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ഇന്‍-ചേംബര്‍ വാദം കേള്‍ക്കലിന് ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രാഹുലിന് ഇരട്ട പൗരത്വം ഉണ്ടെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകനായ വിഘ്നേഷ് നേരത്തെ ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു.

സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലം മുന്‍ ഉത്തരവിന് അനുസൃതമല്ലെന്നും രാഹുലിന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച പരാതിയില്‍ കൈവരിച്ച പുരോഗതി മതിയായ രീതിയില്‍ വിശദീകരിച്ചിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

ഇതുമയി ബന്ധപ്പെട്ടുള്ള പുതിയ സത്യവാങ്മൂലം അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് വ്യക്തിപരമായി സമര്‍പ്പിക്കാന്‍ സിബിഐയുടെ അഴിമതി വിരുദ്ധ ആസ്ഥാനത്തെ ജോയിന്റ് ഡയറക്ടറോടോ ബന്ധപ്പെട്ട മേഖലാ മേധാവിയോടോ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ്, ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പ്, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം, സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് എന്നിവയ്ക്ക് വേണ്ടി വിശദമായ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നാല് ആഴ്ച സമയം അനുവദിച്ചിരുന്നു.

മുന്‍ ഉത്തരവുകള്‍ പ്രകാരം, മുഴുവന്‍ കേസ് രേഖയും സീല്‍ ചെയ്ത കവറില്‍ മുതിര്‍ന്ന രജിസ്ട്രാറുടെ സുരക്ഷിത കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. കേസ് അടുത്ത വാദം കേള്‍ക്കലിനായി ഓഗസ്റ്റ് 20 ലേക്ക് കോടതി മാറ്റി വച്ചു.

---------------

Hindusthan Samachar / Sreejith S


Latest News