സുഖ്ബീര് സിങ് ബാദലിന് നേരെ വധശ്രമം; കൃപാണ് ഉപയോഗിച്ച് ആക്രമിച്ചു
chandigarh, 13 ഓഗസ്റ്റ് (H.S.) പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയും അകാലിദള്‍ അധ്യക്ഷനുമായി സുഖ്ബീര്‍ സിംഗ് ബാദലിന് നേരെ വധശ്രമം. മഹാരാഷ്ട്രയിലെ നാന്ദേഡില്‍ വച്ചാണ് കത്തി ഉപയോഗിച്ചുള്ള ആക്രമണം നടന്നത്. നഗരത്തിന് പുറത്ത് ഗുരുദ്വാര സന്ദര്‍ശനം കഴിഞ്ഞ് മടങ
badal


chandigarh, 13 ഓഗസ്റ്റ് (H.S.)

പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയും അകാലിദള്‍ അധ്യക്ഷനുമായി സുഖ്ബീര്‍ സിംഗ് ബാദലിന് നേരെ വധശ്രമം. മഹാരാഷ്ട്രയിലെ നാന്ദേഡില്‍ വച്ചാണ് കത്തി ഉപയോഗിച്ചുള്ള ആക്രമണം നടന്നത്. നഗരത്തിന് പുറത്ത് ഗുരുദ്വാര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. നിഹാങ് സിഖ് വിഭാഗത്തില്‍പ്പെട്ടയാളാണ് കൃപാണ്‍ ഉപയോഗിച്ച് ബാദലിനെ ആക്രമിച്ചതെന്നാണ് വിവരം.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ആക്രമിയെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ ബാദലിന്റെ സുരക്ഷയ്ക്കുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനും പരിക്കേറ്റു.കുടുംബസമേതം നാന്ദേഡിലെ തഖ്ത് ശ്രീ ഹസൂര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാനെത്തിയതായിരുന്നു ബാദല്‍. ഭാര്യയും അകാലിദള്‍ എംപിയുമായ ഹര്‍സിമ്രത് കൗര്‍ ബാദലും ഒപ്പമുണ്ടായിരുന്നു. ആക്രമണത്തിന് ശേഷമുള്ള വീഡിയോയില്‍ വലതുകൈയില്‍ കാവി തുണി ചുറ്റിയ നിലയില്‍ ബാദല്‍ നടക്കുന്നത് കാണാം. ആക്രമി വയറ്റില്‍ കുത്താന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. കൈക്ക് പരിക്കേറ്റ ബാദലിനെ നാന്ദേഡിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവന് ഭീഷണിയില്ലെന്നും കൈക്ക് തുന്നല്‍ ഇട്ടതായും അകാലിദള്‍ വൃത്തങ്ങള്‍ അറിയിച്ചു.

2024 ഡിസംബര്‍ 4-ന് അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിന് പുറത്ത് വച്ചും ബാദലിന് നേരെ വെടിവയ്പ് ശ്രമം ഉണ്ടായിരുന്നു. അന്ന് അദ്ദേഹം സേവാദാര്‍ ചുമതല നിര്‍വഹിക്കുകയായിരുന്നു. 2007 മുതല്‍ 2017 വരെ പഞ്ചാബില്‍ അകാലിദള്‍ ഭരണകാലത്ത് നടന്ന 'തെറ്റുകള്‍'ക്ക് അകല്‍ തഖ്ത് 'തന്‍ഖ' എന്ന മതപരമായ ശിക്ഷ വിധിച്ചതിന് പിന്നാലെയായിരുന്നു അത്. അന്ന് ആക്രമണത്തില്‍ നിന്ന് ബാദല്‍ രക്ഷപ്പെടുകയും വെടിവച്ചയാളെ പിടികൂടുകയും ചെയ്തിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News