സ്വാതന്ത്ര്യ ദിനാശംസകള് നേര്ന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
Thiruvananthapuram , 14 ഓഗസ്റ്റ് (H.S.) സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന്മു ഖ്യമന്ത്രി വി ഡി സതീശൻ..എല്ലാ പ്രിയപ്പെട്ടവര്ക്കും എന്റെ സ്നേഹോഷ്മളമായ സ്വാതന്ത്ര്യദിനാശംസകള്. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ അനേകം ധീരദേശാഭിമാനികള് ജീവത്യാഗം ചെയ്തും
സ്വാതന്ത്ര്യ ദിനം


Thiruvananthapuram , 14 ഓഗസ്റ്റ് (H.S.)

സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന്മു ഖ്യമന്ത്രി വി ഡി സതീശൻ..എല്ലാ പ്രിയപ്പെട്ടവര്ക്കും എന്റെ സ്നേഹോഷ്മളമായ സ്വാതന്ത്ര്യദിനാശംസകള്. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ അനേകം ധീരദേശാഭിമാനികള് ജീവത്യാഗം ചെയ്തും പോരാടിയും നേടിയെടുത്തതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവര് നേടിത്തന്ന സ്വാതന്ത്ര്യവും ജനാധിപത്യവും രാജ്യത്തിന്റെ മതേതര മൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ട ചരിത്രപരമായ ഉത്തരവാദിത്തം നമുക്കുണ്ടെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു

വര്ഗീയതയ്ക്കൊപ്പം യുദ്ധവും സാമ്പത്തിക പ്രതിസന്ധികളും പ്രകൃതിദുരന്തങ്ങളും ഉയര്ത്തുന്ന വെല്ലുവിളികള് നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതിജീവനത്തിന്റെ കരുത്തോടെ പ്രകൃതിദുരന്തങ്ങളെ അതിജീവിച്ച ജനതയാണ് നമ്മുടേത്. 'സഹാനുഭൂതിയോടെയുള്ള സദ്ഭരണം' (Good Governance with Empathy) എന്നതാണ് ഈ സര്ക്കാരിന്റെ നയം.

ഭാവിയെ മുന്നില്ക്കണ്ട്, സാമ്പത്തിക വളര്ച്ചയും തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതോടൊപ്പം പുത്തന് സാങ്കേതികവിദ്യകളില് അധിഷ്ഠിതമായ വികസന കാഴ്ചപ്പാടാണ് സര്ക്കാര് മുന്നോട്ടുവയ്ക്കുന്നത്.

ഭരണഘടനയാണ് രാജ്യത്തിന്റെ അടിത്തറ. മതേതരത്വം, തുല്യത, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങള് വെല്ലുവിളിക്കപ്പെടുന്ന കാലഘട്ടത്തില് ഭരണഘടനയും ഇന്ത്യയുടെ ഐക്യവും സംരക്ഷിക്കാന് നാം മുന്പന്തിയില് ഉണ്ടാകണം. വിദ്വേഷ പ്രചാരണങ്ങളും വികസനവിരുദ്ധതയും മാറ്റിനിര്ത്തി, ഇന്ത്യയെന്ന വികാരം മനസില് കെടാവിളക്കായി സൂക്ഷിച്ച് നമുക്ക് ഒറ്റക്കെട്ടായി മുന്നേറാമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് പിണറായി വിജയനും സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു.സാമ്രാജ്യത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് നമ്മുടെ രാജ്യം സ്വതന്ത്രമായി ഇന്ന് 79 വർഷം പൂർത്തിയാകുന്നു. എൺപതാം സ്വാതന്ത്ര്യദിനത്തിലേക്ക് കടക്കുന്ന ഈ വേളയെ കേവലം ഒരാഘോഷമായി ചുരുക്കരുത്. മറിച്ച്, സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹികാവസ്ഥകളെ കുറിച്ചുള്ള ഗൗരവപൂർണ്ണമായ ഒരു ആത്മപരിശോധനക്ക് കൂടി ഈ സന്ദർഭത്തിൽ നാം തയ്യാറാകണം.

ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും ബഹുസ്വരതയും ഇന്ന് വലിയ വെല്ലുവിളികൾ നേരിടുകയാണ്.

'നാനാത്വത്തിൽ ഏകത്വം' നൽകുന്ന കരുത്തിനെ ദുർബലപ്പെടുത്താനും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നമ്മുടെ ചുറ്റും നടക്കുന്നുണ്ട്. വർഗീയതയ്ക്ക് ഈ മണ്ണിൽ സ്ഥാനമില്ലെന്നും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ കൈവിടാതെ കാത്തുകൊള്ളുമെന്നും ഈ ദിനം നമ്മൾ ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ട്.

തൊഴിലില്ലായ്മ, വിലക്കയറ്റം, വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വം തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചൂഷണങ്ങൾക്ക് അറുതി വരുത്തുന്നതിനും ഒന്നിച്ചു നിൽക്കാൻ സ്വാതന്ത്ര്യത്തിനായി നാം നടത്തിയ പോരാട്ടങ്ങളുടെ സ്മരണകൾ കരുത്ത് പകരും. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ടത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ഇന്ത്യയല്ല; മറിച്ച് എല്ലാ പൗരന്മാർക്കും തുല്യനീതിയും സ്വാതന്ത്ര്യവും ലഭിക്കുന്ന ഒരു മതനിരപേക്ഷ ജനാധിപത്യ രാജ്യമാണ്.

ഭരണഘടനാ ബാഹ്യ ഇടപെടലുകളിൽ നിന്ന് ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുക എന്നത് ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പെടുന്ന ഏറ്റവും വലിയ കടമയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതിലുകൾ പൊളിച്ചെറിഞ്ഞ്, മാനവികതയും സാഹോദര്യവും നിറഞ്ഞ ഇന്ത്യയെ കെട്ടിപ്പടുക്കാൻ നമുക്ക് ഒരുമിക്കാമെന്നും അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News