എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ അധിക്ഷേപിച്ച സംഭവത്തിൽ മുന് മന്ത്രി കെബി ഗണേഷ് കുമാർ മാപ്പുപറയണമെന്ന് പത്തനാപുരം താലൂക്ക് യൂണിയൻ.
Kollam , 14 ഓഗസ്റ്റ് (H.S.) എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ അധിക്ഷേപിച്ച സംഭവത്തിൽ മുന് മന്ത്രി കെബി ഗണേഷ് കുമാർ മാപ്പുപറയണമെന്ന് പത്തനാപുരം താലൂക്ക് യൂണിയൻ. എൻഎസ്എസിനെ തകർക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ ഗണേഷ് കുമാർ പങ്കെടുത്
NAIR SERVICE SOCIETY


Kollam , 14 ഓഗസ്റ്റ് (H.S.)

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ അധിക്ഷേപിച്ച സംഭവത്തിൽ മുന് മന്ത്രി കെബി ഗണേഷ് കുമാർ മാപ്പുപറയണമെന്ന് പത്തനാപുരം താലൂക്ക് യൂണിയൻ. എൻഎസ്എസിനെ തകർക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ ഗണേഷ് കുമാർ പങ്കെടുത്തെന്നും സ്വന്തം പ്രവൃത്തികളുടെ ഫലമായാണ് അദ്ദേഹം പൊതുമണ്ഡലത്തിൽനിന്ന് തിരസ്കരിക്കപ്പെട്ടതെന്നും യോഗം വിമർശിച്ചു.

കഴിഞ്ഞദിവസം നടന്ന പൊതുപരിപാടിയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറിക്കും നായർ സമുദായത്തിനുമെതിരെ ഗണേഷ് കുമാർ അപമാനകരമായ പരാമർശങ്ങൾ നടത്തിയതിൽ പ്രതിഷേധിച്ചാണ് എൻഎസ്എസ് യൂണിയൻ കമ്മിറ്റി പ്രതിനിധി സഭാംഗങ്ങൾ, വനിതാ യൂണിയൻ എന്നിവരുടെ സംയുക്ത നേതൃയോഗം ചേർന്നത്. വിറളിപൂണ്ട് ഇത്തരം പരാമർശങ്ങൾ നടത്തി ജനശ്രദ്ധയിൽ നിൽക്കാനാണ് ഗണേഷ് കുമാർ ശ്രമിക്കുന്നതെന്ന് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസ്താവനയിൽ അറിയിച്ചു. ആരെയും എന്തും പറയാമെന്ന ധാർഷ്ട്യമാണ് അദ്ദേഹത്തിൻ്റേത്. സ്വന്തം പിതാവിനോട് എങ്ങനെയാണ് പെരുമാറിയതെന്ന് ജനങ്ങൾക്ക് വ്യക്തമായി അറിയാം. ഇനിയും നിന്ദകൾ തുടർന്നാൽ പൊതുനിരത്തിലിറങ്ങി പ്രതിരോധിക്കുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി.

കേരള സമൂഹം ആരാധനയോടെ നെഞ്ചിലേറ്റിയ ഉമ്മൻ ചാണ്ടി, വി എസ് അച്യുതാനന്ദൻ, ആർ ബാലകൃഷ്ണപിള്ള തുടങ്ങി ഒട്ടനവധി മഹാരഥന്മാരെ നിരന്തരം ആക്ഷേപിച്ച് തൻ്റെ സംസ്കാരം പല അവസരങ്ങളിലും ഗണേഷ് കുമാർ ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ എൻഎസ്എസ് ജനറൽ സെക്രട്ടറിയെയാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രവൃത്തിദോഷം കാരണം സമുദായ നേതൃത്വത്തിൽനിന്ന് പുറത്തുപോയ ഗണേഷ് കുമാറിനെ ഇനിയൊരിക്കലും സമുദായാംഗങ്ങൾ സ്വീകരിക്കില്ല. ആവശ്യം വരുമ്പോൾ എൻഎസ്എസ് ജനറൽ സെക്രട്ടറി പിതൃസമാനനാണെന്നും ദൈവതുല്യനാണെന്നും പറയുകയും അല്ലാത്തപ്പോൾ അധിക്ഷേപിക്കുകയും ചെയ്യുന്ന നിലപാടാണ് ഗണേഷ് കുമാറിൻ്റേതെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

തിരുവനന്തപുരം താലൂക്ക് യൂണിയനും രംഗത്ത്

എൻഎസ്എസ് ജനറൽ സെക്രട്ടറിയെ അപകീർത്തിപ്പെടുത്താൻ ഗണേഷ് കുമാർ മ്ലേച്ഛമായ പരിശ്രമങ്ങളാണ് നടത്തുന്നതെന്ന് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രമേയത്തിൽ കുറ്റപ്പെടുത്തി. നായർ സമുദായത്തെ പഠിപ്പിക്കാൻ തുനിയുന്ന ഞാഞ്ഞൂലിനെ ചരിത്രത്തിൻ്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയണം. നാളിതുവരെ ആരാധ്യനായി കണ്ടിരുന്ന ജനറൽ സെക്രട്ടറിക്കെതിരെയുള്ള രാഷ്ട്രീയ ഭിക്ഷാംദേഹിയുടെ വൃത്തികെട്ട നിലപാടുകൾ നായർ സമുദായം വച്ചുപൊറുപ്പിക്കില്ല. ഗണേഷ് കുമാറിൻ്റെ മുൻകാല ജീവചരിത്രം തിരുവനന്തപുരത്തുകാർക്ക് കൃത്യമായി അറിയാമെന്നും കാര്യങ്ങളെല്ലാം വിളിച്ചുപറയാൻ ഇടയാക്കരുതെന്നും പ്രമേയത്തിൽ മുന്നറിയിപ്പുണ്ട്. ജി സുകുമാരൻ നായർക്കെതിരെ തുടർച്ചയായി വിമർശനം ഉന്നയിച്ചതോടെയാണ് ഗണേഷ് കുമാറിനെതിരെ യൂണിയനുകൾ പ്രമേയം പാസാക്കുന്നത്

വിവാദങ്ങൾക്ക് ആധാരമായ പരാമർശംഎൻഎസ്എസിൽ അഴിമതിയും സ്വജനപക്ഷപാതവും നിലനിൽക്കുന്നുവെന്നും പ്രസ്ഥാനം ചില വ്യക്തികൾ കൈയടക്കിവച്ചിരിക്കുകയാണെന്നും മുൻ മന്ത്രിയും എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് മുൻ അംഗവുമായ കെ ബി ഗണേഷ് കുമാർ ആരോപിച്ചിരുന്നു. സുകുമാരൻ നായരെ ചോദ്യം ചെയ്തതിനാലാണ് തന്നെ പുറത്താക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയ്ക്കുള്ളിൽ ജനാധിപത്യം നഷ്ടപ്പെട്ടുവെന്നും ചോദ്യം ചെയ്യുന്നവരെ പുറത്താക്കുന്ന സമീപനമാണ് നേതൃത്വം സ്വീകരിക്കുന്നതെന്നും ഗണേഷ് കുമാർ വിമർശിച്ചിരുന്നു.

എൻഎസ്എസിൻ്റെ പ്രഖ്യാപിത നയമായ സമദൂര സിദ്ധാന്തം പലപ്പോഴും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിട്ടുള്ളതാണ്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ സംഘടന സ്വീകരിക്കുന്ന നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ നിർണായകമാകാറുണ്ട്. ഈ നയത്തെ എതിർത്തതാണ് തൻ്റെ പുറത്താക്കലിന് കാരണമായതെന്ന ഗണേഷ് കുമാറിൻ്റെ വെളിപ്പെടുത്തൽ സമുദായത്തിനുള്ളിലും വലിയ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News