Enter your Email Address to subscribe to our newsletters

Thiruvananthapuram , 14 ഓഗസ്റ്റ് (H.S.)
കേരള സർവകലാശാലയിലെ LLB പരീക്ഷകളുടെ പുനർമൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട ഗുരുതരമായ ക്രമക്കേടുകൾക്കെതിരെ ABVPയുടെ നേതൃത്വത്തിൽ ഇന്ന് സർവകലാശാല ആസ്ഥാനത്ത് നടന്ന ശക്തമായ സമരത്തെ തുടർന്ന് വിദ്യാർത്ഥികളുടെ ആവശ്യങ്ങളിൽ നിർണായകമായ ഉറപ്പുകൾ ലഭിച്ചു.
പുനർമൂല്യനിർണ്ണയത്തിൽ വൻതോതിലുള്ള മാർക്ക് വ്യത്യാസങ്ങളും ക്രമക്കേടുകളും കണ്ടെത്തിയ സാഹചര്യത്തിലാണ് ABVP ശക്തമായ സമരവുമായി സർവകലാശാല ആസ്ഥാനത്തെത്തിയത്. തുടർന്ന് ABVP പ്രതിനിധികൾ വൈസ് ചാൻസലറുമായി നടത്തിയ ചർച്ചയിൽ പുനർമൂല്യനിർണ്ണയത്തിൽ വീഴ്ച വരുത്തിയ അധ്യാപകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ പുനർമൂല്യനിർണ്ണയ ഫീസ് തിരികെ നൽകുന്ന വിഷയം അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ തന്നെ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണ്ണയ സംവിധാനം നിർത്തലാക്കില്ലെന്നുമുള്ള സുപ്രധാന ഉറപ്പുകൾ വൈസ് ചാൻസലർ നൽകി.
വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സർവകലാശാലയിലെ പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾ തിരുത്തുന്നതിനുമായി ABVP നടത്തിയ ശക്തമായ സമരത്തിന്റെ ഫലമാണ് ഈ തീരുമാനങ്ങൾ, വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ല. പരീക്ഷാ മൂല്യനിർണ്ണയത്തിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുകയും വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട അവകാശങ്ങളും പണവും തിരികെ ലഭ്യമാക്കുകയും ചെയ്യുന്നതുവരെ ABVP ശക്തമായ ഇടപെടലുകൾ തുടരുമെന്നും സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ വ്യക്തമാക്കി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ ജി ഗോകുൽ കൃഷ്ണൻ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ ബി എസ് അഭിനന്ദ്, ജി കിരൺ ദേവ്, തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR