Enter your Email Address to subscribe to our newsletters

Ernakulam , 15 ഓഗസ്റ്റ് (H.S.)
ബിഗ് ബോസ് വിജയി എന്നതിലുപരി മലയാളികള്ക്ക് ഇപ്പോള് രാഷ്ട്രീയക്കാരൻ കൂടിയാണ് അഖില് മാരാർ. എന്നാല് തിരഞ്ഞെടുപ്പില് മത്സരിച്ചിട്ടും പ്രതീക്ഷിച്ച നേട്ടങ്ങള് ഒന്നും അഖില് മാരാർക്ക് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.
തൃക്കാക്കരയില് എൻഡിഎയുടെ ഭാഗമായി ട്വന്റി-20 സ്ഥാനാർത്ഥിയായി മത്സരിച്ച അഖില് മാരാർക്ക് പക്ഷേ പ്രതീക്ഷിച്ചത് പോലെ വോട്ട് പിടിക്കാൻ സാധിച്ചിരുന്നില്ല. പിന്നാലെ അഖില് പാർട്ടി വിടുകയും ചെയ്തു.
തുടർന്ന് പല കോണുകളില് നിന്ന് വന്ന പ്രധാന ആരോപണമായിരുന്നു അഖില് പണം വാങ്ങിയാണ് ട്വന്റി-20 എന്ന പാർട്ടിയിലേക്ക് പോയത് എന്ന്. ഇപ്പോഴിതാ വിഷയത്തില് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അഖില് മാരാർ. ബിഗ് ബോസിലേക്ക് പോയത് പോലും കുടുംബത്തിന് വേണ്ടിയാണെന്നും ജോജു ജോർജ് തന്നെ അഭിനയിക്കാൻ ക്ഷണിച്ചിട്ടും പോയില്ലെന്നും അഖില് മാരാർ പറഞ്ഞു.
അഖില് മാരാരുടെ വാക്കുകള്
ഇല്ലാത്തത് ഉണ്ടെന്ന് പറഞ്ഞു നാട് മുഴുവൻ നടന്നു തട്ടിപ്പ് കാണിക്കുന്ന ഫ്രാഡുകളെ കാരണം ചില കാര്യങ്ങള് തുറന്ന് പറയേണ്ടിയിരിക്കുന്നു...
2023 ജനുവരി ആയപ്പോള് ഫ്ലാറ്റിന്റെ അടുത്ത മാസത്തെ വാടക, കാറിന്റെ emi എങ്ങനെ അടയ്ക്കും എന്ന ചിന്തയില് ലക്ഷ്മിയോട് നിങ്ങള് കൊട്ടാരക്കരയിലേക്ക് മാറിക്കോ.. കാർ വിറ്റിട്ട് ഞാൻ ഇവിടെ എവിടെയെങ്കിലും നിക്കാൻ നോക്കാം എന്ന് പറഞ്ഞു.. അപ്പോഴാണ് ബിഗ് ബോസ്സ് എന്റെ മുന്നിലേക്ക് എത്തുന്നത്.. ഒരു ദിവസം 10000 രൂപ ശമ്പളം എന്നെ സംബന്ധിച്ച് എത്രയോ വലുതായിരുന്നു..
കുടുംബത്തിന് വേണ്ടി പോകാൻ തീരുമാനിച്ചു.
50 ദിവസം നില്ക്കാൻ കഴിഞ്ഞാല് 5 ലക്ഷം രൂപ കിട്ടും.. അതായിരുന്നു ലക്ഷ്യം..അഞ്ച് ലക്ഷം ആഗ്രഹിച്ചവൻ 50 ലക്ഷവും, കാറും ശമ്പളം 10 ലക്ഷവും വാങ്ങി പുറത്ത് വന്നു.. ജോജു ചേട്ടൻ പണി സിനിമയുടെ കോ ഡയറക്ടർ ആവാനും അതിലെ ഒരു പ്രധാന വേഷം അഭിനയിക്കാനും വിളിച്ചു... ഞാൻ no പറഞ്ഞു.. സാമ്പത്തികമായി ഒന്നും നെടേണ്ട എന്ന് ഒരിക്കല് ചിന്തിച്ച ഞാൻ സഹായിക്കാൻ ആരുമില്ലാതെ ഒറ്റപ്പെട്ടപ്പോള് പണത്തിന്റെ വില തിരിച്ചറിഞ്ഞു..
എന്റെ സാധ്യതകള് പരമാവധി ഉപയോഗിച്ച് സാമ്പത്തിക സംരക്ഷണം കുടുംബത്തിന് ഉറപ്പ് വരുത്തണം.. സിനിമയില് നിരവധി അവസരങ്ങള് ലഭിച്ചിട്ടും വേണ്ടെന്ന് വെച്ചു.. സംവിധായകന്റെ കുപ്പായം പെട്ടെന്ന് അണിഞ്ഞാല് ഫേസ് വാല്യൂ പോകും.. മാത്രമല്ല പടം പരാജയപ്പെട്ടാല് പഴയ അവസ്ഥ ആകും..
അഭിനയിക്കാൻ ഇറങ്ങിയാല് ആദ്യ പടത്തിനു ശമ്പളം കിട്ടും പൊട്ടിയാല് നാണം കെട്ട് പഴയ പോലെ ആകും..
അഞ്ച് ലക്ഷം രൂപ ഒരു ഉദ്ഘാടനത്തിനു ഞാൻ ചോദിച്ചു.. ആദ്യ പ്രോഗ്രാം ഉറപ്പായപ്പോള് എനിക്ക് മനസ്സിലായി എനിക്ക് അഞ്ച് ലക്ഷത്തിന്റെ വില ഉണ്ട്.. തുടർന്ന് നാട്ടിലും വിദേശത്തുമായി നിരവധി പ്രോഗ്രാമുകള്.. എന്റെ ഇന്റർവ്യൂ കാണാൻ ആള്ക്കാർ ഉള്ളത് കൊണ്ട് ഒരു അഭിമുഖം നല്കാൻ ഒരു ലക്ഷം വാങ്ങി.. ബിഗ് ബോസിന് ശേഷമുള്ള എന്റെ ആദ്യ ബര്ത്ഡേ ഫങ്ക്ഷന് പോലും അഞ്ച് ലക്ഷം രൂപയ്ക്ക് ഞാൻ വിറ്റു... 35 വയസ് വരെ ജന്മദിനം വെറും ദിവസമായി കണ്ട ഒരുവന് ആ ദിനം മാത്രം അഞ്ച് ലക്ഷം..
പഴയ ബന്ധങ്ങള് വഴി റിയല് എസ്റ്റേറ്റ് മേഖലയില് ഇറങ്ങി.. 500 രൂപ കമ്മീഷൻ കിട്ടാൻ പത്തു തവണ കയറി ഇറങ്ങി നടന്ന എനിക്ക് ഒറ്റ ഫോണ് കോളിള് മാത്രം ഡീല് നടത്തിയത് 32 കോടിയുടെ ഒരു പ്രോപ്പർട്ടി..
2024 ഇല് ദുബായില് ഒന്നര കോടി രൂപ ഞാൻ ഇൻവെസ്റ്റ് ചെയ്തു.. എന്നാല് ചില നിയമ പ്രശ്നങ്ങള് കാരണം അതില് കുറെ പണി കിട്ടി.. ഇന്നും ആ പണം തിരിച്ചു കിട്ടിയിട്ടില്ല.. പിന്നീട് സാമ്പത്തികം കൈകാര്യം ചെയ്യുന്നത് ശ്രദ്ധിക്കാൻ തുടങ്ങി.. ഇന്നലെകളില് എന്നെ സഹായിച്ച എല്ലാവരെയും തിരികെ സഹായിച്ചു.. രണ്ട് ലക്ഷം കാർഷിക വായ്പ മുടങ്ങി പോയത് 5.8 ലക്ഷം തിരിച്ചടച്ചു..
ആത്മഹത്യയുടെ വക്കില് നില്ക്കുമ്പോഴും ആരുടേ കൈയില് നിന്നും കടം വാങ്ങിയിട്ടില്ല..ഒരാളെയും വാക്ക് കൊടുത്തു ചതിച്ചിട്ടില്ല, പറ്റിച്ചിട്ടില്ല.. ഫ്ലാറ്റ് വാങ്ങുമ്പോള് എനിക്ക് ലോണ് കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. അത് കൊണ്ട് 80% തുകയും ഞാൻ നല്കി.. ബെൻസിനു വെറും 18 ലക്ഷം മാത്രം ലോണ് ആയിരുന്നു.. ഇപ്പോഴത് ക്ലോസ് ചെയ്തു.. വോള്വോ, മിനി കൂപ്പർ,bmw ബൈക്ക്, മഹീന്ദ്ര xev 9e, bmw 320ദ്, നിസാൻ മാഗ്നറ്റ്.. ഇത്രയും വാഹനങ്ങള് വാങ്ങി.. ആഗ്രഹങ്ങള് തീർന്നപ്പോള് ചിലത് വിറ്റു..
പ്രായം കൂടി വരുന്നത് കൊണ്ടാണോ അതോ മക്കളുടെ ഭാവിയെ കുറിച്ചുള്ള ചിന്തയാണോ എന്റെ ആഗ്രഹങ്ങള് ഞാൻ മറക്കാൻ തുടങ്ങി.. ഇൻവെസ്റ്റ്മെന്റുകളെ കുറിച്ചുള്ള ചിന്ത വന്നു..
ഇതൊക്കെ നേടുമ്പോഴും എന്റെ ചിലവില് ആണ് അച്ഛനും അമ്മയും എന്റെ ഭാര്യയും മക്കളും അടങ്ങുന്നവർ ജീവിക്കുന്നത്.. നിങ്ങള് തമാശക്ക് പറയുന്നത് പോലെ മാസം 3 ലക്ഷത്തോളം രൂപ ചിലവാക്കി തന്നെ കഴിഞ്ഞ മൂന്ന് വർഷവും ജീവിച്ചു..
നാളിത് വരെ ഒരാളുടെ കൈയില് നിന്നും കടം വാങ്ങിയിട്ടില്ല...ബുദ്ധിമുട്ട് വന്നപ്പോള് സഹായിച്ച സുഹൃത്തുക്കള് ഉണ്ട് ഇന്നും അവരെല്ലാം എന്റെ ഒപ്പമുണ്ട്..കഴിഞ്ഞ മൂന്ന് വർഷത്തിനിടെ
മുപ്പതു ലക്ഷത്തോളം രൂപ ജീവിതത്തില് ഒരിക്കല് പോലും കണ്ടിട്ടില്ലാത്ത മനുഷ്യരെ സഹായിച്ചിട്ടുണ്ട്..അതൊന്നും പരസ്യപെടുത്തി നന്മ മരം കളിക്കാൻ നിന്നിട്ടുമില്ല..
ബിഗ് ബോസിന് ശേഷം ഞാൻ നല്കിയ അഭിമുഖങ്ങളില് എല്ലാം ജനങ്ങള് എന്നിലൊരു പൊതു പ്രവർത്തകനെ കണ്ടു..അവർ എത്രയോ കാലങ്ങള് ആയി എന്നോട് ഇത് പറയുന്നു.. ഇനിയുള്ള നാളുകള് അവർക്ക് വേണ്ടി സംസാരിക്കണം എന്ന ചിന്ത രാഷ്ട്രീയം മതി എന്റെ ഭാവിയില് എന്ന് ഞാൻ ചിന്തിച്ചു.. എന്നാല് എന്റെ സത്യാ സന്ധത ഉള്കൊള്ളുക ഒരു പാർട്ടിക്കും കഴിയുന്ന ഒന്നായിരുന്നില്ല..
എല്ലാം ഉപേക്ഷിച്ചു ഇറങ്ങാം എന്ന് തീരുമാനിച്ച ഞാൻ ചതിക്കപ്പെട്ടു..
അപ്പോള് അവരെന്നെ പണത്തിനു വേണ്ടി വന്നവൻ എന്ന് ആക്ഷേപിക്കാൻ ശ്രമിച്ചു..കരിമണി മാല മാത്രം ലക്ഷ്മിയുടെ കഴുത്തില് എന്നാണ് കല്യാണം കഴിക്കും മുൻപ് ഞാൻ ലക്ഷ്മിയുടെ വീട്ടുകാരോട് പറഞ്ഞത്..
32 കൊടിയോളം മുടക്കി കൊട്ടാരക്കരയില് പണിത ഐ മാള് അതിന്റെ മുതലാളി അബ്ദുല് റഹീം എന്നെ വിശ്വസിച്ചു ഏല്പിച്ചു പോയത് എന്റെ സത്യാ സന്ധത കണ്ടിട്ടായിരുന്നു.. രണ്ടര വർഷം ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ കോടികള് മുടക്കിയ ഒരു ഷോപ്പിംഗ് മാള് കണ്സ്ട്രക്ഷൻ.. ഞാൻ എന്തായിരുന്നു എന്ന് ആ മനുഷ്യൻ പറയും..
രണ്ടര വർഷത്തോളം തിരക്കഥ എഴുതി, സംവിധാനവും അതിന്റെ റിലീസ് വരെയുള്ള കാലയളവില് പ്രവർത്തിച്ചിട്ടും ഭക്ഷണവും താമസവും അല്ലാതെ പതിനായിരം രൂപ പോലും ഞാൻ ശമ്പളം ആയി വാങ്ങിയിട്ടില്ല.. എന്റെ സത്യം തിരിച്ചറിഞ്ഞ ഈശ്വരൻ ബിഗ് ബോസിന് ശേഷം അതെ മനുഷ്യന്റെ കൈയില് നിന്നും വിവിധ റിയല് എസ്റ്റേറ്റ് ഇടപാടില് എനിക്ക് നല്കിയ കമ്മീഷൻ അൻപത് ലക്ഷത്തിന് മുകളില് ആയിരുന്നു. ദുബായിലെ ഇൻവെസ്റ്റ് മെന്റിന്റെ തുടക്കം...
തിരഞ്ഞെടുപ്പിന് ശേഷം പ്രോഗ്രാമില് വിളിച്ചിട്ട് വർഗീയ വാദി എന്ന പേരില് ഒഴിവാക്കപ്പെടുന്നതിന്റെ വിഷമവും രാഷ്ട്രീയ പ്രവർത്തനം തുടരാൻ അവസരം നല്കുന്നില്ല എന്ന വിഷമവുമാണ് പങ്ക് വെച്ചത്..തിരഞ്ഞെടുപ്പില് ഞാൻ നല്കിയ സത്യ വാങ്ങ് മൂലം നോക്കു.. അതില് തന്നെ ബാങ്ക് ബാലൻസ് 27 ലക്ഷം ഉണ്ട്..ഓരോ വർഷത്തെയും ITR ഫയലിങ്ങും ഉണ്ട്..
തെറ്റുകള് തിരുത്തണം എന്ന് ഒരിക്കല് ഞാൻ പറഞ്ഞപ്പോള് അതില് സത്യം ഉണ്ടെന്ന് ഒരു കോർപറേറ്റ് ചാനല് പോലും തിരിച്ചറിഞ്ഞത് കൊണ്ടാണ് അഗ്നി പരീക്ഷയുടെ ജഡ്ജ് ആയി അന്ന് നല്കിയ ശമ്പളത്തിന്റെ പത്തിരട്ടി നല്കി അവർ എന്നെ വിളിച്ചതും..സത്യം ജയിക്കും സത്യമേ ജയിക്കു..
NB : സോഷ്യല് മീഡിയയിലെ നന്മ മരങ്ങളെ അടുത്ത് അറിഞ്ഞാല് അന്ന് നിങ്ങള് തിരിച്ചറിയും അവർ എന്തെന്ന്.. മിന്നുന്നത് എല്ലാം പൊന്നല്ല.. ഉള്ളില് സത്യം സൂക്ഷിക്കുന്നവന് ആരെയും ഭയവും ഇല്ല..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR