ഇന്ത്യ-യുഎസ് സംയുക്ത നാവികസേന പരിശീലനം അവസാനിച്ചു
Ernakulam , 15 ഓഗസ്റ്റ് (H.S.) നാവികർക്കുള്ള അതിതീവ്ര സ്ഫോടകവസ്തു നിർവീര്യമാക്കൽ പരിശീലനം അവസാനിച്ചു. ഇന്ത്യൻ നാവികസേനയും അമേരിക്കന് നാവികസേനയും സംയുക്തമായാണ് പരിശീലനം നടത്തിയത്. കൊച്ചി തുറമുഖ നഗരിയില് ദക്ഷിണ നാവിക സേന കേന്ദ്രത്തില്ലാണ് അഞ്ച് ദിവസ
India US navy training


Ernakulam , 15 ഓഗസ്റ്റ് (H.S.)

നാവികർക്കുള്ള അതിതീവ്ര സ്ഫോടകവസ്തു നിർവീര്യമാക്കൽ പരിശീലനം അവസാനിച്ചു. ഇന്ത്യൻ നാവികസേനയും അമേരിക്കന് നാവികസേനയും സംയുക്തമായാണ് പരിശീലനം നടത്തിയത്. കൊച്ചി തുറമുഖ നഗരിയില് ദക്ഷിണ നാവിക സേന കേന്ദ്രത്തില്ലാണ് അഞ്ച് ദിവസം നീണ്ടുനിന്ന ക്യാമ്പ് സംഘടിപ്പിച്ചത്.

സ്ഫോടനാത്മക ആയുധ നിർവീര്യമാക്കൽ (EOD) വ്യായാമം 2026 ൻ്റെ ഭാഗമായി ഇന്ത്യൻ, അമേരിക്കൻ നാവിക ടീമുകൾ ക്രോസ്-പരിശീലനം, പ്രായോഗിക പ്രകടനങ്ങൾ എന്നിവ പൂർത്തികരിച്ചു. പ്രായോഗിക പരിശീലനം രണ്ട് നാവികസേനകൾക്കിടയിലുള്ള ഇഒഡി പ്രാവീണ്യം, പരസ്പര പ്രവർത്തനക്ഷമത, പ്രവർത്തന സമന്വയം എന്നിവ വർധിപ്പിച്ചതായി ഇന്ത്യൻ നാവികസേന പ്രസ്താവനയിൽ പറഞ്ഞു.

''ഇന്ത്യൻ നാവികസേന - യുഎസ് നാവികസേന ഇഒഡി സ്പെഷ്യലിസ്റ്റ് ടീമുകൾ ക്രോസ്-ട്രെയിനിങ്, പ്രായോഗിക പ്രകടനങ്ങൾ, പ്രവർത്തന മികച്ച രീതികളുടെ കൈമാറ്റം എന്നിവ നടത്തി. ഹാൻഡ്സ്-ഓൺ പരിശീലനമാണ് നടന്നത്. ഓഗസ്റ്റ് 10 മുതൽ 14 വരെയാണ് കൊച്ചിയിലെ സതേൺ നേവൽ കമാൻഡിൽ ഇന്ത്യൻ നാവികസേന-യുഎസ് നേവി എക്സ്പ്ലോസീവ് ഓർഡനൻസ് ഡിസ്പോസൽ (ഇഒഡി) എക്സർസൈസ് 2026 നടന്നത്. സ്പെഷ്യലിസ്റ്റ് ഡൈവിങ്, ഇഒഡി ടീമുകൾ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും പ്രൊഫഷണൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ ഉഭയകക്ഷി അഭ്യാസം,'' പ്രസ്താവനയിൽ പറഞ്ഞു.

അഞ്ച് ദിവസത്തെ അഭ്യാസത്തിൽ സബ്ജക്ട് മാറ്റർ എക്സപേർട്ട് എക്സ്ചേഞ്ചുകൾ (എസ്എംഇഇ), ക്രോസ്-ട്രെയിനിങ്, ഉപകരണ പ്രദർശനങ്ങൾ, സാഹചര്യത്തെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക വ്യായാമങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഇഒഡി രീതിശാസ്ത്രങ്ങൾ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, മികച്ച രീതികൾ തുടങ്ങിയവയും നാവികരെ പരിശീലിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സഹകരണപരമായ പഠനവും പ്രവർത്തന സിനർജിയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ അഭ്യാസം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇത് രണ്ട് നാവികസേനകളിലെയും ഉദ്യോഗസ്ഥരെ നടപടിക്രമങ്ങൾ പരിഷ്കരിക്കാനും പരസ്പര ധാരണ വർധിപ്പിക്കാനും ഫലപ്രദമായി ഉയോഗിക്കാനും പ്രാപ്തരക്കുന്നു. 2005 മുതൽ ഇന്ത്യൻ നാവികസേനയും യുഎസ് നാവികസേനയും സംയുക്ത സാൽവേജ്, ഇഒഡി അഭ്യാസങ്ങൾ നടത്തിവരുന്നു. ഈ പ്രത്യേക ഉഭയകക്ഷി പരിശീലന അഭ്യാസത്തിൻ്റെ എട്ടാം പതിപ്പാണ് ഇപ്പോൾ നടന്നത്.

ഇരു സേനാവിഭാഗങ്ങളിലെ വിദഗ്ധ സംഘങ്ങള്ക്ക് കുടുതല് സുരക്ഷയും പരസ്പര സഹകരണം, ആശയ കൈമാറ്റം, ആധുനികത തുടങ്ങിയവയാണ് ഉഭയകക്ഷി ലക്ഷ്യം. മൈനുകളടക്കമുള്ളവ നീക്കം ചെയ്തും കപ്പലുകളിലെ ആയുധം നീര്വീര്യമാക്കിയും സ്ഫോടന സാധ്യതകളില് സുരക്ഷയൊരുക്കുകയുമാണ് ഇഒഡി സംഘങ്ങള് ചെയ്യുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News