കെബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി കൊട്ടാരക്കര എന്എസ്എസ് താലൂക്ക് യൂണിയന്.
Kollam , 15 ഓഗസ്റ്റ് (H.S.) കെബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി കൊട്ടാരക്കര എന്എസ്എസ് താലൂക്ക് യൂണിയന്. എന്.എസ്.എസിന്റെ അമരത്തിരുന്ന ഗണേഷ് കുമാര് മറ്റൊരു മതത്തില് വിശ്വസിച്ചുവെന്നും ആ മതത്തില് ആരാധന നടത്തിയെന്നുമാണ് താലൂക്ക് യൂണിയൻ്റെ ആരോപണ
K B Ganeshkumar


Kollam , 15 ഓഗസ്റ്റ് (H.S.)

കെബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി കൊട്ടാരക്കര എന്എസ്എസ് താലൂക്ക് യൂണിയന്. എന്.എസ്.എസിന്റെ അമരത്തിരുന്ന ഗണേഷ് കുമാര് മറ്റൊരു മതത്തില് വിശ്വസിച്ചുവെന്നും ആ മതത്തില് ആരാധന നടത്തിയെന്നുമാണ് താലൂക്ക് യൂണിയൻ്റെ ആരോപണം. ഗണേഷ് കുമാർ എന്എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവിതമായിയാണെന്നും എന്എസ്എസ് യൂണിയന് ഇന്ന് രാവിലെ കൂടിയ വിശേഷാൽ പൊതുയോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. എൻഎസ്എസിൽ അഴിമതിയും സ്വജനപക്ഷപാതവും നിലനിൽക്കുന്നുവെന്ന ഗണേഷ് കുമാറിൻ്റെ പരാമർശവും ജനറൽ എന്എസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ അധിക്ഷേപിച്ചതുമാണ് വിമർശനത്തിന് കാരണമായത്.

ഗണേഷ് കുമാർ സംസ്കാരശൂന്യമായി പ്രവർത്തിച്ചു

നാടിന്റെ സംസ്കാരമെന്തെന്ന് മനസിലാക്കാതെ സദാചാരവിരുദ്ദവും സംസ്കാരശൂന്യവുമായി ഗണേഷ്കുമാർ പ്രവര്ത്തിച്ചുവെന്ന് എന്എസ്എസ് താലൂക്ക് യൂണിയന് വിമർശിച്ചു. ചില കുലംകുത്തികളെ കൂട്ടുപിടിച്ച് സംഘടനയെ ഇല്ലാതാക്കാമെന്ന് ധരിക്കുന്നെങ്കില് ഗണേഷ് കുമാര് വിഡ്ഢികളുടെ സ്വര്ഗത്തിലാണെന്നും കേരളം കണ്ടിട്ടുള്ള സംസ്കാര ശൂന്യമായ കുടുംബപശ്ചാത്തലത്തിന് ഉടമയാണ് ഗണേഷ് കുമാറെന്നും എന്എസ്എസ് പ്രതികരിച്ചു.

ഗണേഷ് കുമാര് രാജിവയ്ക്കണം

ഗണേഷ് കുമാര് എന്.എസ്.എസില് നിന്ന് രാജിവയ്ക്കണം. എന്.എസ്.എസ് പ്രസ്ഥാനത്തില് നിന്ന് സര്വ്വതും നേടിയ കുടുംബമാണ് ബാലകൃഷ്ണ പിള്ളയുടേത്. ബാലകൃഷ്ണപിള്ള ജയിലില് കിടന്നപ്പോള് ശരിയായ ആഹാരം ലഭിക്കാന് പോലും കാരണം ജി സുകുമാരന് നായരുടെ ഇടപ്പെടലാണ്. ആ സമയം ഗണേഷ് കുമാര് എവിടെയായിരുന്നുവെന്ന് പൊതുസമൂഹത്തിന് അറിയാമെന്നും പ്രമേയത്തിൽ എന്എസ്എസ് ചൂണ്ടിക്കാട്ടി.

ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം കിട്ടാന് ബാലകൃഷ്ണപിള്ളയെ അനുനയിപ്പിച്ചത് സുകുമാരന് നായരാണ്. ഗണേഷ് കുമാറിന്റെ പ്രവര്ത്തി മാപ്പര്ഹിക്കാത്ത തെറ്റാണ്. ഗണേഷ് കുമാറിനെ ജനങ്ങള് മനസിലാക്കി അതാണ് പത്തനാപുരത്തെ പരാജയത്തിന് കാരണമെന്നും പ്രമേയത്തിലൂടെ വിമർശിച്ചു.

വിവാദത്തിന് കാരണമെന്ത്?

എൻഎസ്എസിൽ അഴിമതിയും സ്വജനപക്ഷപാതവും നിലനിൽക്കുന്നുവെന്നും പ്രസ്ഥാനം ചില വ്യക്തികൾ കൈയടക്കിവച്ചിരിക്കുകയാണെന്നും മുൻ മന്ത്രിയും എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് മുൻ അംഗവുമായ കെബി ഗണേഷ് കുമാർ ആരോപണമാണ് വിവാദങ്ങൾക്ക് വഴിവച്ചത്.

സുകുമാരൻ നായരെ ചോദ്യം ചെയ്തതിനാലാണ് തന്നെ പുറത്താക്കിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഘടനയ്ക്കുള്ളിൽ ജനാധിപത്യം നഷ്ടപ്പെട്ടുവെന്നും ചോദ്യം ചെയ്യുന്നവരെ പുറത്താക്കുന്ന സമീപനമാണ് നേതൃത്വം സ്വീകരിക്കുന്നതെന്നും ഗണേഷ് കുമാർ വിമർശിച്ചിരുന്നു.

എൻഎസ്എസിനെ തകർക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ ഗണേഷ് കുമാർ പങ്കെടുത്തെന്നും സ്വന്തം പ്രവൃത്തികളുടെ ഫലമായാണ് അദ്ദേഹം പൊതുമണ്ഡലത്തിൽ നിന്ന് തിരസ്കരിക്കപ്പെട്ടതെന്നും പത്തനാപുരം താലൂക്ക് യൂണിയൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News