ശബരിമലയിൽ നെയ്യുടെ നിലവാരം ഉറപ്പാക്കാൻ പമ്പയിലും സന്നിധാനത്തും പരിശോധന ലാബ്; ദേവസ്വം ബോർഡിന് കത്ത് നൽകി മന്ത്രി കെ.മുരളീധരൻ
Thiruvananthapuram, 15 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം : ശബരിമലയിൽ അപ്പവും അരവണയും തയ്യാറാക്കുന്നതിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് അതിന്റെ നിലവാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ തിരുവിതാംകൂർ ദ
K Muralidharan


Thiruvananthapuram, 15 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം : ശബരിമലയിൽ അപ്പവും അരവണയും തയ്യാറാക്കുന്നതിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് അതിന്റെ നിലവാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്ത് നൽകി. പതിനായിരക്കണക്കിന് ഭക്തരാണ് നെയ്യ് തോണിയിൽ നെയ്യ് നിക്ഷേപിക്കുന്നത്. ഇത് ആറ്

സംഭരണികളിലായാണ് എത്തുന്നത്. ഇവ ഓരോതവണ നിറയുമ്പോഴും സാമ്പിളുകൾ എടുത്ത് പരിശോധിക്കണം.

സന്നിധാനത്തെയും പമ്പയിലെയും ആശുപത്രികളിൽ ഇതിനായി ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ഫോറൻസിക് മെഡിസിൻ വിഭാഗം എന്നിവയുടെ സംയുക്തമായ ലാബാണ് സജ്ജമാക്കേണ്ടത്. ഭക്ഷ്യവസ്‌തുക്കളിലെ മായം കണ്ടെത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും, ഭക്ഷ്യവസ്‌തുക്കളിലെ മലിനീകരണം കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പിന്റെയും, ഭക്ഷ്യവസ്‌തുക്കളിലെ വിഷാംശം കണ്ടെത്തുന്നതിന് ഫോറൻസിക് മെഡിസിൻ വിഭാഗത്തിൻ്റെയും പരിശോധന സഹായിക്കും. ഓരോ സംഭരണികളിൽ നിന്ന് മൂന്ന് സാമ്പിൾ വീതമെടുത്താകും പരിശോധന. ഓരോ സാമ്പിൾ ശബരിമലയിൽ പരിശോധിക്കും. മറ്റൊന്ന് മൂന്ന് പരിശോധനാ വിഭാഗങ്ങളുടെയും സെൻട്രൽ ലാബിലേക്ക് അയക്കും. ഒരെണ്ണം തുടർ നടപടികൾക്കായി ഫ്രീസറിൽ സൂക്ഷിക്കും. വരുന്ന മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് ലാബ് സജ്ജമാക്കാനുള്ള

നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് കത്തിൽ മന്ത്രി കെ.മുരളീധരൻ ആവശ്യപ്പെടുന്നത്. ലാബ് സ്ഥാപിക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനാവശ്യമായ തുക വകയിരുത്തുന്നതിനും, അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യുതി, ജലം തുടങ്ങിയ സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ സഹകരണം നൽകുന്നതിനും തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണം. മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിൻ്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെയും സംയുക്ത ഉത്തരവാദിത്വമാണെന്നും മന്ത്രി കെ.മുരളീധരൻ കത്തിൽ ചൂണ്ടിക്കാട്ടി.

---------------

Hindusthan Samachar / Sreejith S


Latest News