സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പതാക ഉയർത്തൽ ചടങ്ങുകളിൽ വന്ദേമാതരത്തിന് പകരം ദേശീയഗാനമായ ജനഗണമന ആലപിച്ചു.
Thiruvananthapuram, 15 ഓഗസ്റ്റ് (H.S.) സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പതാക ഉയർത്തൽ ചടങ്ങുകളിൽ വന്ദേമാതരത്തിന് പകരം ദേശീയഗാനമായ ജനഗണമന ആലപിച്ചു. മുഖ്യമന്ത്രി വി.ഡി സതീശൻ ദേശീയഗാനത്തിൻ്റെ അകമ്പടിയോടെയാണ് പതാക ഉയർത്തിയത്. ഔദ്യോ
CM VD SATHEESAN FLAG HOISTING


Thiruvananthapuram, 15 ഓഗസ്റ്റ് (H.S.)

സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പതാക ഉയർത്തൽ ചടങ്ങുകളിൽ വന്ദേമാതരത്തിന് പകരം ദേശീയഗാനമായ ജനഗണമന ആലപിച്ചു. മുഖ്യമന്ത്രി വി.ഡി സതീശൻ ദേശീയഗാനത്തിൻ്റെ അകമ്പടിയോടെയാണ് പതാക ഉയർത്തിയത്. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം നിലനിൽക്കെയാണ് സംസ്ഥാനത്തെ നടപടി.

ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം പൂർണമായി പാടണമെന്ന നിയമം പാർലമെൻ്റ് പാസാക്കിയിരുന്നെങ്കിലും കോൺഗ്രസ് തുടക്കം മുതൽ ഇതിനെ എതിർത്തിരുന്നു. വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി നൽകിയ ഉത്തരവ് നേരത്തെ വിവാദമാകുകയും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ രംഗത്തുവരികയും ചെയ്തിരുന്നു. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം പൂർണമായി പാടുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കാത്തിരുന്നു കാണൂ എന്നായിരുന്നു മുഖ്യമന്ത്രി വി.ഡി സതീശൻ്റെ മറുപടി. ഇക്കാര്യത്തിൽ കോൺഗ്രസിനും യുഡിഎഫിനും വ്യക്തമായ നയമുണ്ടെന്നും അതിൻ്റെ അടിസ്ഥാനത്തിലാകും കാര്യങ്ങൾ നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വന്ദേമാതരത്തിൻ്റെ മുഴുവൻ വരികളും പാടുന്നത് മതേതരത്വത്തിന് എതിരാണെന്ന അഭിപ്രായമാണ് പ്രതിപക്ഷവും ഭരണപക്ഷത്തുള്ള ചില ഘടകകക്ഷികളും ഉയർത്തുന്നത്.

ഇതിനുപുറമേ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്കൂളുകൾക്ക് നൽകിയ പുതിയ നിർദേശങ്ങളിൽ വന്ദേമാതരത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ല. ദേശീയ പതാക ഉയർത്തിയ ശേഷം ജനഗണമന മാത്രം ആലപിച്ചാൽ മതിയെന്നാണ് പ്രോട്ടോക്കോൾ വകുപ്പിൻ്റെ സർക്കുലറിൽ വ്യക്തമാക്കുന്നത്. ഹരിത പ്രോട്ടോക്കോൾ പാലിച്ച് ലളിതമായി ചടങ്ങുകൾ നടത്താനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദേശം

രാജ്യത്ത് ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും തൊട്ടുമുൻപ് വന്ദേമാതരം ആലപിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ മാർഗനിർദേശം. ദേശീയ പതാക ഉയർത്തുന്ന ചടങ്ങുകളിലും രാഷ്ട്രപതി, ഗവർണർ എന്നിവർ പങ്കെടുക്കുന്ന പരിപാടികളിലും വന്ദേമാതരത്തിൻ്റെ ആറ് ചരണങ്ങൾ ആലപിക്കണമെന്നും ഈ സമയത്ത് എല്ലാ പൗരന്മാരും എഴുന്നേറ്റ് നിൽക്കണമെന്നും ഉത്തരവിലുണ്ട്. എന്നാൽ ന്യൂസ് റീൽ, ഡോക്യുമെൻ്ററി സിനിമാ പ്രദർശനം എന്നിവിടങ്ങളിൽ വന്ദേമാതരം കേൾപ്പിക്കുമ്പോൾ എഴുന്നേൽക്കേണ്ടതില്ല. സ്കൂൾ അസംബ്ലികളിലും വന്ദേമാതരം ആലപിക്കാൻ സാധിക്കുന്ന എല്ലാ പരിപാടികളിലും ഇത് നിർബന്ധമാക്കണമെന്നും നിർദേശമുണ്ട്.

നിയമപരിരക്ഷ ഉറപ്പാക്കി കേന്ദ്രം

ദേശീയ ഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്നതോ അതിൻ്റെ ആലാപനം ബോധപൂർവം തടസപ്പെടുത്തുന്നതോ ക്രിമിനൽ കുറ്റമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ പുതിയ നിയമഭേദഗതി നടപ്പിലാക്കിയിട്ടുണ്ട്. ദേശീയ ബഹുമതി നിയമം ഭേദഗതി ചെയ്താണ് വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ നിയമപരിരക്ഷ ഉറപ്പാക്കിയത്. ദേശീയ ഗാനത്തിനൊപ്പം ദേശീയ ഗീതത്തിൻ്റെയും പ്രചാരം വർധിപ്പിക്കാനാണ് ഈ നീക്കമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിശദീകരണം. വന്ദേമാതരം ആലപിക്കുന്നതിൽ മുൻപ് കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരുന്നില്ല.

പുതിയ ഉത്തരവ് പ്രകാരം സിവിൽ ചടങ്ങുകൾ, സർക്കാർ സംഘടിപ്പിക്കുന്ന ഔദ്യോഗിക സംസ്ഥാന പരിപാടികൾ എന്നിവയിലും രാഷ്ട്രപതിയുടെ ആഗമനത്തിന് മുൻപും ശേഷവും വന്ദേമാതരം ആലപിക്കണം. രാഷ്ട്രപതി റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുൻപും ശേഷവും ഗവർണർ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിലും ഇത് പാലിക്കണം. ദേശീയ പതാക പരേഡിൽ കൊണ്ടുവരുമ്പോഴും കേന്ദ്ര സർക്കാർ പ്രത്യേക ഉത്തരവുകളോടെ നടത്തുന്ന പരിപാടികളിലും വന്ദേമാതരം ആലപിക്കണം. പൊതുചടങ്ങുകളിൽ വന്ദേമാതരം വരികൾ അച്ചടിച്ച് സദസിൽ വിതരണം ചെയ്യണമെന്നും നിർദേശമുണ്ട്. സ്കൂളുകളിൽ പ്രവൃത്തിദിനം വന്ദേമാതരം ആലപിച്ചുകൊണ്ട് തുടങ്ങണം. മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടികളിൽ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയോ അല്ലാതെയോ വന്ദേമാതരം ആലപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News