കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന് ഖാർഗെയ്ക്കെതിരായ ജാതി അധിക്ഷേപം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഓർമിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ.
Thiruvananthapuram , 15 ഓഗസ്റ്റ് (H.S.) കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന് ഖാർഗെയ്ക്കെതിരായ ജാതി അധിക്ഷേപം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഓർമിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ന്യൂനപക്ഷങ്ങൾക്കും പട്ടികജാതി പട്ടിക വർഗ വിഭാഗത്തിലുള്ളവർക്കുമുള്ള പ്രത്യേക പ
CN


Thiruvananthapuram , 15 ഓഗസ്റ്റ് (H.S.)

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന് ഖാർഗെയ്ക്കെതിരായ ജാതി അധിക്ഷേപം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഓർമിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ന്യൂനപക്ഷങ്ങൾക്കും പട്ടികജാതി പട്ടിക വർഗ വിഭാഗത്തിലുള്ളവർക്കുമുള്ള പ്രത്യേക പരിഗണന എന്നിവ ചോദ്യം ചെയ്യപ്പെടുന്ന അപകടകരമായ ഒരു പരിസരം രാജ്യത്ത് ശക്തി പ്രാപിക്കുന്ന കാലഘട്ടമാണെന്നും ജീവിതകാലം മുഴുവൻ രാഷ്ട്രീയ രംഗത്തു നിന്ന, നിരവധി തവണ ഭരണഘടനാ പദവിയിൽ ഇരുന്ന രാജ്യത്തെ തലമുതിർന്ന നേതാവ് പോലും ജാതിവെറിയുടേയും തൊട്ടുകൂടായ്മയുടെയും പേരിൽ അപമാനിക്കപ്പെട്ടു. എന്ത് സന്ദേശമാണ് ഇത് രാജ്യത്തിന് നൽകുന്നതെന്നും അദ്ദേഹം ചോദ്യമുയർത്തി.

രാജ്യം അവിടെ നിന്നൊക്കെ ഒരുപാട് മുന്നോട്ട് നടന്നതാണ്. ഇനിയും ആ ഇരുണ്ട കാലത്തേക്ക് തിരിച്ചു പോകരുത്. അത്തരം ശ്രമങ്ങൾ ഉണ്ടായാൽ അതിനെ നഖശിഖാന്തം എതിർക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്തവുമാണ്. നമ്മുടെ ഭരണഘടനയും അത് ഉറപ്പു നൽകുന്ന അടിസ്ഥാന തത്വങ്ങളായ മതേതരത്വവും തുല്യതയും സ്വാതന്ത്ര്യവും സോഷ്യലിസവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാൻ ഓരോരുത്തരും പ്രത്യേക ശ്രദ്ധയോടെയും ജാഗ്രതയോടെയും കരുതലോടെയും പ്രവർത്തിച്ചേ മതിയാകൂ

ഇന്ത്യയുടെ ഭരണഘടന പോലെ മറ്റൊന്നില്ല. അത് ഒരു ജനതയുടെ അഭിമാനവും ഉറപ്പും പ്രതീക്ഷയും ഭാവിയെ കരുപ്പിടിപ്പിക്കുന്ന ചാലകശക്തിയുമാണ്. ഭരണഘടനാതത്വങ്ങൾക്കും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും മതേതരത്വത്തിനും വേണ്ടി വിട്ടുവീഴ്ചയില്ലാതെ നമ്മൾ അണിനിരക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ പ്രസംഗിച്ച വേദി ബിജെപി പ്രവർത്തകർ ശുദ്ധീകരിച്ചെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. താൻ ദലിതനായതു കൊണ്ടാണ് ശുദ്ധികലശം നടത്തിയതെന്നും രാജ്യത്ത് ഇപ്പോഴും തൊട്ടുകൂടായ്മയുണ്ടെന്നും ഖർഗെ രാജ്യസഭയിൽ പറഞ്ഞു. വർഷങ്ങളായി സഭയിലുള്ള വ്യക്തിയാണ്. താൻ പട്ടികജാതിക്കാരനും ദലിതനുമാണ്. എന്നിരുന്നാലും തന്നെ സഹായിക്കാനും സംരക്ഷിക്കാനും ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. പോരാടാനുള്ള ശക്തിയുണ്ടെന്നും പോരാടുമെന്നും എന്നാൽ തൊട്ടുകൂടായ്മ വച്ചുപുലർത്തി ശുദ്ധികലശം ചെയ്ത് തന്നെ അപമാനിക്കുകയാണെന്നും ഖാർഗെ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് എട്ടിനാണ് ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് ഖർഗെ റാലിയിൽ പങ്കെടുത്തത്. ഈ വേദിയാണ് പിന്നീട് ശ്രീരാമ സേന പ്രവർത്തകർ ശുദ്ധീകരിച്ചത്.

ഖാര്ഗെയുടെ ആരോപണത്തില്, അത്തരം തൊട്ടുകൂടായ്മ സംസ്കാരം ബിജെപിക്കില്ലെന്നും വിഷയം ഗൗരവമായി അന്വേഷിക്കുമെന്നും കേന്ദ്രമന്ത്രി നദ്ദ മറുപടി നല്കിയിരുന്നു. പിന്നില് ബിജെപി പ്രവര്ത്തകരാണെന്ന ആരോപണവും നദ്ദ നിഷേധിച്ചിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News