എ ഐ സി സി ആസ്ഥാനത്ത് വന്ദേമാതരം പാടിയതിൽ വിശദീകരണവുമായി കെസി വേണുഗോപാൽ
Kollam , 16 ഓഗസ്റ്റ് (H.S.) വന്ദേമാതരവും സ്വാതന്ത്ര്യസമരവുമെല്ലാം ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വന്ദേമാതരവും സ്വാതന്ത്ര്യസമരവും ഞങ്ങൾക്ക് രാഷ്ട്രീയ വിഷയമല്ല, മറിച്ച് വൈകാരികമായ വിഷയമാണെന്ന് കെ സ
K C Venugopal


Kollam , 16 ഓഗസ്റ്റ് (H.S.)

വന്ദേമാതരവും സ്വാതന്ത്ര്യസമരവുമെല്ലാം ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വന്ദേമാതരവും സ്വാതന്ത്ര്യസമരവും ഞങ്ങൾക്ക് രാഷ്ട്രീയ വിഷയമല്ല, മറിച്ച് വൈകാരികമായ വിഷയമാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. എഐസിസി ആസ്ഥാനത്ത് ഉണ്ടായ വന്ദേമാതര വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ എഐസിസി ആസ്ഥാനത്തുണ്ടായത് ചില ആശയവിനിമയ പ്രശ്നങ്ങൾ മാത്രമാണ്. വന്ദേമാതരത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ടെന്നും അത് വഴിയെ എല്ലാവർക്കും ബോധ്യമാകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. വന്ദേമാതരം ബിൽ വിഭാഗീയ അജണ്ടയുടെ ഭാഗമായാണ് ഈ ബിൽ ബിജെപി പാസാക്കിയെടുത്തത്. വന്ദേമാതരത്തെയും ദേശീയ ഗാനത്തെയും പൂർണമായി ബഹുമാനിക്കുന്നവരാണ് കോൺഗ്രസുകാർ.

രാജ്യത്തിന്റെ അതിർത്തി സുരക്ഷയിൽ കേന്ദ്രം പരാജയപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി അത്തരം വിഷയങ്ങളിൽ മൗനം പാലിച്ചിരിക്കുകയാണ്. ആദ്യം അരുണാചൽ പ്രദേശിലെ ഭൂമിയുടെ വിഷയം പരിഹരിക്കുക. ഇന്ത്യയുടെ മണ്ണ് ചൈന കൊണ്ടുപോയികൊണ്ടിരിക്കുകയാണ്. അതിനാൽ അരുണാചൽ പ്രദേശിൽ ചൈന പിടിച്ചെടുത്ത ഭൂമി ആദ്യം തിരിച്ചെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ഇത്തരത്തിലുള്ള അതിപ്രധാനമായ വിഷയങ്ങളാണ് ആദ്യം പാർലമെന്റിലും പൊതുസമൂഹത്തിലും ചർച്ച ചെയ്യപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം ഈ വിഷയങ്ങൾ ചർച്ച ചെയ്യട്ടെ.

വന്ദേമാതരത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാട് ഉണ്ട്. അത് വഴിയെ നിങ്ങൾക്ക് ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പുനസംഘടനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കെ പി സി സി പുനസംഘടന നിങ്ങൾക്ക് എപ്പോൾ ആണ് വേണ്ടതെന്നും സണ്ണി ജോസഫ് മാറാൻ സന്നദ്ധ പ്രകടിപ്പിച്ചിണ്ടുണ്ടെന്നും അനുയോജ്യമായ സമയം ആകുമ്പോൾ പുനസംഘടന നടപടികൾ പൂർത്തിയാകും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News