Enter your Email Address to subscribe to our newsletters

Thiruvananthapuram, 16 ഓഗസ്റ്റ് (H.S.)
അതിരൂക്ഷമായ വിലക്കയറ്റം ഓണനാളുകളെ ആശങ്കയിലാഴ്ത്തുന്ന ഘട്ടത്തിലും നിരാശാജനകമായ ബോണസ് പ്രഖ്യാപനമാണ് സർക്കാർ നടത്തിയതെന്ന് കേരള എൻജിഒ യൂണിയൻ.
ബോണസിന്റെ അർഹത പരിധിയിൽ വരുത്തിയ വർദ്ധനവ് കഴിഞ്ഞവർഷം ലഭിച്ചവർക്ക് പോലും ബോണസ് ലഭിക്കുവാൻ പര്യാപ്തമല്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് ബോണസിലും ഉത്സവബത്തയിലും ഓണം അഡ്വാൻസിലും വർദ്ധനവ് വരുത്തിയത്. സിവിൽ സർവീസിൽ ആകെ വിസ്മയം സൃഷ്ടിക്കുന്ന ആനുകൂല്യങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ പുതിയ ആനുകൂല്യങ്ങൾ അനുവദിച്ചില്ലെന്ന് മാത്രമല്ല ഏൺഡ് ലീവ് സറണ്ടർ അടക്കം കിട്ടിക്കൊണ്ടിരുന്നവ നിർത്തലാക്കുകയും എൽഡിഎഫ് സർക്കാർ അനുവദിച്ച അഷ്വേർഡ് പെൻഷനും ക്ഷാമബത്ത കുടിശ്ശികയും അനിശ്ചിതത്വത്തിൽ ആക്കുകയും ചെയ്തിരിക്കുന്നു. പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തിന്റെ കാര്യത്തിലും നിഷേധാത്മക നിലപാടിലാണ്. ഈ സാഹചര്യത്തിൽ പ്രതീക്ഷയോടെ കാത്തിരുന്ന ബോണസ് പ്രഖ്യാപനത്തെ നിരാശാജനകമാക്കി ജീവനക്കാരെ വഞ്ചിച്ച യുഡിഎഫ് സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന് കേരള എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ അഭ്യർത്ഥിച്ചു
---------------
Hindusthan Samachar / Sreejith S