മരംകൊത്തി. ഓട്ടംതുള്ളലിലെ വൈക്കം വിജയലഷ്മിയുടെ ലിറിക്കൽ  വീഡിയോ തരംഗമാകുന്നു.
MALAYALAM MOVIE VIJAYALAKSHMI
ഓട്ടം തുള്ളൽ


Kochi , 16 ഓഗസ്റ്റ് (H.S.)

വേറിട്ട ശബ്ദ സൗന്ദര്യം കൊണ്ട്

സംഗീത രംഗത്ത് തൻ്റേതായ സാന്നിദ്ധ്യം

ഉണ്ടാക്കിയ ഗായികയാണ് വൈക്കം വിജയലഷ്മി .

നാടൻ ശീലുകളാണ് വിജയലഷ്മിയുടെ ഹിറ്റുകളിൽ മുമ്പന്തിയിൽ നിൽക്കുന്നത്. .

ഇപ്പോഴിതാ

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിലെ

മരം കൊത്തി വേഗത്തിൽ

മനം കൊത്തി നീറുന്നു .

എൻ തുയിര്,

എന്ന ലിറിക്കൽ വീഡിയോ ഗാനം ഇന്നു പുറത്തുവിട്ടിരിക്കു

ന്നത്..

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നവ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരിക്കുക യാണ് ഈ ഗാനം.

ഉടൻ തന്നെ പ്രദർശനത്തിനെ

ത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായിട്ടാണ്

ഈ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കു

ന്നത്.ബി.കെ. ഹരിനാരായണൻ രചിച്ച് രാഹുൽ രാജ് ഈണമിട്ടതാണ് ഈ ഗാനം.

ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ.കെ എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു.

കോ പ്രൊഡ്യൂസർ- സിറിയക്ക് ആലഞ്ചേരി .

എക്സികുട്ടീവ് പ്രൊഡ്യൂസേർസ് - ഹിരൺ മഹാജൻ, ജി.മാർത്താണ്ഡൻ ..

തനി നാടൻ കഥയെന്നാണ് അണിയറശിൽപ്പികൾ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

സാധാരണക്കാർ താമസ്സിക്കുന്ന ഒരു ഗ്രാമത്തിൽ ഒരു കുടുംബത്തിൽ അരങ്ങേറുന്ന പ്രശ്നം ആഗ്രാമത്തിൻ്റെ തന്നെ പ്രശ്നമായി മാറുന്നതാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

വിജയരാഘവൻ കേന്ദ്ര പഥാ ത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ

വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ , മനോജ്.കെ.യു ,ബിനു ശിവറാം,ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ .....

അനിയപ്പൻ, ശ്രീരാജ് , . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, പ്രിയാ കോട്ടയം,ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബിനു ശശി റാമിൻ്റേതാണു തിരക്കഥ .

പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമൽ.സി.ചന്ദ്രൻ,

കോസ്റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക' പ്രശാന്ത് ഈഴവൻ

അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ,

പ്രൊഡക്ഷൻ

സ്റ്റിൽസ് - അജി മസ്ക്കറ്റ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News