Enter your Email Address to subscribe to our newsletters

Thiruvananthapuram, 17 ഓഗസ്റ്റ് (H.S.)
കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോർപ്പറേഷന്റ ഓണം റിബേറ്റ് വിൽപനയുടെ ഷോറൂം തല ഉദ്ഘാടനം ആറ്റിങ്ങലിൽ രമ്യ ഹരിദാസ് എം.എൽ.എ നിർവഹിച്ചു. കൈത്തറി വസ്ത്രങ്ങളുടെ പാരമ്പര്യവും മേന്മയും ചോർന്നുപോകാതെ ഉപയോക്താക്കൾക്കായി മികച്ച കളക്ഷനുകളാണ് ഈ ഓണക്കാലത്ത് ഹാൻവീവ് ഒരുക്കിയിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് വസ്ത്രങ്ങൾക്ക് പ്രത്യേക റിബേറ്റും ആകർഷകമായ ഡിസ്കൗണ്ടുകളും ലഭ്യമാക്കിയിട്ടുണ്ട്.
ചടങ്ങിൽ ജനപ്രതിനിധികൾ റീജിയണൽ മാനേജർ അഭിലാഷ് എസ് കൃപ, മറ്റു ഹാൻവീവ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S