ഓണക്കാല പാൽ പരിശോധന
Kerala, 17 ഓഗസ്റ്റ് (H.S.) ഓണക്കാലത്ത് പൊതുജനങ്ങൾക്ക് ശുദ്ധവും മായം കലരാത്തതുമായ പാൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ ഓണക്കാല ഊർജിത പാൽ പരിശോധനാ സംവിധാനവും ഇൻഫർമേഷൻ സെന്ററും സജ്ജമാക്കി. പട്ടത്ത് പ്രവർത്തിക്കുന്ന ജി
Aavin Milk


Kerala, 17 ഓഗസ്റ്റ് (H.S.)

ഓണക്കാലത്ത് പൊതുജനങ്ങൾക്ക് ശുദ്ധവും മായം കലരാത്തതുമായ പാൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ ഓണക്കാല ഊർജിത പാൽ പരിശോധനാ സംവിധാനവും ഇൻഫർമേഷൻ സെന്ററും സജ്ജമാക്കി. പട്ടത്ത് പ്രവർത്തിക്കുന്ന ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബിൽ ആഗസ്റ്റ് 20 മുതൽ 24 വരെയാണ് പ്രത്യേക പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

വിപണിയിൽ ലഭ്യമാകുന്ന വിവിധ ബ്രാൻഡുകളിലുള്ള പാലിന്റെ സാമ്പിളുകൾ ശേഖരിച്ച് ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബിൽ രാസഭൗതികപരിശോധന നടത്തും. പരിശോധനയിൽ ഗുണനിലവാരം ഇല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ പാൽ കണ്ടെത്തിയാൽ തുടർനടപടികൾക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം കൈമാറും. ക്ഷീരകർഷകർക്ക് അവർ ഉൽപ്പാദിപ്പിക്കുന്നതും പൊതുജനങ്ങൾക്ക് അവർ വാങ്ങുന്നതുമായ പാൽ ലാബിൽ സൗജന്യമായി പരിശോധിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഗുണനിലവാര പരിശോധനയ്ക്കായി കുറഞ്ഞത് 200 മില്ലി ലിറ്റർ പാൽ സാമ്പിളും, പാക്കറ്റ് പാലാണെങ്കിൽ കവർ പൊട്ടിക്കാതെ ശേഖരിച്ച് ഉടൻ തന്നെ ലാബിൽ എത്തിക്കേണ്ടതുമാണ്. ഈ സൗകര്യം പൊതുജനങ്ങളും കർഷകരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ക്വാളിറ്റി കൺട്രോൾ ഓഫീസർ അറിയിച്ചു.അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പാറശാല അതിർത്തി കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥിരം പാൽ പരിശോധനാ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News