ഓണക്കിറ്റിൽ നിന്നും കശുവണ്ടി ഒഴിവാക്കി;  കാര്യം ചോദിച്ചപ്പോൾ മന്ത്രി ബിന്ദു കൃഷ്ണക്ക് ഉത്തരംമുട്ടി,
Thiruvananthapuram, 17 ഓഗസ്റ്റ് *തിരുവനന്തപുരം* : കേരള സർക്കാരിന്റെ ഓണക്കിറ്റിൽ നിന്ന് കശുവണ്ടിപ്പരിപ്പ് ഒഴിവാക്കി. സംഭവത്തിൽ വ്യക്തമായ മറുപടി നൽകാനാകാതെ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഓണക്കിറ്റിൽ കശുവണ്ടിപ്പരിപ്പ് ഉൾപ്പെടുത്താതിരു
Bindu Krishna


Thiruvananthapuram, 17 ഓഗസ്റ്റ്

*തിരുവനന്തപുരം* : കേരള സർക്കാരിന്റെ ഓണക്കിറ്റിൽ നിന്ന് കശുവണ്ടിപ്പരിപ്പ് ഒഴിവാക്കി. സംഭവത്തിൽ വ്യക്തമായ മറുപടി നൽകാനാകാതെ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഓണക്കിറ്റിൽ കശുവണ്ടിപ്പരിപ്പ് ഉൾപ്പെടുത്താതിരുന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു കൊല്ലത്ത് കൈരളി ടിവി സീനിയർ ന്യൂസ് എഡിറ്റർ രാജ്കുമാറിൻ്റെ ചോദ്യത്തിന് മന്ത്രി മറുപടിയായി പറഞ്ഞത്.

തെരഞ്ഞെടുപ്പ് സമയത്ത്, കശുവണ്ടി തൊഴിലാളിയുടെ മകളാണെന്ന് അവകാശപ്പെട്ട് ഫാക്ടറികൾ കയറിയിറങ്ങി വോട്ട്‌ ചോദിച്ച നേതാവായിരുന്നു ബിന്ദു കൃഷ്‌ണ. അതേ നേതാവാണ് ഇന്ന് അധികാരത്തിലെത്തിയപ്പോൾ തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾ പൂർണമായും മറന്നത്.

കശുവണ്ടി തൊഴിലാളികളുടെ വയറ്റത്തടിച്ചുകൊണ്ടാണ് സർക്കാർ ഓണക്കിറ്റിൽ നിന്നും കശുവണ്ടി ഒഴിവാക്കിയത്. ഇതിലൂടെ നിരവധി തൊഴിലാളി കുടുംബങ്ങളെയാണ്‌ സർക്കാർ ദുരിതത്തിലേക്ക്‌ തള്ളിവിട്ടത്‌. കേരളത്തിന്റെ സ്വന്തം ബ്രാൻഡായ കശുവണ്ടിയെ വെട്ടിമാറ്റിയ യുഡിഎഫ് സർക്കാർ, മറ്റ് സംസ്ഥാനങ്ങളിൽനിന്ന്‌ വാങ്ങുന്ന കടലയുടെ തൂക്കം കൂട്ടാനും മറന്നിട്ടില്ല.

കശുവണ്ടി തൊഴിലാളികളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും സംരക്ഷിക്കാനായി കഴിഞ്ഞ വർഷങ്ങളിൽ എൽഡിഎഫ്‌ സർക്കാർ മാതൃകാപരമായ പ്രവർത്തനമാണ്‌ നടപ്പാക്കിയത്‌. അഞ്ചു വർഷത്തിനിടെ 970 ടൺ കശുവണ്ടിപ്പരിപ്പാണ് എൽഡിഎഫ് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന്‌ വാങ്ങി ഓണക്കിറ്റിൽ ഉൾപ്പെടുത്തിയത്‌.

ഇതിനായി ഏകദേശം 100 കോടി രൂപ ചെലവഴിച്ചു. 2021ലും 2022ലും 90 ലക്ഷം വീതം ഓണക്കിറ്റുകളിൽ കശുവണ്ടിപ്പരിപ്പ് നൽകി. ഇതിലൂടെ തൊഴിലാളികളുടെ തൊഴിലും വരുമാനവും ഉറപ്പാക്കാൻ ഇടത്‌ സർക്കാരിന്‌ സാധിച്ചിരുന്നു.

ഓണക്കിറ്റിലെ പ്രധാന ഇനങ്ങളിലൊന്നായിരുന്ന കശുവണ്ടിപ്പരിപ്പ് ഇത്തവണ ഒഴിവാക്കിയതിനെക്കുറിച്ച് വകുപ്പ് മന്ത്രിക്ക് വ്യക്തതയില്ലെന്ന മറുപടി വിവാദമായിട്ടുണ്ട്. വിഷയത്തിൽ സർക്കാർ തലത്തിൽ തീരുമാനമെടുത്തതാണോ, ഒഴിവാക്കാനുള്ള കാരണം എന്താണോ തുടങ്ങിയ കാര്യങ്ങളിലും കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News