ശിവഗിരിയിൽ ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും ഉദ്ഘാടനം ചെയ്തു.
Thiruvananthapuram 7 ഓഗസ്റ്റ് (H.S.) കേരളീയരുടെ ആണ്ട് പിറപ്പ് ദിനമായ ചിങ്ങം ഒന്നു മുതൽ കന്നി ഒമ്പതു വരെ 39 ദിനങ്ങളിൽ ഗുരുധർമ്മ പ്രചരണ സഭയുടെയും ഗുരു ഭക്തരുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ മാസാചരണത്തിന്റെയും
Green field


Thiruvananthapuram 7 ഓഗസ്റ്റ് (H.S.)

കേരളീയരുടെ ആണ്ട് പിറപ്പ് ദിനമായ ചിങ്ങം ഒന്നു മുതൽ കന്നി ഒമ്പതു വരെ 39 ദിനങ്ങളിൽ ഗുരുധർമ്മ പ്രചരണ സഭയുടെയും ഗുരു ഭക്തരുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ മാസാചരണത്തിന്റെയും ധർമ്മചര്യായജ്ഞത്തിന്റെയും കേന്ദ്ര തല ഉദ്ഘാടനം ശിവഗിരിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ശ്രീമദ്. ഡോക്ടർ സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു പഞ്ചശുദ്ധി വ്രതാനുഷ്ഠാനത്തോടുകൂടി നടത്തുന്ന മാസാചരണം ജനങ്ങളുടെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്കും ആത്മീയ അടിത്തറക്കും സഹായകമാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഈശ്വരാരാധന എല്ലാ ഹൃദയങ്ങളിലും ഗൃഹങ്ങളിലും ഉണ്ടാകണം എന്ന ഗുരു വചനം സാക്ഷാത്കരിക്കുന്നതിനും സംഘടനാ ശാക്തീകരണത്തിനും ശ്രീനാരായണ മാസാചരണത്തിലൂടെ സാധ്യമാകുമെന്നും സ്വാമി പറഞ്ഞു. യോഗത്തിൽ ഗുരുധർമ്മ പ്രചരണ സഭ ജോയിൻ രജിസ്ട്രാർ പുത്തൂർ ശോഭനൻ സഭ പി. ആർ. ഒ പ്രൊഫ. ഡോ. സനൽകുമാർ. റ്റി , സഭാ കൊല്ലം ജില്ലാ സെക്രട്ടറി എസ്. ഷാജികുമാർ എന്നിവർ സംസാരിച്ചു. ചാത്തന്നൂർ കെ. ജയഘോഷ് പട്ടേൽ, എൻ. വിജയലത, എസ് അജയകുമാർ കരുനാഗപ്പള്ളി, സുനിലീ, ഇ.വി.ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News