Enter your Email Address to subscribe to our newsletters

Thiruvanathapuram , 17 ഓഗസ്റ്റ് (H.S.)
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ നടന്നത് പ്രാകൃതമായ പ്രതിഷേധ പരിപാടിയെന്ന് ആഭ്യന്രമന്ത്രി രമേശ് ചെന്നിത്ത. പ്രതിഷേധത്തിന്റെ ഭാഗമായി ശവമഞ്ചം ഒരുക്കിയത് ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച തെറ്റുകാര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകുമെന്നും ഒരു കാരണവശാലും ഇത്തരം പ്രവണതകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ശവമഞ്ചം ചുമന്നുകൊണ്ട് പോയി അവരെ അപമാനിക്കാനും ആക്ഷേപിക്കാനും നടത്തുന്ന ഇത്തരം സമരമുറകളെ ഒരിക്കലും അനുകൂലിക്കാന്‍ കഴിയില്ല. ഇതൊന്നും ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ജീവിച്ചിരിക്കുന്ന വൈസ് ചാന്‍സലറുടെ പേരില്‍ ശവമഞ്ചമൊരുക്കുന്നത് ഏത് തരത്തിലുള്ള പ്രാകൃതമായ സമര ആഭാസമാണെന്ന് ചോദിച്ച അദ്ദേഹം, കുറ്റക്കാര്‍ക്കെതിരെ ഒരു സംശയവുമില്ലാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
വ്യാഴാഴ്ച സംസ്‌കൃത സര്‍വകലാശാലാ കാമ്പസില്‍ നടന്ന എസ്എഫ്ഐ സമരത്തിനിടെയാണ് വിവാദമായ സംഭവമുണ്ടായത്. സര്‍വകലാശാലാ ഗേറ്റിന് താഴെയാണ് വി.സിയുടെ പ്രതീകാത്മക സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിസാ തോമസിനെതിരെ പ്രതീകാത്മക ശവസംസ്‌കാരസമരം നടത്തി എസ്എഫ്‌ഐ. പ്രതീകാത്മക ശവസംസ്‌കാരം നടത്തുന്നതിനിടെ ക്രൈസ്തവ ആചാരപ്രകാരമുള്ള ഒപ്പീസ് പ്രാര്‍ത്ഥനയുടെ പശ്ചാത്തല സംഗീതം ഉപയോഗിച്ചതായി ആരോപണമുണ്ട്
അതേസമയം തങ്ങള്‍ നടത്തിയത് വി.സിയുടെ പ്രതീകാത്മക സംസ്‌കാരച്ചടങ്ങല്ലെന്ന് എസ്.എഫ്.ഐ നേരത്തേ വ്യക്തമാക്കിയിരുന്നു. തിയേറ്ററിലെ പ്രവര്‍ത്തനരഹിതമായ സ്പോട്ട് ലൈറ്റുകള്‍ മരിച്ചതായി പ്രതീകാത്മകമായി അവതരിപ്പിക്കുകയായിരുന്നെന്നും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ആശിഷ് എസ്. ആനന്ദ്, യൂണിറ്റ് സെക്രട്ടറി എ. ശ്യാം എന്നിവര്‍ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S