റവന്യൂ വകുപ്പും കേരള പോലീസും ഇനി ഡിജിറ്റലായി ബന്ധിപ്പിക്കും;  സർക്കാർ ഉത്തരവ് ഇറങ്ങി
Thiruvananthapuram, 18 ഓഗസ്റ്റ് (H.S.) കേരള റവന്യൂ വകുപ്പിന്റെ വിവിധ ഓൺലൈൻ സംവിധാനങ്ങളെയും കേരള പോലീസിന്റെ iCoPS/CCTNS സംവിധാനത്തെയും API Integration വഴി ബന്ധിപ്പിക്കുന്നതിന് സർക്കാർ അനുമതി നൽകി.* റവന്യൂ വകുപ്പിൽ നിന്നുള്ള വിവിധ സർട്ടിഫിക്കറ്റുകൾ
Kerala police h


Thiruvananthapuram, 18 ഓഗസ്റ്റ് (H.S.)

കേരള റവന്യൂ വകുപ്പിന്റെ വിവിധ ഓൺലൈൻ സംവിധാനങ്ങളെയും കേരള പോലീസിന്റെ iCoPS/CCTNS സംവിധാനത്തെയും API Integration വഴി ബന്ധിപ്പിക്കുന്നതിന് സർക്കാർ അനുമതി നൽകി.*

റവന്യൂ വകുപ്പിൽ നിന്നുള്ള വിവിധ സർട്ടിഫിക്കറ്റുകൾ, രേഖകൾ, ആവശ്യമായ വിവരങ്ങൾ എന്നിവ പോലീസ് അന്വേഷണങ്ങൾക്കും ഔദ്യോഗിക ആവശ്യങ്ങൾക്കും ഓൺലൈനായി കൈമാറാൻ ഇതിലൂടെ സാധിക്കും.

*നിലവിലുള്ള മാനുവൽ രേഖാകൈമാറ്റത്തിന് പകരം ഡിജിറ്റൽ സംവിധാനത്തിലൂടെ വിവര കൈമാറ്റം നടത്തുകയാണ് ലക്ഷ്യം.*

ഈ ഡാറ്റാ കൈമാറ്റ പ്രക്രിയയുടെ സുഗമമായ നടപ്പാക്കൽ Commissioner of Land Revenue നിരീക്ഷിക്കും.

പോലീസ് അന്വേഷണങ്ങൾക്ക് ആവശ്യമായ റവന്യൂ രേഖകളും സർട്ടിഫിക്കറ്റുകളും ഇനി API വഴി ഡിജിറ്റലായി കൈമാറുന്നതിനുള്ള ഔദ്യോഗിക അനുമതിയാണ് ഈ സർക്കാർ ഉത്തരവ്.

---------------

Hindusthan Samachar / Sreejith S


Latest News